ADVERTISEMENT

അയൽസംസ്ഥാനങ്ങളിൽനിന്നു വരുന്ന പച്ചക്കറി–പഴവർഗങ്ങളിൽ ഉയർന്ന അളവിൽ കീടനാശിനി അവശിഷ്ടമുണ്ടെന്നും അതാണു സംസ്ഥാനത്തെ ഉയർന്ന കാൻസർ നിരക്കിനു കാരണമെന്നും നിരന്തരമായി കേൾക്കാറുണ്ട്. ആ വാദംകൂടി പരിശോധിക്കാതെ വയ്യ. 

കാൻസറിനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾ നടത്തുന്ന രാജ്യാന്തര കാൻസർ ഗവേഷണ ഏജൻസി (International Agency for Research on Cancer-IARC) യുടെ വെബ്സൈറ്റിൽ കാൻസറിനു കാരണമായ വസ്തുക്കളെ 4 ആയി തരംതിരിച്ചിരിക്കുന്നു.  ഇവയില്‍ ഒരൊറ്റ കീടനാശിനിയുള്ളതു ലിൻഡേനാണ്. 2013ൽ തന്നെ ഇത് ഇന്ത്യയിൽ നിരോധിച്ചു. ഒന്നാമത്തെ ഗ്രൂപ്പിലുള്ളതു പുകയില, മദ്യം, സംസ്കരിച്ച ഇറച്ചി, പുകക്കുഴലിലെ പൊടി, സൂര്യപ്രകാശം, വൈറസുകൾ, ബാക്ടീരിയ, ഫംഗസുകൾ തുടങ്ങിയവയാണ്. ഈവക കാരണങ്ങളൊന്നും തന്നെ ഇല്ലാതെ വെറുതെ കാൻസ റുണ്ടാകാമെന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പഠനം പറയുന്നത്.

 എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്ന പ്രധാന ബന്ധം കാൻസറും പ്രായവും തമ്മിലാണ്. പ്രായം കൂടുന്തോറും കാൻസർ  സാധ്യത കൂടുന്നു.  കേരളത്തിലെ ആയുർദൈർഘ്യം 75 വർഷം ആകുമ്പോൾ ഇന്ത്യൻ ശരാശരി 69 വയസാണ്. കേരള സമൂഹത്തിൽ 60 വയസിനു മുകളിലുള്ളവരുടെ അനുപാതം 13% ആയിരിക്കെ ഇന്ത്യൻ ശരാശരി 6% മാത്രമാണ്. ജനങ്ങളുടെ ആയുസ്സ് കൂടുന്നതിനനുസരിച്ചു കാൻസർ സാധ്യത കൂടുമെന്നതുകൊണ്ട് കേരളത്തിൽ ഇനിയും കാൻസർ കൂടാം. തെളിയിക്കപ്പെട്ട കാൻസർകാരികളെ ഒഴിവാക്കിയും അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടർന്നും ആരോഗ്യപരിശോധന  നടത്തിയും ജീവിക്കുകയാണു കരണീയം. ധാരാളം പച്ചക്കറികളും പഴവർഗങ്ങളും കൂടി കഴിക്കുകയും വേണം.

ജൈവാഹാരം മാത്രം കഴിച്ചാൽ കാൻസർ ഒഴിവാക്കാനാകുമോ എന്ന സംശയം അപ്പോഴും ബാക്കിയുണ്ടാകും.  അതും നമുക്കു പരിശോധിക്കാം.‘മില്യൻ വിമൻ സ്റ്റഡി’ എന്നറിയപ്പെടുന്ന പഠനമാണ് ഈ ബന്ധം പരിശോധിച്ചത് (Bradberry, K.E et al: 2014). ഈ പഠനത്തിൽ 50 വയസ്സ് കഴിഞ്ഞ ആറു ലക്ഷം വനിതകളെ 9 വർഷത്തേക്കു പഠിക്കുകയാണു ചെയ്തത്. ഇവരിൽ ജൈവാഹാരം കഴിക്കാത്തവരും ഇടയ്ക്കു കഴിക്കുന്നവരും സ്ഥിരമായി കഴിക്കുന്നവരും ഉണ്ടായിരുന്നു. ഇവരിൽ 53,769 പേർക്ക് ഈ കാലത്ത് കാൻസർ വന്നു. പഠനാപഗ്രഥനം കാണിക്കുന്നത് ജൈവാഹാരം മാത്രം കഴിക്കുന്നവരിൽ നോൺ ഹോഡ്ഗിൻസ് ലിംഫോമ എന്ന കാൻസർ പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും മറ്റുതരം കാൻസർ പിടിപെടാനുള്ള സാധ്യതയ്ക്ക് ഒരു കുറവുമില്ലെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com