ADVERTISEMENT

സൂപ്പർ ഫൂഡ് പട്ടികയിലാണ് അവക്കാഡോ അഥവാ വെണ്ണപ്പഴത്തിന്റെ സ്ഥാനം. വിപണിയിൽ 200 രൂപ വരെ വിലവരുന്ന ഈ പഴത്തിന് അനുദിനം ആവശ്യക്കാരേറുകയ ണത്രെ. 50 കിലോ വെണ്ണപ്പഴമുണ്ടാകുന്ന മരത്തിൽനിന്നു 10,000 രൂപ വരെ വരുമാനം പ്രതീക്ഷിക്കാം ! പശ്ചിമഘട്ടത്തിൽ ഈ ഫലവൃക്ഷത്തിനു വലിയ സാധ്യതകൾ ഇനിയും ബാക്കിയാണ്. 

അടുത്ത കാലത്തായി വീട്ടുവ പ്പിൽ ഒന്നോ രണ്ടോ അവക്കാഡോ നട്ടുവളർത്തുന്നവരുെട എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ അര നൂറ്റാണ്ടായി അവക്കാഡോ കൃഷിചെയ്തു വരുമാനം നേടുന്നയാളാണ് കൊടൈക്കനാലിനു സമീപം താണ്ടിക്കുടിയിലെ കല്യാണസുന്ദരം. സ്വന്തം കാപ്പിത്തോട്ടത്തിൽ തണൽവിളയായി 5 അവക്കാഡോ മരങ്ങൾ നട്ടുതുടങ്ങിയതാണ് അദ്ദേഹം. കാപ്പിക്കു പുറമെയുള്ള അധികവരു മാനം മാത്രമായിരുന്നു ആദ്യകാലത്ത് ഈ പഴമെന്ന് കല്യാണ സുന്ദരം പറഞ്ഞു. എന്നാൽ ഇപ്പോൾ വരുമാനത്തിന്റെ കണക്കെടുത്താൽ കാപ്പി പിന്നോട്ടുപോകും. മുഖ്യവിളയായി സ്ഥാനക്കയറ്റം നേടിയ 200 അവക്കാഡോ മരങ്ങൾ കാപ്പിക്കൃഷിക്ക് എല്ലാ അർഥത്തിലും തണലായി മാറിക്കഴിഞ്ഞു. 

വർഷത്തിൽ രണ്ടു സീസൺ കിട്ടുന്നുവെന്നതാണ് കൊടൈക്കനാൽ മേഖലയിലെ അവക്കാഡോക്കൃഷിയുടെ സവിശേഷത. മേയ്– ജൂൺ മാസങ്ങളി ലെ ചിന്ന സീസണും ഒക്ടോബർ– ഡിസംബർ മാസങ്ങളിലെ പെരിയ സീസണും. ചിന്ന സീസണിൽ ഉൽപാദനം കുറവായിരിക്കുമെന്നു മാത്രമല്ല താരതമ്യേന ചെറിയ കായ്കളുമായിരിക്കും. ഒരു വർഷം വളർച്ചയെത്തിയ ഒരു മരത്തിൽനിന്ന് ശരാശരി 100 കിലോ കായ്കൾ പ്രതീക്ഷിക്കാം. എന്നാൽ 300 കിലോ വരെ നൽകുന്ന മരങ്ങളുമുണ്ടെന്നു കല്യാണസുന്ദരം പറയുന്നു. എല്ലാ മരങ്ങളും രണ്ടു സീസണിലും പൂവിടില്ല. 70 ശതമാനം പെരിയ സീസണിൽ ഫലം നൽകുമ്പോൾ ബാക്കി 30 ശതമാനത്തിന്റെ വിളവെടുപ്പ് മേയ്–ജൂൺ മാസങ്ങളിലായിരിക്കും. വിലയുടെ കാര്യത്തിലും പെരിയ സീസൺ തന്നെ കേമൻ. ഡിസംബറിൽ ഒരു കിലോ വെണ്ണപ്പഴത്തിന് 200 രൂപ വരെ വില ഉയരും. എന്നാൽ ഇപ്പോൾ വില 80 രൂപ മാത്രം. മേയ് അവസാനം ചിന്ന സീസൺ തുടങ്ങിയപ്പോൾ കിലോയക്ക് 120 രൂപ വിലയു ണ്ടായിരുന്നു. 

അവക്കാഡോയ്ക്കു പുറമെ ഓറഞ്ച് കൃഷിയും ഇദ്ദേഹത്തിനുണ്ട്. ആകെ 500 ഓറഞ്ച് മരങ്ങളുണ്ടെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ അവയും അവക്കാഡോയുടെ പിന്നിലാണ്. ഒരു ഓറഞ്ച് മരത്തിൽനിന്ന് ശരാശരി 10 കിലോ ഓറഞ്ചാണ് ലഭിക്കുക. കിലോയ്ക്ക് 40 രൂപ കിട്ടിയാൽപോലും വരുമാനം 400 രൂപ മാത്രം. ഫോൺ– 09787270566 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com