ADVERTISEMENT

രണ്ടു മിടുക്കന്മാർ, പഠനകാലം മുതലേ സുഹൃത്തുക്കൾ. ജോലി നേടിയത് ഫാർമസി മേഖലയിൽ. മരുന്നുകളുെട ലോകത്തെത്തിയപ്പോഴാണ് നാട്ടിലെ ആരോഗ്യപ്രശ്നങ്ങൾ എത്രമാത്രം ഭീതി ജനിപ്പിക്കുന്നതാണെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ അർബുദരോഗ ചികിത്സ തേടുന്നവരുെട എണ്ണം കൂടിവരുന്നത് അവരുെട മനസ്സിൽ ഒരു ഭാരപ്പെട്ട ചിന്തയായി മാറി. സമൂഹത്തെയാകെ ബാധിക്കുന്ന ഈ ആരോഗ്യപ്രശ്നത്തിന്റെ വേരു തേടുന്നതിനായാണ് കോഴിക്കോട് ചേമ‍ഞ്ചേരി സ്വദേശി ബി.ജി. രോഹിത്തും പരപ്പനങ്ങാടി സ്വദേശി എൻ. കെ ലിബിനും കൈകോർത്തത്. കാൻസർ വ്യാപകമാകുന്നതിനുള്ള മുഖ്യകാരണം ഭക്ഷണത്തിലെ വിഷാംശമാണെന്ന തിരിച്ചറിവ് ഇരുവരെയും പുതിയ തീരുമാനങ്ങളിലേക്ക് നയിച്ചു. മരുന്നല്ല, ഭക്ഷണമാണ് പ്രധാനമെന്നും ഭക്ഷണം തന്നെയാണ് യഥാർഥ മരുന്നെന്നും മനസ്സിലാക്കിയ ഇരുവരും ഫാർമസി മേഖലയിലെ ജോലി ഉപേക്ഷിച്ച് നല്ല ഭക്ഷണം നാട്ടിലെത്തിക്കാനുള്ള സംരംഭത്തിനു തുടക്കം കുറിക്കുകയായിരുന്നു. 

വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ തേടിയിറങ്ങിയ രോഹിത്തിനും ലിബിനും വൈകാതെ ഒരു കാര്യം മനസ്സിലായി– ശുദ്ധമായ ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിമിതമാണ്. ജൈവക്കൃഷി വ്യാപകമായാൽ മാത്രമേ വിഷര ഹിത ഉൽപന്നങ്ങൾ എല്ലാവരിലും എത്തുകയുള്ളൂ. എന്നാൽ ഇതിനാവശ്യമായ വിത്തും മറ്റ് കാർഷിക ഉപാധികളും വേണ്ടത്ര കിട്ടാനുമില്ല. ശാസ്ത്രീയമായും ജൈ വരീതിയിലും ഭക്ഷ്യോൽപന്നങ്ങൾ കൃഷി ചെയ്യാനുള്ള പഠനങ്ങളുെട ഭാഗമായാണ് ഇരുവരും കോഴിക്കോട്ടെ ഭാരതീയ സു ഗന്ധവിള ഗവേഷണകേന്ദ്രത്തിൽ എത്തിയത്. വിഷരഹിതമായി മഞ്ഞൾ ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് അനുബന്ധസംരംഭങ്ങളിലൂടെ ജൈവക്കൃഷിയെ കൂടുതലായി പ്രോത്സാഹിപ്പിക്കാനാകുമെന്നു ചൂണ്ടിക്കാണിച്ചുകൊടുത്തത് ഗവേഷണകേന്ദ്രത്തിലെ സംരംഭകത്വ വികസന വിഭാഗമാണ്(ഐടിഎം– ബിപിഡി). പരീക്ഷണശാലയിലെ കണ്ടെത്തലുകൾ കൃഷിയിടത്തിലേക്കെത്തിക്കുന്ന നവസംരംഭകരാകാനുള്ള വെല്ലുവിളി ഇരുവരും സ്വീകരിച്ചതോടെ ആർഎൽ കോ ഇന്നവേറ്റീവ് അഗ്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് സംരംഭം പിറന്നു. 

iisr4

വിവിധ കാർഷിക ഗവേഷണസ്ഥാപനങ്ങൾ രൂപംനൽകിയ സൂക്ഷ്മമൂലക മിശ്രിതങ്ങളുമായായിരുന്നു തുടക്കം. ബെംഗളൂരു ഹെസർഘട്ടയിലെ ഇന്ത്യൻ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിൽനിന്ന് വാഴക്കൃഷിയിൽ ഏറെ ഫലപ്രദമായ ഒരു സൂക്ഷ്മമൂലകക്കൂട്ടിന്റെ നിർമാ ണവിദ്യ സ്വന്തമാക്കി. അഗ്രിബ്ലോസം എന്ന പേരിൽ പുറത്തിറക്കിയ ഈ മിശ്രിതം കേരളത്തിലെ കൃഷിക്കാർക്കിടയിൽ ഏറെ സ്വീകാര്യമായി. ആദ്യത്തെ ആറു മാസത്തിനുള്ളിൽ 1500 കൃഷിക്കാരാണ് ഇത് വാങ്ങാൻ തയാറായത്. പൊടിരൂപത്തിലു ള്ള മിശ്രിതം കിലോയ്ക്ക് 190 രൂപയാണ് വില. മുപ്പതു ശതമാനം വരെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ നാകം, ബോറോൺ, മഗ്നീഷ്യം, ഗന്ധകം എന്നിവയടങ്ങിയ ഈ സൂക്ഷ്മ മൂലകക്കൂട്ടിനു സാധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. വാഴ നട്ടശേഷം 3,4,5,6 മാസങ്ങളിലും കുല വന്ന ശേഷം ഒരു പ്രാവശ്യം കുലയിലുമായാണ് ഇതു തളിക്കേണ്ടത്. പ്രയോഗിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വിളകളിൽ ഫലം കണ്ടുതുടങ്ങുമെന്ന് രോഹിത് അവകാശപ്പെട്ടു. 

പിന്നാലെ തന്നെ സുഗന്ധവിളഗവേഷണകേന്ദ്രം വികസിപ്പിച്ച സൂക്ഷ്മമൂലക മിശ്രിതങ്ങളായ ജിഞ്ചർസ്പെഷലും പെപ്പർ സ്പെഷലുമെത്തി. ഇഞ്ചിയിലും കുരുമുളകിലും 25 ശതമാനംവരെ ഉൽപാദന വർധന അവകാശപ്പെടുന്ന പോഷക മിശ്രിതങ്ങളാണിവ. രണ്ടിനും ആവശ്യക്കാരേ റെയായിരുന്നു. 

കേരളത്തിലാദ്യമായി ബയോക്യാപ്സൂൾ വിപണിയിലെത്തിക്കുന്നതും ലിബിന്റെയും രോഹത്തിന്റെയും ആർഎൽകോ കമ്പനി തന്നെ. ജീവാണുക്കളെ വിളകൾക്ക് ലഭ്യമാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും നൂതനവും ചെലവു കുറഞ്ഞ തുമായ മാർഗമാണ് ബയോക്യാപ്സൂളെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. കർണാടകത്തിലെ കുടക് അഗ്രോടെക് ഐഐഎസ് ആർ സാങ്കേതികവിദ്യകളായ ബയോ ക്യാപ്സൂൾ, ട്രൈക്കോഡെർമ, ഹാർസീനിയം എംടിസിസി 5176, മിത്രബാക്ടീരിയ (പിജിപിആർ) എന്നിവ ഉപയോഗിക്കുന്ന തിനുള്ള ലൈസൻസിന്റെ അടിസ്ഥാന ത്തിൽ ട്രൈക്കോക്യാപ്, പവർക്യാപ് എ ന്നീ ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. ഏ ക്കറിനു നാല് ക്യാപ്സൂൾ എന്ന തോതിൽ ഇവ പ്രയോഗിക്കണമെന്നാണ് കമ്പനി നിർദേശിക്കുന്നത്. ഛത്തീസ്ഗഡിലെ എസ്ആർടി അഗ്രോ സയൻസ് എന്ന സ്ഥാപനം ഐഐഎസ്ആർ സാങ്കേതി കവിദ്യയായ ബയോക്യാപ്സൂൾ, ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതികവിദ്യകളായ ബാസിലസ് ഡീ കളറാണിക്കസ്, ബാസിലസ് മെഗാറ്റീരിയം, അസറ്റോബാക്ടർ ക്രൂകോക്കം എന്നിവ പ്രയോജനപ്പെടുത്തി എൻപികെ ഗ്രോ ക്യാപ്സ് നിർമിക്കുന്നുണ്ട്. മേൽപറഞ്ഞ രണ്ടു സ്ഥാപനങ്ങളുെടയും ബയോക്യാപ്സൂളുകൾ കേരളം, കർണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വിപണനം ചെയ്യുന്ന ദൗത്യവും ആർഎൽകോ ഏറ്റെ ടുത്തിട്ടുണ്ട്. 

എല്ലാത്തരം വിളകളിലും പ്രയോഗിക്കാവുന്ന ഈ ക്യാപ്സൂളുകൾ മണ്ണിലെ രോഗകാരികളായ കുമിളുകളിൽനിന്നും സംരക്ഷിക്കുന്നതിനൊപ്പം വേരിന്റെ വളർച്ച, സൂക്ഷ്മമൂലകങ്ങളുെട ആഗിരണം, കാ യികവളർച്ച എന്നിവ വേഗത്തിലാക്കുക യും ചെയ്യുന്നു. ട്രൈക്കോക്യാപ് പവർക്യാ പ് എന്നിവയുെട ഒരു ഗുളിക ഒരു ലീറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ എന്ന തോ തിൽ 24 മണിക്കൂർ ഇട്ടുവച്ചശേഷം 200 ലീ റ്റർ സാധാരണവെള്ളം ചേർത്തു നേർപ്പിച്ചശേഷം വിളകളുടെ ചുവട്ടിൽ ഒഴിച്ചാൽ മതിയാവും. ഫെർട്ടിഗേഷൻ സമ്പ്രദായ ത്തിലൂടെയും ഇവ വിളകളിൽ പ്രയോഗി ക്കാം. എൻപികെ ഗ്രോ ക്യാപ്സ് എന്ന പേരിലുള്ള ഗുളിക 24 മണിക്കൂർ ഒരു ലീറ്റർ വെള്ളത്തിലിട്ടുവച്ചശേഷം 100 ലീറ്റർ വെ ള്ളം ചേർത്ത് നേർപ്പിച്ചുപയോഗിക്കാം. എസ് ആർടി അഗ്രോ സയൻസിന്റെ ഉൽപന്നമാ ണിത്. 

ഒരു ബയോക്യാപ്സൂൾ പൊടിരൂപ ത്തിലുള്ള 15–20 കിലോ ജീവാണുവളത്തിനോ പത്തു ലീറ്റർ ദ്രവജീവാണുവളത്തിനോ തുല്യമാണ്. കൈകാര്യം ചെയ്യാൻ എ ളുപ്പമുണ്ടെന്നുമാത്രമല്ല നിലവാരം നഷ്ടപ്പെടാതെ കൂടുതൽ കാലം സൂക്ഷിക്കാനും ബയോക്യാപ്സൂൾ ഉപകരിക്കും. പോഷകവസ്തുക്കൾ മാത്രമല്ല നിലവാരമുള്ള നടീൽവസ്തുക്കളും ഇവർ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. തുടക്കമെന്നവണ്ണം സുഗന്ധവിളഗവേഷണകേന്ദ്രത്തിന്റെ മഞ്ഞൾ ഇനങ്ങളായ പ്രതിഭ, പ്രഗതി എന്നിവ കേരളത്തിൽ എല്ലായിടത്തും കൊറിയർ മുഖേന എത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ പൂർത്തിയായിക്കഴിഞ്ഞു. വലിയൊരു സ്വപ്നത്തിനു തുടക്കം മാത്രമാണ് ഈ ഉൽപന്നങ്ങളെന്നു ലിബിൻ കൂട്ടിച്ചേർക്കുന്നു. ജൈവക്കൃഷിക്കാവശ്യമായ നടീൽവസ്തുക്കളും മറ്റ് ഉപാധിക ളും ലഭ്യമാക്കിയ ശേഷം വിഷരഹിതമെന്ന് ഉറപ്പുള്ള ഉൽപന്നങ്ങൾ കൃഷിക്കാരിൽ നി ന്നു സംഭരിച്ച് ഉപഭോക്താക്കളിലെത്തി ക്കുകയാണ് അന്തിമലക്ഷ്യം. ഫോൺ: 9496345414, 9995338282

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com