ADVERTISEMENT

ലോക് ഡൗണെങ്കിലും കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിൽ പ്രവർത്തിക്കുന്ന നീലൂർ പ്രൊഡ്യൂസർ കമ്പനിയിലേക്കുള്ള ചക്കവരവിന് കുറവില്ല. കടനാട് പഞ്ചായത്തിലെ കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലെത്തുന്നതിനുമായി രൂപംകൊണ്ട നീലൂർ പ്രൊഡ്യൂസർ കമ്പനിയിലേക്ക് ഇപ്പോൾ ഹൈ റേഞ്ചിൽനിന്നാണ് ചക്കകളെത്തുന്നത്. നീലൂരിനും പരിസരപ്രദേശങ്ങളിലെയും ചക്ക സീസൺ അവസാനിക്കുമ്പോഴാണ് ഹൈ റേഞ്ചിൽ ചക്ക പാകമായിത്തുടങ്ങുക. അതിനാലാണ് ഇപ്പോൾ അവിടെനിന്ന് ചക്കയെത്തുന്നത്. പ്രതിദിനം രണ്ടു ടണ്ണോളം ചക്ക ഇവിടെയെത്തുന്നു.

neeloor-1

ഇപ്പോൾ ചക്കയുടെ സീസൺ ആയതിനാൽ ചക്ക സംഭരണവും സംസ്കരണവുമാണ് കമ്പനിയിൽ നടക്കുന്നത്. ഏതൊരു കർഷകനും ഇവിടെ ചക്ക എത്തിക്കാം. ചക്ക ചതഞ്ഞതാവരുത് (കെട്ടി ഇറക്കണം), പഴുത്തതാവരുത് എന്നിവയാണ് കർഷകർക്കു നൽകുന്ന നിർദേശം. ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് ഒരുക്കുന്ന ചക്ക പ്രത്യേകം പായ്ക്ക് ചെയ്ത് ഒരു എക്സ്പോർട്ടിങ് കമ്പനിക്ക് കൈമാറും. ചക്കച്ചുള, പഴം, കീന്തിയത്, ചക്കക്കുരു എന്നിങ്ങനെ പ്രത്യേകം പ്രത്യേകം പായ്ക്ക് ചെയ്താണ് കയറ്റുമതി കമ്പനിക്കു നൽകുന്നത്. മൂന്നു മണിക്കു ശേഷം ഒരുക്കുന്നത് കമ്പനിയുടെ ഡ്രയറിൽത്തന്നെ ഉണക്കിയെടുക്കുന്നു. കൂടാതെ ചക്ക ഉപയോഗിച്ചുള്ള വിവിധ ഉൽപന്നങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്. അവ നീലൂർ എന്ന ബ്രാൻഡിൽ വിപണിയിലെത്തും.

സീസൺ അനുസരിച്ച് അതാത് കാലങ്ങളിലെ കർഷകരുടെ കാർഷികോൽപന്നങ്ങൾ സംഭരിക്കും. കപ്പയും ചക്കയും കൂടാതെ കൂവപ്പൊടി, തേൻ, കുടമ്പുളി എന്നിവയും നീലൂർ പ്രൊഡ്യൂസർ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. 

neeloor
എക്സ്പോർട്ടിങ് കമ്പനിയിലേക്കുള്ള ചക്ക പായ്ക്ക് ചെയ്യുന്നു

നബാർഡിന്റെയും എസ്എഫ്എസിയുടെയും സഹായത്തോടെ 2016 നവംബർ ഒന്നിനാണ് നീലൂർ പ്രൊഡ്യൂസർ കമ്പനി പ്രവർത്തനമാരംഭിച്ചത്. നീലൂരെയും പരിസരപ്രദേശങ്ങളിലെയും കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സഹായകമാക്കുന്ന വിധത്തിൽ നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലായിരുന്നു കമ്പനിയുടെ പിറവി. അഞ്ഞൂറോളം കർഷകരാണ് കമ്പനിയുടെ ഓഹരിയുടമകൾ.

ഫോൺ: 9447121510, 9847578000

English summary: Neeloor Producer Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com