കൃഷിയിടത്തിലെ കുരങ്ങുകളെ തുരത്താൻ പോത്തിന്റെ എല്ല്; വിജയമെന്ന് കർഷകൻ

HIGHLIGHTS
  • ഉപയോഗിക്കുന്നത് അറവുശാലയിൽനിന്ന് ലഭ്യമാകുന്ന പോത്തിന്റെ എല്ലുകൾ
cardamom-plantation
കുരങ്ങുകൾ നശിപ്പിച്ച ഏലച്ചെടി (ഇടത്ത്), മരത്തിൽ എല്ല് കെട്ടിത്തൂക്കിയിട്ടിരിക്കുന്നു (വലത്ത്)
SHARE

മലയോരമേഖലയിൽ വന്യജീവികളുടെ ശല്യം ദിനംപ്രതി ഉയരുകയാണ്. ആന, കുരങ്ങ്, പന്നി എന്നിങ്ങനെ എല്ലാ ജീവികളും കർഷകരുടെ ഉറക്കം കെടുത്തുന്നവരാണ്. ഓരോ ജീവിയിനവും കൃഷിയിടത്തിൽ വരുത്തുന്ന നാശങ്ങൾ ഓരോ വിധത്തിലായിക്കും. ഏലത്തോട്ടങ്ങളിൽ കുരങ്ങുകൾ വരുത്തുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ലെന്ന് ഇടുക്കി സ്വദേശിയായ ക്രിസ് കുര്യാക്കോസ് പറയുന്നു. ഏലച്ചെടികളുടെ ഇളം കൂമ്പുകൾ ഒടിച്ചു കളയുക എന്നതാണ് ഇവയുടെ പ്രധാന വിനോദം. അക്കൂട്ടത്തിൽ ചരവും കായ്കളും നശിപ്പിക്കുകയും ചെയ്യും.

കുരങ്ങിനെ തുരത്താൻ മരങ്ങളിൽ എല്ല് കെട്ടിത്തൂക്കിയാൽ മതിയെന്ന് ക്രിസ് പറയുന്നു. കുരങ്ങുകൾ തോട്ടങ്ങളിലേക്ക് വരുന്നത് ഏറെക്കുറെ സ്ഥിരം പാതയിൽക്കൂടിയായിരിക്കും. അവ വരുന്ന മരങ്ങൾ ആദ്യംതന്നെ മനസിലാക്കിയിരിക്കണം. മാത്രമല്ല തോട്ടത്തിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുകയും വേണം. ഒരു മരത്തിൽനിന്ന് അടുത്ത മരത്തിലേക്ക് ചാടാൻ കഴിയാത്തവിധത്തിലായിരിക്കണം ഈ വെട്ടിയൊരുക്കൽ. നിലത്തിറങ്ങി അടുത്ത മരത്തിൽ കയറി വരാൻ കുരങ്ങുകൾക്ക് വലിയ താൽപര്യമില്ല. അതുകൊണ്ടുതന്നെ ശല്യത്തിന് കുറവുണ്ടാകും. അടുത്ത പറമ്പിലെ മരത്തിൽ ഇരുന്നു നോക്കുമ്പോൾ നന്നായി കാണാവുന്ന വിധത്തിൽ ഓരോ മരത്തിലും എല്ലുകൾ കെട്ടിത്തൂക്കണം. എല്ല് കാണുമ്പോൾ അപകടമാണെന്ന് മനസിലാക്കി അവ പിന്മാറും. ഇത്തരത്തിൽ 25 സ്ഥലത്ത് എല്ലുകൾ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട് ക്രിസ് കുര്യാക്കോസ്. അതുകൊണ്ടുതന്നെ കഴിഞ്ഞ 5 വർഷമായി ക്രിസിന്റെ തോട്ടത്തിലേക്ക് കുരങ്ങുകൾ എത്തിനോക്കുക പോലും ചെയ്യുന്നില്ല. ക്രിസിന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ക്രമീകരണം നടത്തിയ തോട്ടങ്ങളിലും ഫലമുണ്ടെന്നതാണ് അനുഭവം. 

അറവുശാലയിൽനിന്ന് ലഭ്യമാകുന്ന പോത്തിന്റെ എല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. എല്ല് തൂക്കി എന്നതുകൊണ്ടു മാത്രം കുരങ്ങുശല്യം മാറില്ലെന്നും മരത്തിന്റെ ശിഖരങ്ങൾ വെട്ടിയൊരുക്കുകകൂടി ചെയ്തെങ്കിൽ മാത്രമേ ഫലം ലഭിക്കൂ എന്നും ക്രിസ് പറയുന്നു. 

English summary: English summary:  Simple way to manage the monkey menace

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS