ADVERTISEMENT

മത്സ്യകൃഷിക്ക് ഇന്ന് പ്രചാരമേറെയാണ്. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവ് എന്ന പേരിൽ നിരവധി ആധുനിക മത്സ്യക്കൃഷിരീതികൾ നാട്ടിൽ പ്രചാരത്തിലുണ്ട്. എന്നാൽ,  അവയോട് താൽപര്യമില്ലാതെ പരമ്പരാഗത രീതിയിൽ മത്സ്യം വളർത്തുന്നവരും വിരളമല്ല. ഇങ്ങനെ പരമ്പരാഗത രീതിയിൽ അഥവാ വലിയ കുളങ്ങളിൽ മത്സ്യം വളർത്തുന്നവർക്ക് അധിക ധനനഷ്ടം വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. വലിയ മുതൽമുടക്കിൽ മത്സ്യക്കൃഷിയിലേക്ക് ചാടിയിറങ്ങിയ പലരും ലക്ഷ്യങ്ങൾ നഷ്ടപ്പെടുത്തിയ ചരിത്രം കേരളത്തിലെ മത്സ്യക്കൃഷി മേഖലയ്ക്കു പറയാനുണ്ട്. 

മത്സ്യക്കൃഷിയിലേക്ക് തിരിയുന്ന ഓരോ വ്യക്തിയും ചില കാര്യങ്ങൾ അറിവിൽ വയ്ക്കണം. സ്വന്തമായി സ്ഥലമുള്ളവർ സ്ഥലലഭ്യത അനുസരിച്ച് വലുപ്പമുള്ള കുളങ്ങൾ നിർമിക്കുന്നതാണ് ലാഭകരമായി മത്സ്യം വളർത്താൻ നല്ലത്. അത്തരത്തിൽ കുളങ്ങൾ നിർമിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. കൃത്യമായ ആസൂത്രണമില്ലാതെ മത്സ്യക്കൃഷിക്കുള്ള കുളം നിർമിക്കരുത്. മത്സ്യങ്ങൾക്കാവശ്യമായ ആഴം എത്രയെന്ന് മനസിലാക്കിവേണം കുളം നിർമിക്കാൻ.
  2. താഴ്ന്ന പ്രദേശങ്ങളാണ് കുളം കുഴിക്കാൻ (നിർമിക്കാൻ) അനുയോജ്യം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ പാടില്ല.
  3. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം.
  4. കുളം നിർമിക്കാനുള്ള സ്ഥലം തെരഞ്ഞെടുപ്പ് പ്രധാനമാണ്. തരിശ് കിടക്കുന്ന സ്ഥലങ്ങൾ നല്ലത്.
  5. ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ കുളം നിർമിക്കരുത്. കാരണം  മോഷണസാധ്യതയുണ്ട്. മാത്രമല്ല വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശമാണെങ്കിൽ അതനുസരിച്ച് വിളവെടുക്കാൻ കഴിഞ്ഞെന്നുവരില്ല.
  6. കുളത്തിന്റെ നീളം കിടുക്കുപടിഞ്ഞാറ് ദിശയിലായിരിക്കുന്നത് നന്ന്.
  7. ഇന്ത്യൻ മേജർ കാർപ്പുകൾ ഉൾപ്പെടെയുള്ള വലിയ ഇനം മത്സ്യങ്ങൾക്ക് വലിയ കുളങ്ങളാണ് അനുയോജ്യം. 
  8. പൂച്ചമത്സ്യങ്ങൾക്ക് ചെറിയ കുളങ്ങളാണ് നല്ലത്. വിളവെടുക്കാനും എളുപ്പമുണ്ട്.
  9. ഒരു കുളത്തിൽ ഒരിനം മത്സ്യത്തെ മാത്രം വളർത്തുന്ന രീതി പിന്തുടരാം.
  10. വലിയ കുളങ്ങളോട് ചേർന്ന് ചെറിയ നഴ്‌സറി കുളങ്ങളും വേണം.
  11. വെള്ളം തീരെ മോശമായി മാറേണ്ടിവന്നാൽ മറ്റൊരു കുളം സമീപത്തുണ്ടായാൽ നന്ന്.
  12. കുളത്തിനോടു ചേർന്നുതന്നെ ജലലഭ്യതാമാർഗവും ഉണ്ടായിരിക്കണം.
  13. ആവശ്യമെങ്കിൽ എയറേറ്റർ, എയർ ബ്ലോവർ, ജനറേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം. അതിസാന്ദ്രത കൃഷിക്കു മുതിർന്നാൽ ഇവയെല്ലാം ആദ്യംതന്നെ വാങ്ങിയിരിക്കണം.
  14. കുളത്തിനു ചുറ്റും വല വിരിച്ചിരിക്കണം. ഉരഗങ്ങളെയും മത്സ്യങ്ങളെ പിടിക്കുന്ന പക്ഷികളെയും ഒഴിവാക്കാൻ ഇത് സഹായിക്കും.
  15. കുളത്തിന്റെ സമീപത്ത് മരങ്ങൾ ഇല്ലാതിരിക്കുന്നത് നന്ന്. 
fish-pond-1
മത്സ്യക്കുളങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com