sections
MORE

നവസംരംഭകരേ, കണ്ടു പഠിക്കുക, അക്വാപോണിക്സിൽ നേട്ടംകൊയ്യുന്ന രേഖയെന്ന വീട്ടമ്മയെ

aquaponics
SHARE

നനഞ്ഞിറങ്ങിയാൽ പിന്നെ കുളിച്ചു കയറണമെന്നു കേട്ടിട്ടില്ലേ. കോഴിക്കോട് ഫറൂക്ക് കോളജിനു സമീപം ചുള്ളിപ്പറമ്പിലെ അന്നപൂർണ അക്വാപോണിക്സ് ഉടമ രേഖ രശ്മിക്കിന്റെ ജീവിതത്തിൽ സംഭവിച്ചതും അതുതന്നെ. ആദായം തേടിയുള്ള അന്വേഷണത്തിൽ മുറിവിജ്ഞാനത്തിന്റെ കുളത്തിൽ ചാടുക. രക്ഷപ്പെടാനുള്ള തത്രപ്പാടിൽ അറിയേണ്ടതെല്ലാം പഠിച്ചെടുത്ത് കൈ നിറയെ വരുമാനവുമായി കരകയറുക– കഴിഞ്ഞ നാലു വർഷത്തിനിടയിൽ രേഖ നടത്തിയ പ്രവർത്തനങ്ങളുെട രത്നച്ചുരുക്കമതാണ്. കാർഷികമേഖലയിലേക്ക് കടന്നുവരുന്ന ഏതു നവസംരംഭകയും നേരിടാവുന്ന വെല്ലുവിളികൾക്കും അതിജീവിക്കാൻ വേണ്ടിവരുന്ന പ്രയത്നങ്ങൾക്കും മികച്ച ഉദാഹരണമാണ് അവരുടെ അനുഭവങ്ങൾ. നൂതനമത്സ്യക്കൃഷിക്കുള്ള ഫിഷറീസ് വകുപ്പിന്റെ ജില്ലാഅവാർഡ് നേടിയ രേഖ ദൂരദർശന്റെ മഹിളാ കിസാൻ കാർഷിക റിയാലിറ്റി ഷോയിലേക്കു കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരിലൊരാളാണ്.

അടുക്കളവശത്ത് ആദായകരമായി നടത്താവുന്ന കാർഷികസംരംഭത്തിനായുള്ള അന്വേഷണമാണ് രേഖയെ അക്വാപോണിക്സ് കുളത്തിലെത്തിച്ചത്. ഐടി പ്രഫഷനലായി വിരാജിച്ചിരുന്ന രേഖ ജോലിയുെട സമ്മർദം താങ്ങാനാവാതെയാണ് സംരംഭകയായത്. വീട്ടിലിരുന്നു വരുമാനമുണ്ടാക്കാവുന്ന ഒരു സംരംഭമായിരുന്നു മനസ്സിൽ. ആകെ 34 സെന്റ് പുരയിടത്തിൽ ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്താവുന്ന പല സംരംഭങ്ങളും രേഖയും ഭർത്താവ് രശ്മിക്കും ആലോചിച്ചു. ആടും പശുവും കോഴിയുമൊക്കെ പഠനവിഷയങ്ങളായി. നഗരപ്രാന്തത്തിൽ, വേനലിൽ ജലക്ഷാമമുള്ള പ്രദേശത്ത് അവയൊന്നും പ്രായോഗിക മായിരുന്നില്ല. അപ്പോഴാണ് വെള്ളം ആവർത്തിച്ചുപയോഗിക്കാവുന്ന ഹൈഡ്രോപോണിക്സിനെക്കുറിച്ചു കേട്ടത്. അതിന്റെ സാങ്കേതികവശങ്ങളും സാമൂഹികപ്രസക്തിയുമൊക്കെ രേഖയ്ക്ക് ആവേശമേകി. കൂടുതലറിയാനായി ഗൂഗിളിന്റെ സഹായം തേടി.  തിരച്ചിലിലാണ് ഹൈഡ്രോപോണിക്സിനൊപ്പം അക്വാപോണിക്സും രേഖയുടെ മനസ്സിലുടക്കിയത്. മീനും പച്ചക്കറിയും സ്വന്തം വീട്ടുമുറ്റത്തുതന്നെ വിഷരഹിതമായി വേണ്ടത്ര ഉൽപാദിപ്പിക്കാമെങ്കിൽ അതുതന്നെ നാളെയുടെ സാധ്യതയെന്ന് ഉറപ്പിച്ചു. 

