ADVERTISEMENT

ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന ഈ സമയത്തു കൃഷിക്കു വേണ്ടി ജലസേചനം മിക്കവർക്കും ആഡംബരമാണ്. എന്നാൽ, കൃത്യമായ നന നൽകി കൃഷി ചെയ്താൽ ജലം സംരക്ഷിക്കാം. ഉൽപാദനം വർധിക്കുകയും ചെയ്യും. കൃഷിയാവശ്യങ്ങൾക്കായി ഉപരിതല ജലസേചനം, സ്പ്രിങ്ക്ളർ ജലസേചനം, കണിക ജലസേചനം തുടങ്ങിയവയാണ് പ്രധാന മാർഗങ്ങൾ.

ഉപരിതല ജലസേചനം

തടങ്ങൾ, ചാലുകൾ, പൈപ്പ് തുടങ്ങിയ മാർഗങ്ങൾ വഴി വിളകൾക്കു വെള്ളം എത്തിക്കുന്ന രീതിയാണ് ഉപരിതല ജലസേചനം. ഉപയോഗിക്കുന്ന വെള്ളത്തിന്റെ 50 ശതമാനം മാത്രമേ ചെടികൾക്ക് ഉപയോഗപ്രദമാകുകയുള്ളു എന്നതും വളരെയധികം വെള്ളം വേണം എന്നതും ഈ ജലസേചന മാർഗത്തിന്റെ പോരായ്മകളാണ്.

സ്പ്രിങ്ക്ളർ ജലസേചനം

ഈ രീതിയിൽ നനയ്ക്കുമ്പോൾ ആവശ്യമുള്ളതും ഇല്ലാത്തതുമായ സ്ഥലത്തു വെള്ളം എത്തുന്നു. കൂടാതെ 70 ശതമാനം വെള്ളം മാത്രമേ ചെടിക്ക് ഉപയാഗപ്രദമാകുന്നുള്ളു.

കണിക ജലസേചനം

പ്ലാസ്റ്റിക് ട്യൂബുകൾ മുഖേന ഘടിപ്പിച്ചിരിക്കുന്ന ‘എമിറ്റേഴ്സ്’ വഴി വെള്ളം തുള്ളികളായി 2-20 ലീറ്റർ/ മണിക്കൂർ എന്ന അളവിൽ ചെടിയുടെ വേരിനടുത്തു നനവ് നൽകുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ പൈപ്പുകൾ വഴി ജലസേചനം നടത്തുന്നതിനാൽ ബാഷ്പീകരണം, മണ്ണിലൂടെയുള്ള ഊർന്നിറങ്ങൽ എന്നീ നഷ്ടങ്ങൾ കുറയ്ക്കാം. 

തിരിനന

വെള്ളം കുപ്പിയിലോ പൈപ്പിലോ നിറച്ച ശേഷം അതിനു മുകളിലായി  മണ്ണു നിറച്ച  ഗ്രോബാഗോ ചട്ടിയോ വയ്ക്കുക. തുടർന്ന് ഒരു തിരി മൂന്നിൽ ഒരു ഭാഗം വെള്ളത്തിലും ബാക്കിയുള്ള ഭാഗം മണ്ണിലും വരത്തക്ക രീതിയിൽ ഗ്രോബാഗിന്റെ അല്ലെങ്കിൽ ചട്ടിയുടെ നടുഭാഗത്തായി ഇറക്കി വയ്ക്കുക. ഈ ഗ്രോബാഗിൽ / ചട്ടിയിൽ ചെടി നട്ടാൽ ചെടിയുടെ ആവശ്യാനുസരണം താഴെയുള്ള കുപ്പിയിൽ / പൈപ്പിൽനിന്നു വെള്ളം തിരി വഴി മണ്ണിലേക്ക് വലിച്ചെടുക്കുന്നു. താഴെയുള്ള പൈപ്പിലെ വെള്ളം കുറയുന്നതിനനുസരിച്ചു മാത്രം അതിൽ വെള്ളം നിറച്ചാൽ മതി. 

ചെടിക്ക് എത്ര വെള്ളം വേണം

മൺ തരികൾക്കിടയിൽ തങ്ങി നിൽക്കുന്ന ഈർപ്പ രൂപത്തിലുള്ള വെള്ളം മാത്രമേ ചെടികൾക്കു വലിച്ചെടുക്കാൻ കഴിയൂ. അതായത് ഒരു പിടി നനഞ്ഞ മണ്ണു കൈയിലെടുത്തു പിഴിഞ്ഞാൽ വെള്ളം ഇറ്റു വീഴാൻ തുടങ്ങുന്ന അവസ്ഥയിലുള്ള നനവു മാത്രമേ ചെടികൾക്ക് ആവശ്യമുള്ളു. ഈ ഈർപ്പം എല്ലായ്പ്പോഴും ചെടിയുടെ വേരിനു ചുറ്റും ഉണ്ടായിരിക്കുക എന്നതാണ് ചെടിയുടെ വളർച്ചക്ക് ഏറ്റവും അനുകൂലമായ അവസ്ഥ. ഈ അവസ്ഥ ഉണ്ടാക്കി കൊടുക്കുകയാണ് ജലസേചനത്തിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com