ADVERTISEMENT

? എന്റെ അര ഏക്കർ വരുന്ന കുളത്തിൽ വളർത്തുമത്സ്യങ്ങളെക്കൂടാതെ നിറയെ പൊടിമീനുകളും  നാടൻ വരാൽ പോലുള്ള മീനുകളുമുണ്ട്. ഇവ പെറ്റുപെരുകുന്നുമുണ്ട്.  കുളത്തിൽ അടുത്ത കൃഷിക്കു മുൻപ് ഈ ചെറിയ മീനു കളെ നശിപ്പിക്കേണ്ടതുണ്ടോ. അതിനെന്തു ചെയ്യണം. 

അടുത്ത കൃഷിയിറക്കുന്നതിനു മുൻപ് കുളത്തിലുള്ള, കളമത്സ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്ന ചെറിയ മത്സ്യങ്ങളെ പൂർണമായും നശിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇവ വളർത്തുമത്സ്യങ്ങൾക്കു നൽകുന്ന തീറ്റ മാത്രമല്ല, ഇടുന്ന മീൻകുഞ്ഞുങ്ങളെയും തിന്നും. വരാൽ, കൂരി, കല്ലേമുട്ടി എന്നിവയാണ് മത്സ്യക്കുഞ്ഞുങ്ങളെ തിന്നുന്നത്. കളമത്സ്യങ്ങളെ നശിപ്പിക്കാൻ കുളം പരിപൂർണമായും വറ്റിച്ചുണക്കുന്ന രീതിയാണ് നല്ലത്.  ഉറവയുള്ള കുളങ്ങളിൽ വെള്ളം പൂർണമായും വറ്റിക്കാൻ കഴിയില്ലെങ്കിൽ കഴിയുന്നത്ര വറ്റിച്ച ശേഷം കളമത്സ്യ നിർമാർജന സംയുക്തങ്ങൾ പ്രയോഗിക്കണം.  വിപണിയിൽ ലഭിക്കുന്ന ടീ സീഡ് പൊടി ഒരു സെന്റിൽ 200 ഗ്രാം എന്ന തോതിൽ പ്രയോഗിക്കണം. ഇത് തയാറാക്കുന്നതിനായി അളന്നെടുത്ത സീഡ് പൊടിയിൽ ഒരു ഭാഗം കല്ലുപ്പ് കലർത്തി വേണ്ടത്ര വെള്ളം ചേർത്ത്  ഒരു ദിവസം കുതിർത്തുവച്ച ശേഷം പിറ്റേന്നു രാവിലെ 10 മണിയോടെ ചാറു പിഴിഞ്ഞെടുത്തു കുളത്തിൽ ഒഴിക്കുക. അതിനു മുൻപ് കുളത്തിലെ വെള്ളം ഒരടിയിൽ താഴെയാക്കി നിർത്തണം. കുളത്തിൽ വെള്ളത്തിന്റെ അളവ് കൂടുതലാണെങ്കില്‍ ടീ സീഡ് പൊടിയുടെ അളവു കൂട്ടുക. ചാറ് ഒഴിച്ചുക്കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ കളമീനുകൾ ചത്തുപൊങ്ങും. ഇവയെ കോരിവലകളില്‍ കോരിക്കളയണം. എന്നാൽ ചെളിയുടെ അടിയിൽ ഒളിച്ചിരിക്കാൻ കഴിവുള്ള  കല്ലേമുട്ടിപോലുള്ള മീനുകൾ മുഴുവനായും നശിക്കില്ല. ഇവയെ നശിപ്പിക്കണമെങ്കിൽ കുളം ഉണക്കിയിടുകയോ രാസസംയുകതമായ ബ്ലീച്ചിങ് പൌഡർ പ്രയോഗിക്കുകയോ വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com