പിടഞ്ഞുവീണ് കോഴിക്കുഞ്ഞുങ്ങൾ, മരണകാരണം ‘അറ്റാക്ക്’: എന്തെല്ലാം ശ്രദ്ധിക്കണം?

broiler-chicken
SHARE

ഇറച്ചിക്കോഴി കർഷകർ വളരെയേറെ ഉപയോഗിക്കുന്ന വാക്കാണ് അറ്റാക്ക് മരണം. നല്ല രീതിയിൽ തീറ്റയും വെള്ളവും കഴിക്കുന്ന കോഴികൾ വളരെ പെട്ടെന്ന് ലക്ഷണങ്ങളൊന്നും കാണിക്കാതെ മരണപ്പെടുന്നതിനെയാണ് കർഷകർ അറ്റാക്ക് എന്നു വിളിക്കുന്നത്. പക്ഷേ സാധാരണഗതിയിൽ താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ് പെട്ടെന്നുള്ള ലക്ഷണങ്ങൾ ഇല്ലാത്ത മരണം സംഭവിക്കുന്നത്.

 1. SDS (Sudden Death Syndrome)
 2. ചൂട് കാരണം (ഹീറ്റ് സ്ട്രോക്ക് )
 3. ഫാറ്റി ലിവർ (കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കാരണം )
 4. IBH (ഹൃദയത്തിന് ചുറ്റും നീർക്കെട്ട് )
 5. വായു സഞ്ചാരത്തിന്റെ കുറവ് മൂലം നീർക്കെട്ട് (ഉദരത്തിൽ മുഴുവനായും, ശ്വാസകോശത്തിലും)

1. Sudden Death syndrome (SDS) 

വളരെ പെട്ടെന്ന് വളരുന്ന കോഴികളിൽ കണ്ടുവരുന്ന അസുഖമാണ് എസ്‌ഡിഎസ്. ത്വരിതഗതിയിലുള്ള ഇവയുടെ വളർച്ച തന്നെ കാരണം. പ്രത്യേക ആന്തരിക കാരണങ്ങൾ ഒന്നും തന്നെ വ്യക്തമായി ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. തീറ്റയിൽ കൊഴുപ്പും ഓയിലും വർധിപ്പിക്കുന്നത് എസ്‌ഡിഎസിനു കാരണമാകും. നെഞ്ച് ഭാഗം മുകളിലേക്കായി കോഴികൾ മരണപ്പെടുന്നതാണ് ലക്ഷണം.

 2. താപാഘാതം (ഹീറ്റ് സ്ട്രോക്ക്)

വേനൽ കാലത്ത് അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാൽ ബ്രോയിലർ കോഴികൾക്ക് അവയുടെ ശരീര താപനില നിയന്ത്രിക്കാൻ കഴിയാതെ വരും ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളെ താപാഘാതം എന്നു വിളിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയ കോഴികളിൽ വളരെ പെട്ടെന്നുതന്നെ ഹീറ്റ് സ്ട്രോക്ക് സംഭവിക്കുന്നതായി കാണാൻ സാധിക്കും.

 3. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്

നൽകുന്ന തീറ്റയിൽ അത്യാവശ്യത്തിൽ കൂടുതൽ ചോളമോ മറ്റ് അന്നജങ്ങളോ കൊഴുപ്പോ എണ്ണയോ അടങ്ങിയിട്ടുണ്ടെങ്കിൽ അവ കൊഴുപ്പായി കരളിൽ അടിഞ്ഞു കൂടുന്നു, ഭാവിയിലെ ഉപയോഗത്തിനുവേണ്ടിയാണു ശരീരം ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ബ്രോയിലർ കോഴികളിൽ ഈ കരുതൽ കൊഴുപ്പ് ആവശ്യമായി വരാറില്ല. തൽഫലമായി കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും അത് കരൾപൊട്ടാൻ കാരണമാവുകയും, കോഴിയുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

4. IBH അസുഖം

IBH അസുഖം കാരണം കോഴിയുടെ കരൾ ക്രമതീതമായി വളരുകയും അവ ഉദരഭാഗം വരെ ചിലപ്പോൾ എത്തുകയും ചെയ്യും. കൂടാതെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും IBH കാരണമാകുന്നു. അമിതമായ വളർച്ചയും കൊഴുപ്പ് അടിഞ്ഞു കൂടുന്നതും കരളിന്റെ പൊട്ടലിനു കാരണമാകും. കൂടാതെ IBH അസുഖം  ഹൃദയത്തിന് ചുറ്റും നീർകെട്ടിനും കാരണമാകും. ഇവ രണ്ടും ലക്ഷണമില്ലാത്ത പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നു.

5. വായു സഞ്ചാരം ഇല്ലാത്തതിനാൽ സംഭവിക്കുന്ന ഉദരഭാഗത്തെ നീർക്കെട്ട്

കോഴിഫാമിൽ കൃത്യമായ വായുസഞ്ചാരം ഇല്ലെങ്കിൽ അത് ഉദരഭാഗത്തെ ശക്തമായ നീർകെട്ടിലേക്ക് നയിക്കും, ക്രമേണേ ശരീരത്തിന്റെ പലഭാഗങ്ങളെയും കൂടാതെ ശ്വാസകോശത്തെയും ബാധിക്കുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് വരുന്നതോടുകൂടി ശ്വാസന പ്രക്രിയ  തടസ്സപ്പെടുകയും അത് പെട്ടെന്നുള്ള മരണത്തിലേക്കും നയിക്കുന്നു.

പരിഹാരങ്ങൾ

 • തീറ്റയിൽ കൊഴുപ്പിന്റെയും എണ്ണയുടെയും അളവ് കൃത്യമായിരിക്കുക.
 • ഫാമിൽ വായുസഞ്ചാരം കൃത്യമാണെന്ന് ഉറപ്പിക്കുക.
 • കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഗുണമേന്മയുള്ള ലിവർ ടോണിക്കുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകുക.
 • അനാവശ്യമായി ടോണിക്കുകൾ നൽകാതിരിക്കുക.
 • IBH അസുഖത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി നടത്തുന്ന പേരെന്റ്സ് ഫാമിൽനിന്നും മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കുക.
 • ചൂടുകാല പരിചരണങ്ങൾ കൃത്യമായി പാലിക്കുക.

ചികിത്സ

മരണപെട്ട കോഴികളെ പോസ്റ്റ്മോർട്ടം നടത്തി കൃത്യമായ കാരണം കണ്ടെത്തി ചികിത്സിച്ചാൽ മറ്റു കോഴികളിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാവുന്നതാണ്.

English summary: 5 Causes For Sudden Chicken Death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA