ദുരന്തനിവാരണ ഫണ്ടിൽനിന്നാണു ധനസഹായം ലഭിക്കുക. പേ ഇളകിയുള്ള മരണം, പാമ്പു കടിയേറ്റു മരണം, മിന്നൽ, പ്രളയം, വൈദ്യുതാഘാതം, മറ്റു പ്രകൃതിദുരന്തങ്ങൾ, തെരുവുനായ ആക്രമണം, കയർ കഴുത്തിൽ കുരുങ്ങുക, തീപ്പൊള്ളലേൽക്കുക തുടങ്ങിയ കാരണങ്ങൾ മൂലമുള്ള മരണങ്ങൾക്കാണു ധനസഹായം ലഭിക്കുന്നത്.
വേണ്ട രേഖകൾ
പഞ്ചായത്തിലെ വെറ്ററിനറി സർജന്റെ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ചത്ത പശുവിന്റെ ഫോട്ടോ, വാർഡ് മെംബറുടെ സർട്ടിഫിക്കറ്റ്, മറ്റെവിടെനിന്നും ആനുകൂല്യം ലഭിച്ചിട്ടില്ല എന്നു തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ്, ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ്.
അപേക്ഷ മൃഗാശുപത്രിയിലോ ക്ഷീരവികസന വകുപ്പിന്റെ ഓഫീസിലോ സമർപ്പിക്കണം. 16,400 രൂപയാണ് നിലവിലെ ധനസഹായം.
English summary: Compensation for cattle loss