ADVERTISEMENT

നദികളെ സംബന്ധിച്ച് പല നിയമങ്ങളുണ്ട്. സ്ഥിരമായ ഉപയോഗത്തിന് പൊതുജനങ്ങള്‍ക്ക് അര്‍ഹതയുള്ള എല്ലാ പൊതുജലമാര്‍ഗങ്ങളുടെയും (നദികളും തടങ്ങളും തീരങ്ങളും ചെറുപുഴകളും ജലസംഭരണികളും കുളങ്ങളും നീര്‍ത്തടങ്ങളും ജലധാരകളും) ഉമസ്ഥാവകാശം കേരള പഞ്ചായത്ത് രാജ് നിയമം 218-ാം വകുപ്പനുസരിച്ച് പൂര്‍ണമായും തദ്ദേശ ഭരണസ്ഥാപനത്തില്‍ നിക്ഷിപ്തമാണ്. പ്രകൃത്യാ ഉള്ളതാണെങ്കിലും കൃത്രിമമായി നിര്‍മിച്ചതാണെങ്കിലും നദികളും അരുവികളും നീര്‍ച്ചാലുകളും ജലമാര്‍ഗം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് പഞ്ചായത്ത് രാജ് നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള നദികള്‍ക്ക് ഈ നിയമം ബാധകമല്ല. ജലസ്രോതസുകള്‍ മലിനമാക്കുന്നതു തടയാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് നടപടിയെടുക്കാം. തണ്ണീര്‍ത്തടസംരക്ഷണനിയമത്തിന്റെ പരിധിയില്‍  നദികള്‍ ഉള്‍പ്പെടുകയുമില്ല.

ആറ്റില്‍നിന്ന് ന്യായമായ ആവശ്യങ്ങള്‍ക്ക് വെള്ളം എടുക്കുന്നതിനെ നിയമം വിലക്കുന്നില്ല. മറിച്ച്, ആറിന്റെ  ഇരുകരയിലുമുള്ള വസ്തുക്കളുടെ ഉടമസ്ഥര്‍ക്ക് വെള്ളം എടുക്കുന്നതിനുള്ള അവകാശം പൊതു നിയമതത്വമെന്ന നിലയില്‍ കാലങ്ങളായി  അംഗീകരിക്കപ്പെട്ടു പോരുന്നുമുണ്ട്.

ഒരു വസ്തു ഉടമയ്ക്ക് ആ വസ്തുവിന്റെ ന്യായമായ അനുഭവസൗകര്യത്തിനുവേണ്ടി പ്രകൃതിജന്യമായ ചില അവകാശങ്ങള്‍ (Natural Rights) നിയമം അനുവദിക്കുന്നുണ്ട്. അവയിലൊന്നാണ് തന്റെ വസ്തുവിനോട് ചേര്‍ന്നൊഴുകുന്ന നദിയിലെ വെള്ളം ഉപയോഗിക്കുന്നതിനുള്ള അവകാശം. അതു പ്രത്യേകമായി ആരും ആര്‍ക്കും അനുവദിച്ചു നല്‍കുന്നതല്ല. വസ്തു ഉടമ എന്ന നിലയില്‍ സിദ്ധിക്കുന്ന സ്വാഭാവിക അവകാശമാണ്. നദിയുടെ കരയില്‍ മേല്‍ഭാഗത്തും താഴെയുമായി വസ്തു ഉടമസ്ഥര്‍ ഉണ്ടാവുമല്ലോ. അവനവന്റെ വസ്തുവിന്റെ ഭാഗത്ത് ഒഴുകുന്ന വെള്ളം കിട്ടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മേല്‍ഭാഗ ത്തുള്ളവര്‍ക്ക് വെള്ളം ലഭിക്കാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനോ അവകാശമില്ല. അതുപോലെതന്നെ, ആരും നദിയിലെ വെള്ളം മലിനപ്പെടുത്തിക്കൂടാ.

ചുരുക്കത്തില്‍, നദിയുടെ ഗതി മാറ്റാതെ  വീട്ടാവശ്യങ്ങള്‍ക്കും തന്റെ വസ്തുവിനോട് ചേര്‍ന്ന് ഒഴുകുന്ന ആറ്റിലെ വെള്ളം ഉപയോഗിക്കാം. ആറ്റില്‍നിന്നു നേരിട്ട് വെള്ളം പമ്പ് ചെയ്ത് കൃഷിയിടം നനയ്ക്കുന്നതിനു നിയമവിലക്കുമില്ല.

English summary:  Is river water is used for farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com