ADVERTISEMENT

മുട്ടയ്ക്കും ഇറച്ചിക്കുംവേണ്ടി അടുക്കളമുറ്റത്ത് കോഴികളെ വളർത്തുന്നവരാണ് കേരളീയരിൽ പലരും. പകൽ സമയത്ത് അഴിച്ചുവിട്ട് രാത്രിയിൽ കൂട്ടിൽ കയറ്റുന്ന രീതിയാണ് പലരും അനുവർത്തിക്കുന്നത്. എന്നാൽ, സമീപകാലത്ത് തെരുവുനായ്ക്കളുടെ ശല്യം കോഴികളെ ആക്രമിച്ച് കൊല്ലുന്ന പ്രവണത ഏറിയിട്ടുണ്ട്. കോഴികളെ മാത്രമല്ല, മുയൽ, ആട് പോലുള്ള മറ്റു വളർത്തുമൃഗങ്ങളെയും നായ്ക്കൾ ആക്രമിക്കുന്നു. നായ്ക്കൾ മാത്രമല്ല കീരി, കാട്ടുപൂച്ച, പാമ്പ് തുടങ്ങിയവയും വളർത്തു പക്ഷികളെയും മൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. അവയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ എന്തു ചെയ്യാൻ കഴിയും? സനൽ ഉണ്ണി എന്ന കർഷകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. കുറിപ്പിന്റെ പൂർണരൂപം ചുവടെ

ശ്രദ്ധിക്കുക...

പ്രിയ കോഴിവളർത്തൽ സുഹൃത്തുക്കളെ, നമ്മൾ കോഴികളെ വളർത്തുന്നത് അതിനോടുള്ള ഇഷ്ട്ടം കൊണ്ടാണ്..

അതിലൂടെ ഒരു വരുമാനം തേടുന്നവരും ആണ്...

ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടുകൊണ്ടാണ് നമ്മൾ ഇതെല്ലാം വളർത്തിയെടുക്കുന്നത്...

എന്നാൽ, നമ്മൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് നായ, കാട്ടുപൂച്ച, മെരു, കീരി, പാമ്പ്, മറ്റുജന്തുക്കൾ എന്നിവയുടെ ആക്രമണം.  ഇങ്ങനെ ഉള്ള ജീവികൾ പലപ്പോഴായി നമ്മളിൽ പലരുടെയും അരുമപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിപ്പോകുന്ന കാഴ്ചകൾ പലപ്പോഴായി കാണാനിടയായി.

അത് വല്ലാത്തൊരു വിഷമം ഉണ്ടാകുന്ന ഒന്നാണ്.

ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് ബുദ്ധിമുട്ടി വളർത്തിയെടുക്കുന്ന അരുമകൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ഓർക്കാൻ തന്നെ വയ്യാത്തൊരു കാഴ്ച പലപ്പോഴായി പലരിലും കാണുന്നു.

ഞാനും അനുഭവസ്ഥനാണ്...

എനിക്കു സംഭവിച്ചതും മറ്റുള്ളവർക്ക് സംഭവിച്ചതും ഉറപ്പില്ലാത്ത ഷെഡുകൾ/കൂടുകൾ മൂലമാണ്. നമ്മൾ ചെലവ് കുറച്ചു കൂടുകൾ/ഷെഡ് നിർമിക്കുമ്പോൾ അപ്പോഴത്തെ ചെറിയ ലാഭത്തിനുവേണ്ടി വളരെ കനം കുറവുള്ള നെറ്റ് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള ആപത്തുകൾ കൂടുതലും വന്നിട്ടുള്ളത് എന്ന് മനസിലാകുന്നു...

ചെലവ് കുറച്ചു തന്നെ വേണം കൂടുകൾ നിർമിക്കാൻ. അതിൽ പഴയതും പുതിയതും ആയുള്ള വിലക്കുറവുള്ള പലതും ഉപയോഗിക്കാറുണ്ട്. അങ്ങനെ തന്നെയാണ് ചെലവ് കുറയ്ക്കുക... എന്നാൽ, ഏതൊരു സാധനവും പഴയതോ പുതിയതോ ആവട്ടെ, നല്ല ഉറപ്പുള്ളത് മാത്രം ഉപയോഗിക്കുക.

ചെറിയ ലാഭത്തിനു നമ്മൾ കനംകുറവുള്ളതെല്ലാം ഉപയോഗിക്കുമ്പോൾ പിന്നീട് അത് വലിയ വിഷമവും നഷ്ടവും വരുത്തുന്നു...

ഇനിയുള്ള മാസങ്ങളിൽ ഇവയുടെ ശല്യങ്ങൾ കൂടുതൽ ഉണ്ടാവാം. പുറത്തു വിടുമ്പോൾ കോഴികൾക്കായി പ്രത്യേക സ്ഥലം വലകെട്ടിത്തിരിച്ച് അതിൽ വിടുക. കുറെ ശല്യങ്ങൾ ഒഴിവാകും.

അനുഭവം ഗുരു എന്നു പറയുന്നത് പോലെ അനുഭവത്തിൽ വരുന്നതു വരെ കാത്തുനിൽക്കാതെ എത്രയും പെട്ടന്ന് എല്ലാവരും കൂടുകൾ കേടുപാടുകളും മറ്റും ശരിയാക്കാൻ ശ്രമിക്കുക.

ഒരിക്കലും ഒന്നും സംഭവില്ല ഒന്നും വരില്ല എന്ന പ്രതീക്ഷ പലതും പലപ്പോഴായി തെറ്റിപോകുന്നു...

ശ്രദ്ധിക്കുക എല്ലാവരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com