മീൻ പിടിത്തം പഴയ മീൻപിടിത്തമല്ല; അറിയാം മീൻപിടിത്തക്കാരുടെ ഷോപ്പിങ് മാളിന്റെ വിശേഷങ്ങൾ

HIGHLIGHTS
  • ചൂണ്ടിങ്ങിൽ പൂണ്ടങ്ങിരിക്കാം കൊരുത്തെങ്കിൽ കോളായി
SHARE

അതെ, നമുക്ക് ഒന്നു ചൂണ്ടയിടാൻ പോയാലോ... ആഹാരത്തിനു വേണ്ടി മാത്രമല്ല, അതിലേറെ ആനന്ദത്തിനും ആശ്വാസത്തിനുമൊക്കെ വേണ്ടി. എല്ലാ ആകുലതകളും വ്യാകുലതകളും മറന്ന് രണ്ടോ മൂന്നോ മണിക്കൂർ പ്രകൃതിയുടെ മടിത്തട്ടിൽ പുഴയുടെ പാട്ടിൽ ലയിച്ചിരിക്കാൻ അതല്ലാതെ വേറെ എന്താണ് വഴി. മലകയറ്റവും കാടുകയറ്റവും നേച്ചർ ഫൊട്ടോഗ്രഫിയുമൊക്കെപോലെതന്നെ ഈ വിനോദവും മലയാളിയെ വല്ലാതെ വശീകരിച്ചിരിക്കുന്നു. അവയിൽനിന്നു വ്യത്യസ്തമായി കുറഞ്ഞ സമയത്തിലും തയാറെടുപ്പിലും സാധ്യമാകുമെന്ന സവിശേഷതയും ചൂണ്ടിയിടീലിനുണ്ട്. പ്രായഭേദമില്ലാതെ ഒട്ടേറെപ്പേരുടെ വിനോദമായി മാറുകയാണ് ചൂണ്ടയിടീൽ, ഒപ്പം മറ്റ് മത്സ്യബന്ധനരീതികളും. മൺസൂൺ ടൂറിസത്തിന്റെ പേരിൽ അന്യദേശക്കാർ കേരളത്തിലെത്തി മഴ നനയുമ്പോൾ മലയാളി മഴക്കാലം ആസ്വദിക്കുന്നത് ചൂണ്ടയിട്ടുകൂടിയാണ്.

നിയമവിരുദ്ധവും അധാർമികവുമായ മീൻപിടിത്ത രീതികളിൽനിന്നു വ്യത്യസ്തമാണ് ചൂണ്ടയിടീൽ. മത്സ്യങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുന്നില്ലെന്നതുതന്നെ പ്രധാന ഗുണം. നിശ്ചിത വലിപ്പമെത്താത്ത മത്സ്യക്കുഞ്ഞുങ്ങൾ ചൂണ്ടയിൽ കൊരുത്താലും  തിരികെ വെള്ളത്തിലേക്കു വിടുന്നതും ഈ രംഗത്തെ എത്തിക്സിന്റെ ഭാഗം തന്നെ. വിനോദത്തിനു വേണ്ടി മാത്രം ചൂണ്ടയിടുന്നവർ കുരുങ്ങിയ മത്സ്യങ്ങളെ അധികസമയം വെള്ളത്തിനു പുറത്തെടുക്കാതെ തിരികെ വിടുന്ന കീഴ്‌വഴക്കമാണുള്ളത്. ജലാശയത്തെയും അതിലെ മത്സ്യസമ്പത്തിന്റെ  സ്വഭാവപ്രകൃതങ്ങളെയും അടുത്തറിയുന്നവർക്കു മാത്രമെ നല്ല ചൂണ്ടക്കാരനാകാൻ കഴിയൂ. അതുകൊണ്ടുതന്നെ നല്ല ചൂണ്ടക്കാരൻ നല്ല പ്രകൃതി നിരീക്ഷകനുമായിരിക്കും. ചൂണ്ടിയിടീലുകാരുടെ രാജ്യാന്തരസംഘടനയായ ഇന്റർനാഷനൽ ഗെയിം ഫിഷ് അസോസിയേഷനാണ്  (ഐജിഎഫ്എ) ഈ രംഗത്ത് റെക്കോഡുകൾ അംഗീകരിച്ചു സൂക്ഷിക്കുന്നതും മാനദണ്ഡങ്ങൾ നിശ്ചിയിക്കുന്നത്. സംഘടനയുടെ  ഇന്ത്യൻ ചാപ്റ്ററായ ഓൾ ഇന്ത്യ ഗെയിം ഫിഷ് അസോസിയേഷൻ  ഈ ഹോബിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മത്സ്യങ്ങളു‌ടെ വംശസംരക്ഷണത്തിനായും പരിശ്രമിക്കുന്നു.