പക്ഷേ, എങ്ങനെ തുടങ്ങണമെന്ന് തീരെ നിശ്ചയമുണ്ടായിരുന്നില്ല. കൃഷിവകുപ്പിനോ ഫിഷറീസ് വകുപ്പിനോ അന്ന് അക്വാപോണിക്സ് അജണ്ടയിലില്ല. ഈ രംഗത്ത് വൈദഗ്ധ്യമുള്ള ഒരാളെപ്പോലും സർക്കാർവകുപ്പുകളിലും ഗവേഷണസ്ഥാപനങ്ങളിലും കണ്ടെത്താനായില്ല. കേരളത്തി ലെ ആദ്യകാല അക്വാപോണിക്സ് കർഷകനായ ഒരാളുെട മാർഗനിർദേശം സ്വീകരിച്ചാണ് രേഖ സംരംഭത്തിനു തുടക്കം കുറിച്ചത്. കൃഷിയിൽ കാര്യമായ മുൻപരിചയമില്ലെങ്കിലും വിളപരിപാലനം തെറ്റില്ലാതെ നടത്താമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ മത്സ്യത്തിന്റെ കാര്യം അങ്ങനെയല്ല. മീനെന്താണെന്നും അതിനുവേണ്ട അനുകൂല സാഹചര്യമെന്താണെന്നും മനസ്സിലാക്കാതെ അക്വാപോണിക്സ് നടത്താനാവില്ല. ബദൽവരുമാനത്തിനായുള്ള അന്വേഷണത്തിൽ ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കൃഷി പരിശീലനം നേടിയതു മാത്രമായിരുന്നു പുതിയ സംരംഭത്തിൽ കൈമുതൽ. അക്വാപോണിക്സ് എന്നൊരു കൃഷിരീതിയുണ്ടെന്ന് ആ പരിശീലനത്തിന്റെ അവസാനദിനം ആരോ പരാമർശിച്ചതായി രേഖ ഓർക്കുന്നു.

കൺസൽട്ടന്റിന്റെ നിർദേശപ്രകാരം കുളവും അനുബന്ധ സൗകര്യങ്ങളും തയാറാക്കി. നാലു ലക്ഷം രൂപ മുടക്കിയാണ് അവ സജ്ജീകരിച്ചത്. അഞ്ചര മീറ്റർ വ്യാസവും രണ്ടര മീറ്റർ ആഴവുമുള്ള കുളത്തിൽ 40,000 ലീറ്റർ വെള്ളം സംഭരിക്കാനാകും. കൺസൽട്ടന്റ് പറയുന്നതു ചെയ്യുന്നതിനപ്പുറം സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള അറിവോ അനുഭവസമ്പത്തോ അന്നുണ്ടായിരുന്നില്ല. 2014 ജൂണിലാണ് രേഖയുെട അന്നപൂർണ അക്വാപോണിക്സിൽ മത്സ്യവിത്തിടുന്നത്. ആകെ 2500 സാദാ തിലാപ്പിയകൾ. ആദ്യത്തെ രണ്ടു വർഷം കഠിനമായിരുന്നെന്നു രേഖ ഓർക്കുന്നു. ഓരോ ദിവസം കഴിയുന്തോറും അക്വാപോണിക്സ് രേഖയ്ക്ക് ബാലികേറാമലയായി. ഒരു ഭാഗത്ത് കുത്തനെ ഉയരുന്ന വൈദ്യുതിബില്ല്. മറു ഭാഗത്ത് നിലവാരം കുറയുന്ന വെള്ളം, പ്രാണവായുവിനായി സദാ നേരവും ജലോപരിതലത്തിൽ വായ പൊളിച്ചുനിൽക്കുന്ന മത്സ്യങ്ങൾ – ഒരു വിധത്തിൽ എട്ടുമാസത്തെ കൃഷി പൂർത്തിയാക്കി വിളവെടുത്തപ്പോൾ കിട്ടിയതാവട്ടെ 300 കിലോ മത്സ്യവും. പച്ചക്കറി ഉൽപാദനവും തീരെ കുറവായിരുന്നു. ആദ്യകാലത്ത് കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി കണക്‌ഷൻ കിട്ടിയിരുന്നില്ല. ഒരു ഏക്കറെങ്കിലും കൃഷിയുള്ളവർക്കു മാത്രമായിരുന്നു അത് അനുവദിച്ചിരുന്നത്. ഏറെ നാൾ അധികൃതരുടെ പിന്നാലെ നടന്ന ശേഷമാണ് അക്വാപോണിക്സ് ഒരു കാർഷികസംരംഭമായി വൈദ്യുതിബോർഡ് അംഗീകരിച്ചതെന്നു രശ്മിക്ക് പറഞ്ഞു.

aquaponics1
രേഖ അക്വാപോണിക്സ് യൂണിറ്റിൽ

മുതൽ മുടക്കിയതല്ലേ, രണ്ടാമതും കുളത്തിൽ 3000 തിലാപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുറച്ചുകൂടി മെച്ചപ്പെട്ട പരിചരണം നൽകിയതിനാലാവണം ഉൽപാദനം തെല്ല് വർധിച്ചു– 500 കിലോ മീൻ കിട്ടി. പച്ചക്കറി ഉൽപാദനവും വളരെയധികം മെച്ചപ്പെട്ടു. 300 കിലോയോളം പച്ചക്കറികളാണ് ആ കൃഷിയിൽ ലഭിച്ചത്. എങ്കിലും നിലനിൽപിന് അതു മതിയാകുമായിരുന്നില്ല. ആറു മാസത്തെ തീറ്റച്ചെലവിനുതന്നെ അര ലക്ഷം രൂപ വേണ്ടിവരും. വൈദ്യുതിബില്ലും മറ്റും വേറെയും. മൂന്നാമത്തെ കൃഷിക്ക് സമയമായപ്പോൾ രേഖ  തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. പരിചരണം അൽപം കുറഞ്ഞാലും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന അനാബാസിലേക്ക് ചുവടുമാറിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ ആ മാറ്റമുണ്ടാക്കിയ പേരുദോഷം ഇപ്പോഴും മാറിയിട്ടില്ലെന്ന സങ്കടമാണ് രേഖയ്ക്ക്. കോഴിക്കോടുകാർക്ക് തീരെ ഇഷ്ടമില്ലാത്ത രുചിയാണ് അനാബസിന്റേതെന്നു രേഖ തിരിച്ചറിഞ്ഞിരുന്നില്ല. പോരാത്തതിനു വെട്ടി വൃത്തിയാക്കാൻ പ്രയാസവും. എന്തിനേറെ, ആർക്കും വേണ്ടാത്ത മത്സ്യം പരിചയക്കാർക്ക് സൗജന്യമായി നൽകിയിട്ടുപോലും കുളത്തിൽ ബാക്കിയായി. ധനനഷ്ടവും മാനഹാനിയും! മൂന്നു കൃഷി പൂർത്തിയായപ്പോൾ സംരംഭവും സംരംഭകയും കുളത്തിലായി !

അപ്പോഴേക്കും ഫിഷറീസ് വകുപ്പ് ഈ മേഖലയിലേക്കു കടന്നുവന്നിരുന്നു. നൂതന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലേക്ക് അവർ രേഖയെ തെരഞ്ഞെടുത്തത് വഴിത്തിരിവായി. സംസ്ഥാനത്താകെ 10 പേരെ മാത്രമാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. മത്സ്യവിത്തും സാമ്പത്തിക പിന്തുണയും ഫിഷറീസ് വകുപ്പിൽനിന്നു കിട്ടും. പക്ഷേ അതുകൊണ്ടായില്ലല്ലോ. പ്രതിസന്ധിയുടെ അടിസ്ഥാനം പൂർണതയില്ലാത്ത സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ സർക്കാർ വകുപ്പുകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കുമൊക്കെ ഒഴിഞ്ഞ കരങ്ങളാണുണ്ടായിരുന്നത്. സ്വയം പഠിച്ചും പരിശ്രമിച്ചും വിജയിച്ചു വന്നാൽ പണവും പൊന്നാടയുമായി അവർ എത്തുമെന്നു മാത്രം. 

ഏതായാലും പ്രതിസന്ധിയിൽ നീട്ടിയ സഹായഹസ്തം രേഖ തിരസ്കരിച്ചില്ല. മികച്ച ഗിഫ്റ്റ് മത്സ്യവിത്തുകളാണ് ഫിഷറീസ് വകുപ്പ് നൽകിയത്. കുളത്തിലുണ്ടായിരുന്ന അനാബസിനെ ഒഴിവാക്കി ഗിഫ്റ്റിനെ സ്വീകരിക്കാൻ തയാറെടുത്തു. അപ്പോഴേക്കും ചില സാങ്കേതിക തിരുത്തലു കളും അനിവാര്യമായി. പക്ഷേ, എങ്ങനെ? സ്വയം പഠിക്കുകയേ മാർഗമുള്ളെന്നും പൂർണമായി ആശ്രയിക്കാവുന്ന ആരും നാട്ടിലില്ലെന്നും തിരിച്ചറിഞ്ഞ രേഖ വിദേശത്തുനിന്നുള്ള ഒരു ഓൺലൈൻ അക്വാപോണിക്സ് കോഴ്സിനു ചേർന്നു. കോഴ്സിൽ ലഭിച്ച അറിവുകൾ തിരിച്ചറിവുകളിലേക്കു നയിച്ചു. ചെറിയ ഗ്രോബെഡിന്റെ മാത്രം സഹായത്തോെട വെള്ളത്തിന്റെ നിലവാ രം നിലനിർത്താനാവില്ലെന്ന തിരിച്ചറിവാ യിരുന്നു പ്രധാനം. കുളത്തിന്റെ സംഭരണ ശേഷിയുെട മൂന്നിരട്ടിയെങ്കിലും ശേഷിയു ള്ള ഗ്രോബെഡുകളാണ് അക്വാപോണി ക്സിൽ വേണ്ടത്. എന്നാൽ നാലു സെന്റ് ഫാമിലെ സ്ഥലപരിമിതി അതിനനുവദി ച്ചില്ല. പരിഹാരമായി രേഖ കണ്ടെത്തിയത് ബയോഫിൽറ്ററുകളാണ്. വിവിധ തരം അ രിപ്പകളിലൂെടയും മറ്റ് ശുദ്ധീകരണമാർഗ ങ്ങളിലൂെടയും വെള്ളം കടത്തിവിടുന്ന അതിസാന്ദ്രതാമത്സ്യക്കൃഷിയുെട ചില ഘടകങ്ങൾ കടമെടുത്താലേ അക്വാപോണിക്സ് വാണിജ്യവിജയം നേടുകയുള്ളൂ. വെള്ളം ശുദ്ധിയാക്കുന്നതിനു രേഖ സ്വന്തമായി ബയോഫിൽറ്റർ രൂപകൽപന ചെയ്തു. ചെലവ് 2500 രൂപ മാത്രം. ഇപ്പോൾ ഇത്തരം ഏഴ് ബയോഫിൽറ്ററുകളാണ് ഇവിടെയുള്ളത്. 

വൈദ്യുതി ബില്ല് കുത്തനെ വർധിപ്പിക്കുന്ന ബ്ലോവർ വേണ്ടെന്നു വച്ചു. പക്ഷേ കുളത്തിൽ പ്രാണവായു വേണ്ടത്രയുണ്ടാകാൻ പകരം സംവിധാനം ഏർപ്പെടുത്തിേയ മതിയാകൂ. എൻജിനീയറായ ഭർത്താവ് രശ്മിക്ക് വൈലാശേരി ആണ് എയർ വെഞ്ചുറിയെന്ന ബദലുമായി രക്ഷയ്ക്കെത്തിയത്. മാലിന്യ സംസ്കരണ പ്ലാന്റുകളിൽ വായുപ്രവാഹം സാധ്യമാക്കുന്ന ഈ സംവിധാനത്തിനു താരതമ്യേന ചെലവ് കുറവാണ്, വൈദ്യുതിയും തീരെ കുറച്ചു മതി. കുളത്തിലേക്കു പമ്പ് ചെയ്യുന്ന വെള്ളത്തിൽ വായു കലർത്തുന്ന സംവിധാനമാണിത്. പരിഷ്കരിച്ച സംവിധാനങ്ങളുെട ബലത്തിൽ നാലായിരം ഗിഫ്റ്റ് മത്സ്യങ്ങളെ നിക്ഷേപിച്ച് രേഖയും രശ്മിക്കും കൂപ്പുകൈയോടെ കാത്തിരുന്നു. പ്രാർഥന ഫലിച്ചു. ആറാം മാസം ഫിഷറീസ് വകുപ്പ് അധികൃതരുെട സാന്നിധ്യത്തിൽ വിളവെടുത്ത പ്പോൾ ഒരു മത്സ്യത്തിനു ശരാശരി 450 ഗ്രാം വളർച്ചയാണ് കണ്ടത്. അതോടെ ആത്മ വിശ്വാസമായി.

എന്നാൽ ഓരോ വിളവെടുപ്പിനും ശേഷം ആറു മാസത്തോളം കാത്തിരിക്കേണ്ടി വരുന്നത് സ്ഥിരം ഉപഭോക്താക്കൾ നഷ്ടമാകാൻ ഇടയാക്കി. ഇതൊഴിവാക്കാൻ തുടർന്നുള്ള ബാച്ചുകളിൽ വർഷം മുഴുവൻ മീൻ പിടിക്കാവുന്ന ശൈലി സ്വീകരിച്ചു. പടുതകൊണ്ടുണ്ടാക്കിയ താൽക്കാലിക ടാങ്കിൽ രണ്ടു മാസം വളർത്തിയ ശേഷം കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കു ന്ന രീതിയാണിത്. രണ്ടു മാസത്തെ ഇടവേ ളയിൽ മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിക്ക പ്പെടുന്നതിനാൽ കുളം കാലിയാകാതെ ഉൽപാദനം തുടരാൻ സാധിക്കുന്നു. ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കുന്നതിനു വൈദ്യുതിയുടെയും തീറ്റയുെടയും വിയും ലേബർചാർജുമുൾപ്പെടെ 115 രൂപയോ ളം ഉൽപാദനച്ചെലവ് വരുമെന്നാണ് രേഖ യുെട കണക്ക്. രുചിയേറിയ മത്സ്യമായതിനാൽ വിപ ണനം പ്രയാസമായില്ല. പുതിയ വിപണന ശൈലികൾ പരീക്ഷിച്ചതും നേട്ടമായി. നഗര ത്തിലെ പ്രമുഖ ഹോട്ടലിനു ജീവനോടെ മീൻ എത്തിച്ചു നൽകുന്ന രീതിയായിരുന്നു തുടക്കത്തിൽ. എന്നാൽ ഇങ്ങനെ വിൽ ക്കുന്ന മീനിന് രുചി കുറയുമെന്ന് മനസ്സി ലായതായി രേഖ പറയുന്നു. അതുകൊ ണ്ടുതന്നെ പിന്നീടുള്ള ബാച്ചുകളിൽ ആ രീതി ഉപേക്ഷിച്ചു. ഫ്ലാറ്റുകളിലും മറ്റും മുറി ച്ചു വൃത്തിയാക്കി അരപ്പുപുരട്ടിയ മീൻ പാ യ്ക്ക് ചെയ്ത് എത്തിക്കുന്ന റെഡി ‍ടു കുക്ക് മത്സ്യമാണ് ഇപ്പോൾ അന്നപൂർണ അക്വാ പോണിക്സിന്റെ മുഖ്യ ആകർഷണം. ഫാ മിലെത്തുന്നവർക്ക് ജീവനോടെയും മീൻ വിൽക്കും. കൃഷിയോടൊപ്പം മൂല്യവർധന യും ചേർന്നപ്പോൾ ആദായം ഇരട്ടിച്ചു. കിലോയ്ക്ക് 500 രൂപ നിരക്കിലാണ് റെഡി ടു കുക്ക് ഗിഫ്റ്റ് മത്സ്യം വിൽക്കുന്നത്. ദിവസേന 10–15 കിലോ മീൻ വിൽക്കാൻ സാധിക്കുന്നുണ്ട്. വിവാഹപാർട്ടികൾക്കും മറ്റും ചില്ലി ഫിഷ് തയാറാക്കാനായി കേറ്റ റിങ് യൂണിറ്റുകളും മീൻ വാങ്ങാറുണ്ട്. ആകെ 2500 മത്സ്യങ്ങളെ നിക്ഷേപിച്ചാൽ അവയിൽ രണ്ടായിരത്തോളം വളർച്ചയെത്തുമെന്നാണ് രേഖയുെട അനുഭവം. ശരാശരി 400 ഗ്രാം തൂക്കമുള്ള രണ്ടായിരം മത്സ്യങ്ങളെ വിളവെടുക്കാനായാൽ ഒരു ബാച്ചിൽ 800 കിലോ മത്സ്യം കിട്ടും. സംരംഭം വിജയ ത്തിലേക്ക് നീങ്ങിയതോെട കൂടുതലാളുകൾ ഫാം കാണാനും സംശയനിവാരണ ത്തിനുമായി എത്തിത്തുടങ്ങി. സന്ദർശക രുെട എണ്ണം വർധിച്ചതോെട നിശ്ചിത ദിവസങ്ങളിലെ ഏകദിന പരിശീലനപരിപാടിയായി അതു മാറ്റി. ലഭിച്ച അറിവിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാന ത്തിൽ അക്വാപോണിക്സ് സംരംഭകർക്കു വഴികാട്ടുന്ന പുസ്തകവും രേഖ രചിച്ചി ട്ടുണ്ട്. 

വിദേശരാജ്യങ്ങളിലെ അക്വാപോണി ക്സ് യൂണിറ്റുകളിൽ കാർഷികോൽപാദ നത്തിനു പ്രാധാന്യം നൽകുമ്പോൾ ഇവി ടെ മത്സ്യോൽപാദനത്തിനാണ് പ്രാധാന്യ മെന്ന് രേഖ ചൂണ്ടിക്കാട്ടി. പച്ചക്കറികളും മറ്റും നിശ്ചിത ദിവസത്തിനുള്ളിൽ തീരു മ്പോൾ മത്സ്യോൽപാദനം വർധിച്ചുകൊ ണ്ടേയിരിക്കും. ഒരു യൂണിറ്റ് പച്ചക്കറി വിൽ ക്കുമ്പോൾ കിട്ടുന്നതിലും വളരെ ഉയർന്ന വരുമാനമാണ് മീൻ വിൽക്കുമ്പോൾ കിട്ടു ന്നത്. രണ്ടാമത്തെ ബാച്ചിൽ പാവൽകൃഷി നടത്തിയപ്പോൾ മികച്ച വിളവ് കിട്ടിയിരു ന്നു. വിഷരഹിത പച്ചക്കറി വിൽക്കുന്ന ഒരു കടയിലായിരുന്നു പാവയ്ക്ക നൽകിയിരു ന്നത്. എന്നാൽ മുപ്പതു രൂപയ്ക്ക് വാങ്ങുന്ന പാവയ്ക്ക അവർ 90 രൂപയ്ക്കാണ് വിൽ ക്കുന്നതെന്നറിഞ്ഞതോെട ആ കച്ചവടം നിർത്തി. വിളവെടുത്ത പാവയ്ക്ക മുഴുവൻ അരിഞ്ഞുണങ്ങി വറ്റലാക്കി. ഒന്നരവർഷ ത്തേക്ക് വീട്ടിൽ രണ്ടു നേരവും പാവയ്ക്ക വറ്റലായിരുന്നു ഒരു കറിയെന്നു രേഖ. വി പണിയിലെ വിലയും കൃഷിക്കാരന്റെ വരു മാനവും തമ്മിൽ ബന്ധമില്ലെന്നതിന് ഒരു ഉദാഹരണം കൂടിയായി ആ അനുഭവം. പി ന്നീടുള്ള ബാച്ചുകളിൽ പച്ചക്കറിക്കൃഷിയു െട തോത് കുറച്ചു. പകരം ഗ്രോബെഡുക ളിൽ ചേമ്പും കൈയുണ്യവുമൊക്കെയാണ് രേഖ വളർത്തുന്നത്. ഇവയുെട ഇല മത്സ്യ ങ്ങൾക്ക് തീറ്റയായി നൽകുമെന്ന് രേഖ പറയുന്നു. അക്വാപോണിക്സിലെ അപകടവഴി കളും ആദായസാധ്യതകളും അറിയേണ്ട വർക്കു രേഖയെ സമീപിക്കാം. ജോലിയു പേക്ഷിച്ചു വീട്ടിലിരുന്ന് വരുമാനമുണ്ടാ ക്കാനായി അക്വാപോണിക്സിലേക്ക് എ ടുത്തു ചാടുകയും കഠിന പരിശ്രമത്തിലൂ ടെ ഈ രംഗത്തെ മുൻനിരക്കാരിയായി വള രുകയും ചെയ്ത രേഖയുെട സ്ഥിരോൽ സാഹവും അന്വേഷണത്വരയും കാർഷിക സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കു മാതൃക തന്നെ. 

ഫോൺ‌ : 9400801966

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA