ADVERTISEMENT

കേരളം ചിന്തയിലും പ്രവൃത്തിയിലും വളരെ മുന്നോട്ടു പോവുന്നു എന്നതിന്റെ ഒരു ചെറു ഉദാഹരണമാണ് നമ്മുടെ പുതിയ വിനോധങ്ങളിലേക്കുള്ള ചെക്കേറൽ. അതിൽത്തന്നെ മൃഗപരിപാലന രംഗത്ത് നാം ഇന്നെവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിദേശി ഇനങ്ങളാണ് ഓരോ വ്യക്തിയുടെയും താൽപര്യം. മത്സ്യപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നു. 50 - 100 രൂപ മുടക്കി അക്വേറിയങ്ങൾക്കായി മീനുകളെ വാങ്ങിയ കേരളീയർ ഇന്ന് പതിനായിരവും ലക്ഷങ്ങളും മുടക്കിയാണ് പുതിയ ഇനങ്ങളെ കേരളത്തിൽ എത്തിച്ച് പരിപാലിക്കുന്നത്. എന്നാൽ, കേരളം കണ്ട മഹാപ്രളയങ്ങളിൽ ഈ വൈവിധ്യങ്ങളാർന്ന വകഭേദങ്ങൾ (exotic species) എത്തിച്ചേർന്നതോ? നമ്മുടെ ജലാശയങ്ങളിലും! 

മീനുകളെ ചൂണ്ടയിട്ടു പിടിക്കാൻ ഇഷ്ടപ്പെടുന്ന നമ്മുടെ ചൂണ്ടയുടെ അറ്റത്താണ് ഇവയിൽ പല പ്രമുഖന്മാരുടെയും അന്ത്യം എന്നുള്ളത് വളരെ വേദനാജനകമാണ്. ഇങ്ങനെ ചൂണ്ടയിൽക്കൊത്തുന്ന വിലപിടിപ്പുള്ള മത്സ്യങ്ങളെ മറ്റു വളർത്തുമത്സ്യങ്ങളെപ്പോലെതന്നെയാണ് പലരും കൈകാര്യം ചെയ്യുന്നത്. വിലപിടിപ്പുള്ള മത്സ്യങ്ങളെ അടുക്കളയിലെ കറിച്ചട്ടിയിലേക്കെത്തിക്കുന്ന പലരും ഒരു ലോട്ടറി അടിച്ചതുപോലെ സന്തോഷിക്കുന്നു. 

ഇവർ പ്രമുഖർ...

arowana
അരോവന

ആരോവന

ശുദ്ധജല മത്സ്യം. ഇവയുടെ മറ്റൊരു പേരാണ്‌ ബോണി ട്ടംഗ് (bonytongue). ഇവയുടെ വായ്‌ താടി അൽപം പുറത്തേക്ക്‌ ഉന്തി മുകളിലേക്ക്‌ ചെരിഞ്ഞ രീതിയിലാണ്‌. ഉറപ്പുള്ള തലയും വലിച്ചുനീട്ടിയതുപോലുള്ള ദേഹവും വലിയ ചെതുമ്പലും ഉള്ള മേനി. ജലോപരിതലത്തിൽ വന്ന് അന്തരീക്ഷവായു (ഓക്സിജൻ ) ശ്വസിക്കാനാവും. ജലോപരിതലത്തിൽനിന്ന് ഇര തേടുന്നവരാണ്. ജലാശയജീവികളുൾപ്പെടെ പ്രാണികളും ചെറു ഉരഗങ്ങളുമൊക്കെ മെനുവിൽ പെടും. പ്രാണികളെയും മറ്റും പിടിക്കാനായി വെള്ളത്തിൽനിന്ന് ഏകദേശം 6 അടി ഉയരത്തിൽ വരെ ചാടാനാകും. വിവിധ നിറങ്ങളിൽ ലഭ്യമാകുന്ന ഇവ ഏകദേശം 2-3 അടി നീളത്തിൽ വളരും. കുഞ്ഞുങ്ങളെ തന്റെ വായ്ക്കകത്ത് സംരക്ഷിക്കുന്ന ഇനം. 

arapaima
അരാപൈമ

അരാപൈമ

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം. ആമസോൺ നദിയാണ് ആവാസകേന്ദ്രം. അന്തരീക്ഷത്തിൽനിന്നു ശ്വസിക്കാനുള്ള കഴിവുണ്ട്. ശരാശരി 7 അടിയോളം വളർച്ച. എന്നാൽ, 15 അടി വളർച്ചാനിരക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയായവയ്ക്ക് 200 കിലോഗ്രാം ഭാരം വരെയുണ്ടാകും. വളരെ കട്ടിയുള്ള ചെതുമ്പലുകളുള്ള ഇവയുടെ വാലറ്റത്തേക്ക് ചുവപ്പ് നിറം കാണപ്പെടുന്നു. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ ഇവയെ അമിതമായി വേട്ടയാടിയത് മൂലം വംശനാശ ഭീഷണി നേരിടുന്ന ഇനമാണ്. ജലാജീവികളും മറ്റുമാണ് പ്രധാന ഭക്ഷണം.

alligator-gar
അലിഗേറ്റർ ഗാർ

അലിഗേറ്റർ ഗാർ

പേരു സൂചിപ്പിക്കുന്ന പോലെ ചീങ്കണ്ണിയുടെ രൂപം. ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നും വിളിപ്പേരുണ്ട്. ചീങ്കണ്ണിയുടെ തലയും മത്സ്യത്തിന്റെ ഉടലുമാണ് ഇവയ്ക്ക്. കുഴൽ പോലെയാണ് ശരീരം. വായയിൽ മൂന്നു നിര പല്ലുകൾ. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം. അന്തരീക്ഷത്തിൽനിന്നു നേരിട്ടു ശ്വസിക്കാനുള്ള കഴിവുണ്ട്. ഏകദേശം 10 അടി വലുപ്പം വരുന്ന ഇവയുടെ ചെതുമ്പലുകൾക്ക് കട്ടിയും അഗ്രഭാഗങ്ങൾക്ക് മൂർച്ചയും ഉണ്ടാവും. പതുങ്ങിയിരുന്നു ഇരപിടിക്കുന്ന പ്രകൃതം.

red-tail-cat-fish
റെഡ് ടെയിൽ ക്യാറ്റ് ഫിഷ്

റെഡ് ടെയ്ൽ ക്യാറ്റ് ഫിഷ്

വലിയ തലയും ചുവന്ന നിറമുള്ള വാലും ഉദരഭാഗത്തിന് വെള്ള നിറത്തോടും മേൽഭാഗം തവിട്ട് നിറവും കൂടിയ ഇവയ്ക്ക് വായയുടെ ഭാഗത്ത് നീണ്ട മീശ കാണപ്പെടും. ഏകദേശം 6 അടിയോളം നീളം വരുന്ന ഇവയ്ക്ക് 80 കിലോഗ്രാം ഭാരം വരെ വന്നേക്കാം. മറ്റു ക്യാറ്റ് ഫിഷ് വിഭാഗം പോലെ തന്നെ ജലത്തിന്റെ അടിത്തട്ടിൽനിന്നു ഭക്ഷണം തേടുന്ന ഇവ മികച്ച ഇരപിടിയന്മാരാണ്.

giant-gourami
ജയന്റ് ഗൗരാമി

ജയന്റ് ഗൗരാമി

അന്തരീക്ഷവായു ശ്വസിക്കാൻ കഴിവുള്ള ഇനം. വലുപ്പത്തിലും രുചിയിലും മുന്നിൽ. പ്രായപൂർത്തിയാകാൻ നാലു വർഷം. സസ്യാഹാരം ഏറെ ഇഷ്ടപ്പെടുന്ന ഇവർ ഇലകളും പച്ചക്കറികളും നന്നായി കഴിക്കും. ബ്രൗൺ നിറത്തിലുള്ള ഇനമാണ് കേരളത്തിൽ ഏറെ ജനപ്രീതിയുള്ളതെങ്കിലും പിങ്ക് ജയന്റ് ഗൗരാമി, ആൽബിനോ ജയന്റ് ഗൗരാമി, റെഡ് ടെയിൽ ജയന്റ് ഗൗരാമി എന്നിവയും ലഭ്യമാണ്. ഭക്ഷ്യയോഗ്യമായ മത്സ്യമെന്ന നിലയിൽ മാത്രല്ല അലങ്കാരമത്സ്യമെന്ന നിലയിലും ജയന്റ് ഗൗരാമികൾ പ്രസിദ്ധരാണ്. ഉദരഭാഗത്തുനിന്ന് പിന്നിലേക്ക് നീണ്ടു കിടക്കുന്ന ഒരു ജോഡി തൊങ്ങലുകൾ ഇവയുടെ പ്രത്യേകതയാണ്. അവ സ്പർശനഗ്രന്ഥിയായും ഉപയോഗിക്കുന്നു. കൂടുകൂട്ടി മുട്ടയിടുന്നു എന്ന ഒരു പ്രത്യേകതയും ഇവയ്ക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com