വേണമെങ്കിൽ വൈക്കോലിൽനിന്നും പോഷകം; നൽകാം രുചിയേറും വൈക്കോൽ

dairyfarm
image credit: pixinoo/istockphoto
SHARE

കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോൽ കൂടുതൽ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാനാകും. 

വെള്ളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാലു കിലോ യൂറിയ നൂറു ലീറ്റ൪ വെള്ളത്തിൽ ചേ൪ത്ത ലായനി ഉപയോഗിച്ച് നൂറു കിലോ വൈക്കോൽ പോഷകസമ്പുഷ്ടീകരണം നടത്താം. 

അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റോ ഉപയോഗിച്ച് മൂടിയ ശേഷം ഭാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൈക്കോല്‍ അമര്‍ത്തി വയ്ക്കണം. 2–3 ആഴ്ചകള്‍ക്കു ശേഷം ഈ വൈക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം. യൂറിയ ചേര്‍ത്ത വൈക്കോല്‍ കാലിത്തീറ്റയായി ശരീര തൂക്കത്തിന്റെ 3% അളവില്‍ നല്‍കാം. ഇങ്ങനെ പോഷകഗുണം കൂട്ടിയ വൈക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും. കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ് കുറച്ചു സമയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും.

വിവരങ്ങൾ: മൃഗസംരക്ഷണ വകുപ്പ്

English summary: Feeding Urea to Cows Source of Protein

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS