sections
MORE

ബഹുവിളകളും കന്നുകാലികളും മത്സ്യക്കൃഷിയും സംയോജിപ്പിച്ചു വീട്ടമ്മയുടെ കൃഷി

HIGHLIGHTS
  • 12 വർഷമായി കൃഷിയിൽ സജീവം
  • മരച്ചീനി, ചേമ്പ്, ഇഞ്ചി, ചേന, കൂർക്കൽ എന്നിവ ചാക്കിൽ നടുന്നു
jameela
SHARE

കോഴിക്കോട് കുണ്ടുതോട്ടിലെ ഇല്ലത്ത് ജമീല 12 വർഷമായി കൃഷിയിൽ സജീവം. കുണ്ടുതോട്ടിലെ ബെൽമൗണ്ടിൽ വീടിനോടു ചേർന്നുള്ള ഒന്നര ഏക്കറിലാണ്  കൃഷി. തെങ്ങും  കമുകും പ്രധാന വിളകള്‍. ഇടവിളകളാ യി വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു, മാഗോസ്റ്റിൻ, റംബുട്ടാൻ, ആപ്പിൾ, സപ്പോട്ട, പേരയ്ക്ക, നെ ല്ലി, വാഴ, മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ, പാഷൻ ഫ്രൂട്ട്, കറിവേപ്പില, പച്ചമുളക്, വെണ്ട, ചീര, പാവൽ, പടവ ലം, വഴുതന എന്നിവയുമുണ്ട്. ഒപ്പം 2 ജഴ്സിപ്പശുക്കൾ, ഒരു നാടൻ പശു, മലബാറി ആടുകള്‍, അലങ്കാരപ്പക്ഷികൾ, ടർക്കി, മുട്ടക്കോഴികൾ. രാവിലെ കാവിലുംപാറ ക്ഷീരസംഘത്തിലേക്ക്  10 ലീറ്റർ പാൽ കൊടുത്തു വിട്ടു കഴിഞ്ഞാൽ പിന്നെ ജമീല തൂമ്പയും, വിത്തും വളവുമായി കൃഷിയിടത്തിലേക്ക്. 

തെങ്ങിന്റെ തടം തുറക്കുന്നതിനും മറ്റും ജോലിക്കാരെ നിർത്തും. വളമിടീലും മറ്റു ജോലികളും ജമീല തനിച്ചാണ് ചെയ്യുക. മരുമകൾ റിഷാന സഹായത്തിനുണ്ടാവും. മരച്ചീനി, ചേമ്പ്, ഇഞ്ചി, ചേന, കൂർക്കൽ എന്നിവ ചാക്കിലും നടുന്നു. കാലിത്തീറ്റയുടെ വലിയ ചാക്കിൽ മണ്ണും, ചാണകപ്പൊടിയും, കരിയിലയും നിറച്ചശേഷം മുകൾഭാഗം കയർകൊണ്ട് കെട്ടി ചാക്ക് ചരിച്ചുവയ്ക്കും. മധ്യഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കി അവിടെ മരച്ചീനിയു ടെ തണ്ട് നാട്ടിവയ്ക്കും. ഇങ്ങനെ ചാക്കിൽ കൃഷി ചെയ്താൽ കള പറിക്കേണ്ടതില്ല. ഒരു ചാക്കിൽ 12 കിലോ കപ്പവരെ ലഭിക്കുമെന്നു ജമീല. പച്ചപ്പുല്ലും, കാലിത്തീറ്റയും പിണ്ണാക്കുമാണ് പശുക്കൾക്ക് തീറ്റ. ആടിനു പ്ലാവിലയും പിണ്ണാക്കും, പച്ചപ്പുല്ലും. 20 സെന്റിൽ CO3 പുല്ല് വളർത്തുന്നുണ്ട്. പശുക്കളെ അടുത്തുള്ള റബർതോട്ട ത്തിൽ മേയാനും വിടും. ഉച്ചയ്ക്കും വൈകുന്നേരവും കറവയുണ്ട്.  

കുണ്ടുതോട്ടിൽ വീട് വച്ചപ്പോൾ അവിടെ ധാരാളം സ്ഥലം വെറുതെ കിടക്കുന്നതു കണ്ടാണ് കൃഷി തുടങ്ങിയ ത്. കുറ്റ്യാടി കൃഷിക്കൂട്ടം വാട്‌സാപ് കൂട്ടായ്മയിൽ അംഗമായതോടെ കൃഷി വിപുലമാക്കി. ഒപ്പം മത്സ്യക്കൃഷിയും തുടങ്ങി. മത്സ്യങ്ങളെ വളർത്തുന്നതിന് 5 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള 5 കുളങ്ങളുണ്ട്. തിലാപ്പിയ, നട്ടർ, ചെമ്പല്ലി, രോഹു, മുഗാൾ, കട്‍ല എന്നിവയും അലങ്കാരമത്സ്യങ്ങളായ ഗപ്പി, പ്ലാറ്റി എന്നിവയും വളർത്തുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യക്കാരേറെ. തിലാപ്പിയ കിലോയ്ക്ക് 250 രൂപയ്ക്കാണ് വിൽപന. മത്സ്യത്തീറ്റയ്ക്ക് അസോളയും വളർത്തുന്നു. 

jameela-1

വീടിന് പുറകുവശത്ത് വലകെട്ടിയുണ്ടാക്കിയ പന്തലില്‍ പാഷൻഫ്രൂട്ട് പടർത്തി ഇതിനു ചുവട്ടിലായി നാലു ഭാഗത്തും കമ്പ്നാട്ടി വല കെട്ടിയുണ്ടാക്കിയ കൂട്ടിൽ കോഴികളെ തുറന്നുവിട്ടിരിക്കുകയാണ്. ഇലച്ചാർത്തിനു കീഴിൽ വെയിലിന്റെ കാഠിന്യം കോഴികൾക്ക് ഏൽക്കില്ല.

കുറ്റ്യാടി കൃഷിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മയിലെ വനിതാസംഘത്തിനു കീഴിൽ അയൽപക്ക കൃഷിപ്രോത്സാഹന പദ്ധതിയുണ്ട്. ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇവർക്ക് ക്ലാസ്സ് നൽകാനും ജമീല സമയം കണ്ടെത്തുന്നു.  ഗള്‍ഫിൽ വ്യാപാരിയായ കുറ്റിക്കാട്ടിൽ അഹമ്മദ് ഹാജിയാണ് ഭർത്താവ്. 

ഫോണ്‍: 99470 95550 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA