ADVERTISEMENT

ഇന്ത്യൻ ക്ഷീരകർഷക മേഖലയിലെ യുവത്വത്തിന്റെ പ്രതീകമാണ് മുംബൈ സ്വദേശിനി ശാരദ ധവാൻ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള ഈ 22 വയസുകാരി ദിവസം 450 ലീറ്റർ പാൽ വിൽക്കുന്നു. 22 വയസുകാരിക്ക് ഇത്തരത്തിലൊരു ഫാം നടത്താൻ കഴിയുമോ എന്നു ചോദിക്കുന്നവരോട് ഈ മിടുക്കി ഒന്നേ പറയൂ, സാഹചര്യമാണ് എല്ലാം മികച്ചതാക്കുന്നത്.

പണ്ടു മുതലേ എരുമകളെ വളർത്തിപ്പോന്നിരുന്ന കുടുംബമായിരുന്നു ശാരദയുടേത്. ശാരദയുടെ അച്ഛൻ സത്യവാന് എരുമക്കച്ചവടമായിരുന്നു. ഭിന്നശേഷിക്കാരനായിരുന്ന അദ്ദേഹത്തിന് എരുമകളെ വളർത്തി പാൽവിൽപന നടത്തുക എന്നത് അസാധ്യമായിരുന്നു. എന്നാൽ, 2011ൽ തന്റെ 11 വയസുകാരി മകൾക്ക് എരുമകളെ നൽകി ഉത്തരവാദിത്തം ഏൽപ്പിച്ചുകൊടുത്തു സത്യവാൻ. വാഹനം ഉപയോഗിക്കാൻ തന്റെ അച്ഛന് കഴിയില്ല, ഇളയ സഹോദൻ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പ്രായവും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് താൻ ഡെയറി ഫാം ഏറ്റെടുത്ത് നടത്തുന്നതെന്ന് ശാരദ. അതോടെ ഗ്രാമത്തിലെ ശ്രദ്ധാകേന്ദ്രമായി ഈ 11കാരി മാറി. കാരണം അത്തരത്തിലൊരു റോൾ ഏറ്റെടുത്ത പെൺകുട്ടി അവിടയുണ്ടായിരുന്നില്ല.

രാവിലെ പാൽവിതരണത്തിനുശേഷമായിരുന്നു ശാരദയുടെ പഠനം. പഠനത്തോടൊപ്പം പാൽവിതരണവും ശാരദയ്ക്ക് തടസമായില്ല, അതിലൊരു നാണക്കേടും അവൾ വിചാരിച്ചുമില്ല.

sharada-dairy-farmer-1

പത്തു വർഷം പിന്നിടുമ്പോൾ ശാരദയുടെ ഡെയറി ഫാം 2 നിലകളുള്ള കെട്ടിടത്തിലായി. അതിൽ 80 എരുമകൾ വളരുന്നു. ഇത്തരത്തിലൊരു ഡെറിയ ഫാം ആ പ്രദേശത്തുതന്നെ ആദ്യമാണ്. ഫാം വികസിച്ചപ്പോൾ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലവും മാറി. ഇന്ന് പ്രതിമാസം 6 ലക്ഷം രൂപയാണ് ശാരദയുടെ ഫാമിലെ വരുമാനം.

2015ൽ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ദിവസം 150 ലീറ്റർ പാലാണ് ശാരദ വിതരണം ചെയ്തത്. 2016ൽ 45 എരുമകളായി. വരുമാനം 3 ലക്ഷം.

sharada-dairy-farmer-family
ശാരദയും കുടുംബവും

ഇരുചക്രവാഹനം ഓടിച്ച് പാൽവിതരണം നടത്തുന്ന പെൺകുട്ടിയെ ഗ്രാമത്തിലുള്ളവർ കൗതുകത്തോടെയായിരുന്നു കണ്ടിരുന്നത്. ഗ്രാമവാസികളുടെ പിന്തുണയും ശാരദയുടെ വളർച്ചയ്ക്കു പ്രചോദനമായി.

എരുമകളുടെ എണ്ണം കൂടിയതിനാൽ ചെലവും കൂടി. എണ്ണം കുറഞ്ഞിരുന്ന സമയത്ത് തീറ്റയ്ക്ക് വലിയ ചെലവ് വന്നിരുന്നില്ല. സ്വന്തം സ്ഥലത്ത് പുൽക്കൃഷിയുണ്ടായിരുന്നു. എണ്ണം കൂടിയപ്പോൾ തീറ്റ പുറത്തുനിന്ന് വാങ്ങേണ്ടതായി വന്നു. അതോടെ, ചെലവ് വർധിച്ചു. വേനൽക്കാലത്ത് തീറ്റയ്ക്കുവേണ്ടിയുള്ള ചെലവ് കൂടുതലാണ്. പലപ്പോഴും എല്ലാ ചെലവുകളും കഴിഞ്ഞ് 5000–10,000 മിച്ചംപിടിക്കുന്ന മാസങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ശ്രദ്ധ.

2020ൽ ബിരുദപഠനം പൂർത്തിയാക്കിയ ശാരദ ഇപ്പോൾ ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. 

English summary: Maharashtra Girl Upscales Family’s Dairy Farm, Now Earns Rs 6 Lakh a Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com