രുചിയിൽ മുമ്പർ, വലിയ ചെലവില്ലാതെ വളർത്താം നാടൻ മത്സ്യങ്ങളെ

HIGHLIGHTS
  • പ്രജനനവും വംശവർധനവും ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്
catfish
SHARE

നല്ല നാട്ടു മത്സ്യങ്ങൾ നമ്മുടെ പുഴകളിലും നദികളിലും ആറ്റിറമ്പിലുമൊക്കെ ഉണ്ട്. അവരുടെ പ്രജനനവും വംശവർധനവും ശ്രദ്ധിച്ചാൽ എല്ലാ വീടുകളിലെയും അന്നം ഉറപ്പാകും.  വലിയ ചെലവുകളില്ലാതെ അധിക സൗകര്യങ്ങൾ വേണ്ടാതെ വളർത്താവുന്ന ചില നാട്ടുമത്സ്യങ്ങളെ പരിചയപ്പെടാം.

1. മഞ്ഞക്കൂരി 

നല്ല ആഴത്തിലും തണുപ്പിലും മികച്ച വളർച്ച. ഒരു വർഷം 350 ഗ്രാമോളം വളരും. ശുദ്ധജലത്തിൽ ഒരു ഏക്കറിൽ 7500 എണ്ണത്തിനെ വരെ വളർത്താം. ഒരടിയോളം നീളം വയ്‌ക്കും.

2. വരാൽ 

പാടത്തും തോട്ടിലുമൊക്കെ വളർത്താം. ഒരു മീറ്റർ വരെ നീളം വയ്‌ക്കും. ഒരു ഏക്കറിൽ 40,000 എണ്ണത്തിനെ വരെ വളർത്താം. 8 മാസം കൊണ്ട് ഒരു കിലോ തൂക്കം.

3. കൈതക്കോര 

എന്തും ഭക്ഷ്യയോഗ്യമാക്കുന്ന ഇവർ ജലശുദ്ധീകാരികൾ കൂടിയാണ്. പ്രേരിത പ്രജനനത്തിന് നന്നായി വഴങ്ങും. ഒരു ഏക്കറിൽ 40,000 എണ്ണം വരെ കൃഷി ചെയ്യാം. 6 മാസം കൊണ്ട് 400 ഗ്രാം ഭാരം.

4. കാരി 

കുളം, തോട്, ചതുപ്പ് എന്നിവിടങ്ങളിൽ വളരും. ഒരു ഏക്കറിൽ 40,000 എണ്ണം വരെ വളർത്താം. 7 മാസം കൊണ്ട് 300 ഗ്രാം ഭാരം. പ്രേരിത പ്രജനനത്തിന് നന്നായി വഴങ്ങും.

5. നാടൻ മുഷി

പൂർണ വളർച്ചയിൽ 2.5 കിലോയെത്തുന്ന ഇവർ വർഷം 700 ഗ്രാം വളർച്ച നേടും. ഏക്കറിൽ 60,000 എണ്ണം വരെ കൃഷി ചെയ്യാം. പ്രേരിത പ്രജനനത്തിനും ഉതകും.

6. ആറ്റു ചെമ്പല്ലി 

പ്രേരിത പ്രജനനത്തിനും സ്വാഭാവിക പ്രജനനത്തിനും വഴങ്ങുന്ന ഇവർ കൂടുകളിലെ മത്സ്യം വളർത്തലിന് യോജിച്ചത്. 7 മാസം കൊണ്ട് 200 ഗ്രാം തൂക്കമെത്തും. ഒരു ഘനമീറ്ററിന് 100 മത്സ്യങ്ങളെ ഇടാം. 

7. ആറ്റുവാള

ഹെലികോപ്‌റ്റർ വാള എന്നറിയപ്പെടുന്ന ആറ്റുവാള നന്നായി കൃഷി ചെയ്യാവുന്ന ശുദ്ധജല മത്സ്യമാണ്.  ഒരു ഏക്കറിൽ 20,000 എണ്ണം വരെ. ആറാം മാസം 800 ഗ്രാം തൂക്കം. 

ഫോൺ: 9847111827

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA