ADVERTISEMENT

ഒച്ചിനെ തുരത്താൻ നാടൻ വിദ്യയുമായി കൂട്ടിക്കൽ എസ്റ്റേറ്റ്. തവിടും ശർക്കരയും മറ്റും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനായെന്ന് എവിജി ഗ്രൂപ്പിന്റെ കൂട്ടിക്കൽ എസ്റ്റേറ്റ് മാനേജർ പി.എസ്. പൂവണ്ണ പറഞ്ഞു. കർണാടകയിലെ കുടകിലെ കാപ്പിത്തോട്ടങ്ങളിൽ കോഫി ബോർഡ് ഓഫ് ഇന്ത്യ ഇതേ മിശ്രിതം ഉപയോഗിക്കുന്നുണ്ട്.

വേണ്ട സാധനങ്ങൾ : തവിട്, ശർക്കര, ആവണക്കെണ്ണ, തയോഡൈകാർബ്.

ഉണ്ടാക്കുന്ന രീതി:  ഒന്നേകാൽ കിലോ തവിട് എടുത്ത് 150 ഗ്രാം ശർക്കരയും 5 മില്ലിഗ്രാം ആവണക്കെണ്ണയും 5 ഗ്രാം തയോഡൈകാർബും ചേർക്കണം. ഇതു വെള്ളം ചേർത്ത് ഉരുട്ടിയെടുക്കുക. തോട്ടങ്ങളിൽ പല സ്ഥലങ്ങളിൽ ചെറു ഉരുളകളാക്കി വയ്ക്കുക. ഈ മിശ്രിതം തിന്നു മയങ്ങിക്കിടക്കുന്ന ഒച്ചുകളെ ഉപ്പുലായനിയിലിട്ടു നശിപ്പിക്കാം. 

English summary: Controlling giant African snail 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com