fishing-lure-1
ലൂർ (ഇര)

മീൻപിടിത്തക്കാരുടെ ഷോപ്പിങ് മാൾ

മീൻപിടിക്കാനുള്ള പുറപ്പാടിലാണോ നിങ്ങൾ? കോട്ടയത്തെ റിയോഷി ടാക്കിൾസിലേക്ക് പോന്നോളൂ. വലയിടാനായാലും ചൂണ്ടയിടാനായാലും ഇവിടെ നിങ്ങൾക്കു വേണ്ട എല്ലാ ഉപകരണങ്ങളുമുണ്ട്. മത്സ്യബന്ധന–അനുബന്ധ സാമഗ്രികൾക്കായി നാലായിരം ചതുരശ്ര അടിയിലുള്ള വിശാലമായ ഒരു ഷോറൂംതന്നെ ഇവിടെ യുവസംരംഭകരായ ശ്രീജിത്ത്, പ്രവീൺ, ജോഷി, ജിത്തു എന്നിവർ ഒരുക്കിയിരിക്കുകയാണ്. മീനച്ചിൽ ഫിഷ് ഫാം എന്ന പേരിൽ അക്വാകൾചർ രംഗത്ത് ശ്രദ്ധേയരായ ഇവരുടെ മത്സ്യബന്ധന ഉപാധികളുടെ വിപണനം ആരംഭിച്ചിട്ടു മൂന്നു വർഷത്തിലേറെയായി.

fishing-4
റിയോഷി ടാക്കിൾസിന്റെ ഉടമകളായ ജോഷി, ശ്രീജിത്ത്, ജിത്തു, പ്രവീൺ എന്നിവർ

കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറിനോടു ചേർന്നുള്ള ഈ കടയിൽ  രാജ്യാന്തര നിലവാരമുള്ള ചൂണ്ടക്കോൽ (റോഡ്), ചൂണ്ടവള്ളി (ബ്രെയിഡ്), ചൂണ്ടക്കപ്പി (റീൽ), ഇരകൾ (ലൂർ) തുടങ്ങിയവ തേടി ആലപ്പുഴ, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നൊക്കെ ആളെത്തുന്നു. ഒരു വിനോദമാർഗമെന്ന നിലയിൽ കേരളത്തിൽ ചൂണ്ടയിടീലിന്റെ വളർച്ച വ്യക്തമാക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് റിയോഷി.  ഇത്രയും വിപുലമായ ചൂണ്ട–വല ശേഖരമുള്ള കടകൾ കേരളത്തിൽ ചുരുക്കം മാത്രം. കൂടാതെ വളർത്തുമത്സ്യങ്ങൾക്കുള്ള തീറ്റകൾ, ഐസ് ബോക്സുകൾ, ലൈഫ് ജാക്കറ്റ് എന്നിങ്ങനെ ഒരു മീൻപിടുത്തക്കാർക്കും മത്സ്യക്കർഷകർക്കും വേണ്ടതെല്ലാം ഇവിടെ ഉറപ്പാക്കാൻ ഈ സംരംഭകർക്കു കഴിയുന്നു. 

ഫോൺ: 8907448014, 8075203598

ചൂണ്ടയിടീലിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ ജൂലൈ ലക്കം കർഷകശ്രീ കാണുക.

English summary: New Fishing Trends in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA