അവിടെ കൊയ്ത്ത്, ഇവിടെ നടീൽ; പാടത്ത് ഉത്സവകാലം

മലപ്പുറം പൂക്കോട്ടൂർ അത്താണിക്കൽ ചീനിക്കൽ പാടത്തെ കൊയ്ത്ത്. ചിത്രങ്ങൾ∙ ടി.പ്രദീപ്‌കുമാർ
SHARE

മുണ്ടകൻ പാടത്ത് കൊയ്ത്തുത്സവം, പുഞ്ചപ്പാടത്ത് നടീൽ കാലം. മകരമാസമായപ്പോഴേക്കും നെൽപാടങ്ങളെല്ലാം തിരക്കിലാണ്. ഡിസംബർ വരെ തുടർന്ന മഴ കാരണം പുഞ്ചക്കൃഷി വൈകിയതോടെയാണ് ഇത്തവണ രണ്ടും ഒരുമിച്ചായത്.

മുണ്ടകൻ പാടത്ത് 4 മാസം മുൻപ് തുടങ്ങിയ കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്. ചിലയിടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞെങ്കിലും വരും ദിവസങ്ങളിലാണ് കൂടുതൽ സജീവമാകുക. കാര്യമായ നാശമില്ലാതെ വിളവ് കിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വേനൽക്കാലത്ത് കനത്ത മഴ പെയ്തതു കാരണം ആദ്യ വിളയായ വിരിപ്പുകൃഷി ഒഴിവാക്കി മുണ്ടകൻ മാത്രം പരീക്ഷിച്ചവർക്ക് നഷ്ടത്തിനിടയിലെ ആശ്വാസമാണ് ഇത്തവണത്തെ വിളവെടുപ്പ്. 

paddy-mlpm
മലപ്പുറം കൊടിഞ്ഞി വെഞ്ചാലി പാടത്തെ കൃഷി ഒരുക്കം

വർഷത്തിൽ നല്ലൊരു പങ്കും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലാണ് ജലനിരപ്പ് താഴ്ത്തി ഇപ്പോൾ പുഞ്ചക്കൃഷിക്ക് നടീൽ നടക്കുന്നത്. പാടത്തെ വെള്ളം പുറംകോളിലോ മറ്റോ സംഭരിച്ചു വയ്ക്കുകയും ആവശ്യം വരുമ്പോൾ തിരിച്ചുവിട്ട് ഉപയോഗിക്കുകയും ചെയ്യും. ഒറ്റത്തവണ മാത്രമേ ഇത്തരം പാടങ്ങളിൽ കൃഷിയിറക്കാറുള്ളൂ. പുഞ്ചപ്പാടത്ത് ഡിസംബറിൽ കൃഷി തുടങ്ങേണ്ടതായിരുന്നു. ന്യൂനമർദം കാരണമുള്ള മഴയിൽ ജലനിരപ്പ് ഉയർന്നു നിന്നതു കാരണമാണ് നടീൽ വൈകിയത്. 

3 കൃഷി രീതികൾ

  • വിരിപ്പ്: മേട മാസത്തിൽ നടീൽ, ചിങ്ങത്തിൽ കൊയ്ത്ത് (ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ)
  • മുണ്ടകൻ: കന്നിയിൽ നടീൽ, മകരത്തിൽ കൊയ്ത്ത് (സെപ്റ്റംബർ മുതൽ ജനുവരി വരെ)
  • പുഞ്ച: ധനു–മകരം മാസങ്ങളിൽ നടീൽ, മീനം–മേട മാസങ്ങളിൽ കൊയ്ത്ത് (ഡിസംബർ–ജനുവരി മുതൽ ഏപ്രിൽ–മേയ് വരെ)
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA