sections
MORE

എന്താണ് ലൂറുകൾ? അറിയാം ചൂണ്ടയിടീലിന്റെ ബാലപാഠങ്ങൾ

HIGHLIGHTS
  • വെളിച്ചം കുറവുള്ളപ്പോൾ സ്ലോ സ്പീഡ് റിട്രീവൽ ആണ് ഏറ്റവും നല്ലത്
  • അനുയോജ്യ സമയം സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും
lure-1
SHARE

ജീവനുള്ള ചെറിയ മീനുകളെ ചൂണ്ടയിൽ കോർത്താണ് പണ്ടു മുതലേ വലിയ മീനുകളെ പിടിച്ചിരുന്നത്. എന്നാൽ, ചെറിയ മീനുകളെ കൊല്ലാതെ എങ്ങനെ മീൻ പിടിക്കാം എന്ന ചിന്തയിൽനിന്നാണ് ലൂറിന്റെ ഉത്ഭവം. ഇത്തരം ലൂറുകൾ ഒരു ജീവനില്ലാത്ത ഒരു തടിയോ ലോഹമോ പ്ലാസ്റ്റിക്കൊ ആണ്. അതിനു ആക്ഷൻ കൊടുക്കുമ്പോളാണ് വലിയ മീനുകൾ 'വെട്ടു'ന്നത്. ചെറിയ മീനുകളുടെ രൂപം തോന്നിക്കാൻ തിളങ്ങുന്ന ദേഹവും നിറങ്ങളും വരകളുമൊക്കെ ലൂറുകൾക്ക് കൊടുക്കുന്നു. 

വെള്ളത്തിലെ ജീവിതം ഒരു കാട്ടുനിയമമാണ്. വലിയവർ ചെറിയവരെ വിഴുങ്ങുന്നു. പ്രത്യേകിച്ച് എന്തെങ്കിലും വയ്യായ്മയുള്ള ചെറുമത്സ്യങ്ങളെ വലിയ മത്സ്യങ്ങൾക്ക് പ്രയാസം കൂടാതെ അകത്താക്കാം. അതാണ് ലൂറിന്റെ അടിസ്ഥാന തത്വം. എന്തെങ്കിലും അപകടം പറ്റിയ മത്സ്യംപോലെ ലൂർ വരുമ്പോൾ വലിയ മത്സ്യങ്ങൾ പെട്ടെന്ന് വായിലാക്കുന്നു.  ടെറിട്ടറി സൂക്ഷിക്കുന്ന മത്സ്യങ്ങൾ അവരുടെ അധീനതയിലുള്ള സ്ഥലത്ത് മറ്റു മത്സ്യങ്ങൾ വരുമ്പോൾ ആക്രമിക്കുന്നു. കുഞ്ഞുങ്ങളെയോ മുട്ടകളെയോ സംരക്ഷിക്കുന്ന മത്സ്യങ്ങളും ഇത്തരത്തിൽ ആക്രമിക്കുന്നു.

ലൂറുകൾ പലവിധമുണ്ട്. 

ടോപ്‌ വാട്ടർ ലൂർ വെള്ളത്തിന്റെ മുകൾ ഭാഗത്തുകൂടി വരുന്നു. മിഡ് വാട്ടർ ലൂർ വെള്ളത്തിന്റെ മധ്യ ഭാഗത്തും ഡീപ് വാട്ടർ ലൂർ വളരെ താഴെ കൂടിയും വരുന്നു. 

lure-2
വിവിധതരം ലൂറുകൾ

സസ്പെന്റിങ് ലൂർ നാം വൈന്റിങ് നിർത്തിയാൽ എവിടെയാണോ വെള്ളത്തിൽ ഉള്ളത് അവിടെത്തന്നെ നില്ക്കും. പെട്ടെന്നു താഴേക്കു പോകില്ല. സിങ്കിങ് ലൂർ വൈന്റിങ് നിർത്തിയാൽ വെള്ളത്തിൽ താഴ്ന്നു പോകും. നമ്മുടെ ലൂർ ഏതു ഡെപ്തിൽ വരണമെന്ന് നമുക്ക് പ്ലാൻ ചെയ്യാം. അതുപോലെ സ്റ്റോപ്പ്‌ & റിട്ട്രീവ് ചെയ്യാം. 

സാധാരണ ലൂറുകൾ ഷേപ്പ് വച്ച് മിന്നോ, ക്രാങ്ക് , വൈബ്രേഷൻ, പെൻസിൽ, സ്റ്റിക് ബൈയ്റ്റ്, പോപ്പർ  എന്നൊക്കെ ഉള്ള ടൈപ്പ് ഉണ്ട്. വേറെയും ഉണ്ട്. മിന്നോ ലൂർ സാധാരണ നമ്മൾ ഉപയോഗിക്കാറുള്ളതാണ്. അതിന്റെ മുൻപിലത്തെ ലിപ്പിന്റെ വലുപ്പം / ചെരിവ് നോക്കിയാൽ അത് എത്രത്തോളം വെള്ളത്തിനടിയിലേക്ക്‌ പോകുമെന്ന് മനസിലാകും. വലുപ്പം കൂടിയ ലിപ് വളരെ താഴെക്കൂടി ലൂറിനെ വരാൻ സഹായിക്കും. വെള്ളത്തിനടിയിൽ കല്ലോ ചെടികളോ ഉണ്ടെങ്കിൽ മിഡ് വാട്ടർ ലൂർ ഉപയോഗിക്കാം. വൈബ്രേഷൻ ലൂർ വെള്ളത്തിൽ താഴ്ന്നു പോകും എന്നിട്ട് നമ്മൾ റോഡ്‌ മുകളിലേക്ക് ഉയർത്തുമ്പോൾ ഒരു വിറയലോടെ വരും. ആ വൈബ്രേഷൻ മീനുകളെ ആകർഷിക്കും. ഇടയ്ക്കു നിർത്തിയാൽ താഴേക്കു ഫ്രീ ഫോൾ ഫ്ലാഷിങിലും മീൻ അടിക്കും. വൈബ്രേഷൻ ലൂറിന്റെ ലൈൻ കണെക്ടിംഗ് ഐ  ലൂറിന്റെ മുകൾ ഭാഗത്തായിരിക്കും. മിന്നോ ലൂറിന്റെ ലൈൻ കണെക്ടിംഗ് ഐ  ലൂറിന്റെ വായുടെ ഭാഗത്ത്‌ ആയിരിക്കും. 

ലൂർ തിരഞ്ഞെടുക്കുന്നത് 

സാധാരണ ലൂറുകളുടെ കവറിൽ അതിന്റെ സ്വിമ്മിങ് ഡെപ്ത് കൊടുത്തിട്ടുണ്ടാകും ( ഉദാ: 5 ഫീറ്റ്‌  / 1.5 മീറ്റർ , 20 ഫീറ്റ്‌ എന്നൊക്കെ കാണും) അത് ലൂറിങ് ചെയ്യുമ്പോൾ ആ ഡെപ്തിൽ വരും. പിന്നെ സിങ്കിങ് / ഫ്ലോട്ടിങ് എന്നും കാണും. നമ്മുടെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. 

ലൂറിന്റെ വലുപ്പം: ഒരോ ടാർഗെറ്റും മീനും അനുസരിച്ചുള്ള ലൂർ തിരഞ്ഞെടുക്കണം. വലിയ ലൂർ ഇട്ടാൽ വലിയ മീനുകളാണ് കൂടുതലായി കിട്ടുക. ചെറിയ ലൂറിലും വലിയ മീൻ അടിക്കും. പക്ഷേ, ചെറിയ ലൂറിന്റെ ഹുക്ക് സാധാരണ ബലമില്ലാത്തത് ആയിരിക്കും. അപ്പോൾ അത് നിവർത്തി മീൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ സാധാരണ ഹുക്ക് മാറ്റി ബലമുള്ള ഹുക്ക് ഇടേണ്ടി വരും. അപ്പോൾ ഡിസൈൻ ചെയ്തിരിക്കുന്ന ആക്ഷൻ മാറിപ്പോകാൻ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം. 

മൊത്തത്തിൽ പറഞ്ഞാൽ നാം പിടിക്കാൻ ഉദ്ദേശിക്കുന്ന മീനുകൾ  സാധാരണ തിന്നുന്ന ചെറിയ മീനിന്റെ സൈസ് ഉള്ള ലൂറോ അല്ലെങ്കിൽ നമ്മുടെ സ്പോട്ടിൽ  ഉള്ള മീനിന്റെ വലുപ്പമുള്ള ലൂറോ ഉപയോഗിക്കുന്നതാവും ഉത്തമം. സ്ട്രൈക്ക് റേറ്റ് കൂടുതൽ ആയിരിക്കും. സാധാരണ 10 ഗ്രാം മുതൽ 70 ഗ്രാം വരെ ഷോർ കാസ്റ്റിംഗ് ലൂറുകൾ കിട്ടും. നമ്മുടെ റോഡ്‌ / ലൈൻ കപ്പാസിറ്റി അനുസരിച്ച് ഭാരം തിരഞ്ഞെടുക്കാം.

