ADVERTISEMENT

മത്സ്യക്കൃഷിയിൽ നേട്ടം കൊയ്ത് തൃശൂർ മനപ്പടി വലിയപറമ്പിൽ ശ്രീനീഷ്. കുളങ്ങളും ഉപേക്ഷിച്ച പാറമടകളും പാട്ടത്തിനെടുത്താണു കൃഷി. കുടുംബസുഹൃത്തിന്റെ പറമ്പിലെ കുളത്തിലായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം പഞ്ചായത്തിലെ കുളങ്ങൾ പാട്ടത്തിനെടുത്തു മത്സ്യം വളർത്തൽ തുടങ്ങി. ഉത്രാളിക്കാവ് പൂരം പ്രദർശനത്തിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ചതോടെയാണു ശാസ്ത്രീയ വശങ്ങൾ മനസ്സിലായത്. 

പിന്നീട് ഫിഷറീസ് വകുപ്പിൽനിന്നു സൗജന്യമായി ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ നിക്ഷേപിച്ചായി കൃഷി. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം ബെംഗളൂരുവിലെ സിഎംഎഫ്ആർഐയിൽ ‍ ഒരു മാസത്തെ പരിശീലനത്തിൽ പങ്കെടുത്തു. തിരിച്ചെത്തിയ ശ്രീനീഷ് കൃഷി വിപുലമാക്കി. സർക്കാരിന്റെ നെല്ലും മീനും പദ്ധതി പ്രകാരം കോൾ പാടങ്ങളിലും മത്സ്യം വളർത്തൽ തുടങ്ങി. കാട്ടാകാമ്പാലിനടുത്ത് കോൾപാടത്ത് 150 ഏക്കറോളം സ്ഥലത്ത് 3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം 18 ടൺ മത്സ്യമാണു ശ്രീനീഷ് അയൽ സംസ്ഥാനങ്ങളിലേക്കു കയറ്റി അയച്ചത്.  കട്‌ല, രോഹു, ഗ്രാസ് കാർപ്പ്, തിലോപ്പിയ, മൃഗാൽ, അസം വാള എന്നീ മത്സ്യങ്ങളാണു വളർത്തുന്നത്. തമിഴ്നാട്ടിലും പാലക്കാടുമുള്ള ഏജൻസികൾ വഴിയാണു കയറ്റി അയയ്ക്കുന്നത്. ശ്രീനീഷിന്റെ കൃഷിയിൽ ആകൃഷ്ടരായി 4 വർഷത്തിനിടയിൽ  400 പേർ ഈ രംഗത്തു വന്നിട്ടുണ്ട്. 2017ൽ സംസ്ഥാനത്തെ മികച്ച ഉൾ‍നാടൻ മത്സ്യക്കർഷകനുള്ള അവാർഡ് ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com