ADVERTISEMENT

പൂപ്പലുകൾ (കുമിളുകൾ) ഉൽപ്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ എന്ന വിഷവസ്തുവാണ് മൃഗങ്ങളിലും പക്ഷികളിലും വിഷബാധയുണ്ടാക്കുന്നത്.

1. പൂപ്പൽവിഷബാധ എല്ലാത്തരം കന്നുകാലികളെയും പക്ഷികളെയും ബാധിക്കും. താറാവുകളെയാണ് കൂടുതൽ ബാധിക്കുക.

2. പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിന്റെ ആരോഗ്യത്തെ ബാധിക്കും.

3. പാൽ/മുട്ട ഉൽപാദനക്ഷമത, രോഗപ്രതിരോധശേഷി, ദഹനശേഷി, പ്രത്യുൽപാദനശേഷി എന്നിവ കുറയും.

4. മഴക്കാലത്താണ് പൂപ്പൽവിഷബാധ ഏൽക്കാൻ ഏറ്റവും കൂടുതൽ സാധ്യത.

5. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ നനവേൽക്കാതെ സൂക്ഷിക്കണം.

6. നനഞ്ഞ കൈകൾ കൊണ്ടോ, നനഞ്ഞ പാത്രങ്ങൾ ഉപയോഗിച്ചോ തീറ്റ കൈകാര്യം ചെയ്യരുത്.

7. ഈർപ്പമുള്ള തറയിലോ ചുമരിനോടോ ചേർന്ന് തീറ്റച്ചാക്കുകൾ സൂക്ഷിക്കരുത്.

8. മരത്തടി കൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ തീറ്റച്ചാക്കുകൾ സൂക്ഷിക്കാം.

English summary: Aflatoxin Poisoning in Animals and Birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com