ലൂറിന്റെ കളർ: സാധാരണ മീനിന്റെ സിൽവർ നിറമാണ് ലൂറിനും നൽകുന്നത്. മുകൾ ഭാഗത്തും വയറിന്റെ  ഭാഗത്തും പല നിറങ്ങൾ കൊടുക്കാറുണ്ട്. നാച്ചുറൽ എഫക്റ്റ് ഉള്ള ലൂർ എപ്പോഴും നല്ലതാണ്. റെഡ് ഹെഡ് ലൂർ ബ്ലഡ്‌ കളർ /  മുറിവ് പറ്റിയ മീനിന്റെ എഫക്റ്റ് കൊടുക്കും. പഠനങ്ങൾ അനുസരിച്ച് 5 മീറ്ററിനു താഴെ റെഡ്‌ കളർ കാണാൻ പറ്റില്ല. ഓറഞ്ച്- 10 മീറ്റർ , യെല്ലോ / പർപിൾ 15 മീറ്റർ, ബ്ലൂ -45  മീറ്റർ വരെ കാണാൻ പറ്റും അതിനു താഴെ പോയാൽ റേഡിയം ഉണ്ടെങ്കിൽ കാണാം. അല്ലെങ്കിൽ ഒരു ഗ്രേ / ബ്ലാക്ക്‌ കളർ ആയെ കാണാൻ പറ്റൂ.  ബ്ലൂ, യെലോ, റെഡ്, ഓറഞ്ച്, ഗ്രീൻ ഷേഡുകളുള്ള ലൂർ ആണ് കൂടുതലും കാണുന്നത്. വെള്ള വയറുള്ള ലൂർ ഉപയോഗിക്കുമ്പോൾ സ്ട്രൈക്ക് റേറ്റ് കൂടുന്നതായി അനുഭവമുണ്ട്. പ്രത്യേകിച്ച് ടോപ്‌ വാട്ടർ ലൂറിൽ. 

ലൂർ ആക്ഷൻ: കണ്ടിന്യുസ് റിട്രീവൽ - തുടർച്ചയായി ഒരേ സ്പീഡിൽ റീൽ വൈൻഡ് ചെയ്യുമ്പോൾ ലൂർ ഒരേ സ്പീഡിൽ വരും. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെത്തേഡ് ആണ് ഇത്.

സ്റ്റോപ്പ്‌ & റിട്രീവൽ: ഇടയ്ക്കു സ്റ്റോപ്പ്‌ ചെയ്തു വീണ്ടും റിട്രീവൽ ചെയ്യുക. ഒരു സെക്കന്റ്‌ സ്റ്റോപ്പ്‌ ചെയ്താൽ മതി. വെളിച്ചം കുറവുള്ളപ്പോൾ കൂടുതൽ വർക്ക്‌ ചെയ്യും. വെളിച്ചം ഉള്ളപ്പോഴും ട്രൈ ചെയ്യാം.

ട്വിച്  & റിട്രീവൽ: ഇടയ്ക്കിടയ്ക്ക് റോഡ്‌ ഒന്ന് വെട്ടിച്ചാൽ ലൂർ ഒന്ന് പിടച്ചു വരും. കൂടുതൽ അഗ്രസ്സിവ് ആയിട്ടുള്ള മത്സ്യങ്ങൾക്ക് ഇത് വർക്ക്‌ ആകും 

റോഡ്‌ അപ്: വൈബ്രേഷൻ ലൂർ വെള്ളത്തിൽ താഴ്ന്നു പോകും. ഫിഷിങ് റോഡ്‌ മുകളിലേക്ക് ഉയർത്തുമ്പോൾ ഒരു വിറയലോടെ മുകളിലേക്ക് വരും. ആ വൈബ്രേഷൻ മീനുകളെ ആകർഷിക്കും. ഇടയ്ക്കു നിർത്തിയാൽ താഴേക്കു ഫ്രീ ഫോൾ ഫ്ലാഷിങിലും മീൻ അടിക്കും. ഇടയ്ക്ക് ഒരു സെക്കന്റ്‌ സ്റ്റോപ്പ്‌ ചെയ്താൽ ഡെപ്ത് കണ്ട്രോൾ ചെയ്യാൻ പറ്റും.

വെളിച്ചം കുറവുള്ളപ്പോൾ സ്ലോ സ്പീഡ് റിട്രീവൽ ആണ് ഏറ്റവും നല്ലത്. ഷോർ ജിഗ്ഗിങ് ചെയ്യുമ്പോൾ സ്ലോ ബോട്ടം ജിഗ്ഗിങ് ആണ് കൂടുതൽ നല്ലതായി കണ്ടിട്ടുള്ളത്.

ലൂറിങ്ങിന് ലൈറ്റ് റോഡ്‌ & റീൽ യൂസ് ചെയ്യുക. അപ്പോൾ ക്ഷീണിക്കാതെ കുറെ സമയം കാസ്റ്റിങ് ചെയ്യാൻ പറ്റും. 

ലൂറിങ്ങിന് അനുയോജ്യം: സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴുമാണ് ലൂറിങ്ങിനു ഏറ്റവും അനുയോജ്യമായ സമയം. രാത്രിയിൽ ലൂറിങ് ചെയ്യുമ്പോൾ ഒന്നുകിൽ ഫുൾ വൈറ്റ് /  ബ്ലാക്ക്‌ ലൂർ ഉപയോഗിക്കാം. 

വെരി സ്ലോ സ്പീഡ് റിട്രീവൽ ആണ് രാത്രിയിൽ  ഏറ്റവും നല്ലത്. ചന്ദ്രൻ ഉദിക്കുമ്പോളും അസ്തമിക്കുമ്പോളും ചാൻസ് ഉണ്ട്. 

വേലിയേറ്റ സമയത്താണ് മീൻ കിട്ടാൻ സാധ്യത കൂടുതൽ. എന്നുകരുതി, വേലിയിറക്കത്തിൽ മീൻ കിട്ടില്ല എന്നല്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA