ADVERTISEMENT

പൊതുവിൽ കേരളത്തിൽനിന്നു ലഭിക്കുന്ന തേനിൽ കാലാവസ്ഥയ്ക്കനുസരിച്ച് 22 മുതൽ 26 വരെ ശതമാനം ജലാംശം കാണപ്പെടുന്നു. ഇങ്ങനെ കൂട്ടിൽനിന്നു ലഭിക്കുന്ന തേൻ വായു കയറാതെ അടച്ചു സൂക്ഷിച്ചാൽ പോലും,  മൂന്ന് മാസത്തിനു ശേഷമെ‌ടുത്ത് അങ്ങനെ തന്നെ മറ്റു പാത്രങ്ങളിൽ പകരുകയോ അല്ലെങ്കിൽ ബോട്ടിലുകളിൽ നിറച്ചു വയ്ക്കുകയോ ചെയ്താൽ, സ്വാഭാവികമായും ജലാംശത്തിന്റെ അളവനുസരിച്ച് ആ നിറച്ചുവച്ചിരിക്കുന്ന തേൻ പുറത്തുള്ള വായുവുമായി സമ്പർക്കപ്പെട്ടു പതയുകയും, തന്മൂലം തേനിലുള്ള കണങ്ങൾക്ക് വികസിച്ച് പുറത്തേക്കു ചാടാനുള്ള ഒരു ത്വര ഉണ്ടാവുകയും ചെയ്യും. അങ്ങനെ നുരഞ്ഞു പൊങ്ങുന്ന പതയെ പുറത്തേക്ക് ഒഴുകാൻ സമ്മതിച്ചാൽ പത അടങ്ങി പൂർവസ്ഥിതിയില‌‌െത്തുമ്പോൾ കുപ്പിയിലേക്ക് ഒഴിച്ചതിന്റെ അളവിനു വ്യത്യാസം വരും. കാരണം ആ കുപ്പിയിലുള്ള തേൻ വായുവുമായി ബന്ധപ്പെട്ടപ്പോൾ അതിലെ കണങ്ങൾക്ക്‌ വികാസം പ്രാപിച്ച് പുറത്തേക്കു പോയതു തന്നെ. 

എന്നാൽ, ഈ അവസ്ഥയിൽ ആ നുരഞ്ഞു പൊങ്ങുന്ന തേനിനെ പുറത്തേക്കു പോകാൻ അനുവദിക്കാതെ ആ പാത്രം അടച്ചുവച്ചാൽ, തേനിലെ കണങ്ങളുടെ വികാസത്തിനനുസരിച്ച് ആ കുപ്പിയും (പ്ലാസ്റ്റിക് കുപ്പിയാണെങ്കിൽ) വികസിക്കും. എന്നാൽ, ചില്ല്‌ കുപ്പി ആണെങ്കിൽ പൊട്ടിപ്പോകും. ആയതിനാൽ തേൻ അതിലെ ജലാംശം വറ്റിച്ചുവേണം സൂക്ഷിക്കാൻ. കുറച്ച് തേനുള്ളവർ സൂര്യപ്രകാശത്തിൽവച്ച് തേനിലെ ജലാംശം കുറയ്ക്കുമ്പോൾ കൂടുതൽ തേൻ കൈകാര്യം ചെയ്യുന്നവർ ഡബിൾ ബോയിലിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അല്ലാത്ത പക്ഷം ആ തേൻ പുളിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. തേൻ പുളിച്ചു പോകാനുള്ള കാരണം ഈസ്റ്റ് കണങ്ങൾ അതിൽ വളരുന്നത് കൊണ്ടാണ്. ജലാംശം കുറച്ച് ഈസ്റ്റ് കണങ്ങൾക്ക് അതിൽ വളരാനുള്ള സാഹചര്യം കുറയ്ക്കുകയാണ് ഇത്തരം പ്രോസസിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com