ഭംഗിക്കു മാത്രമല്ല നിറങ്ങൾ, നിറമുള്ള പഴം–പച്ചക്കറികൾ കഴിച്ചാലുണ്ട് ഒട്ടേറെ ഗുണങ്ങൾ

HIGHLIGHTS
  • ചുവപ്പു നിറമുള്ള പഴങ്ങളും പച്ചക്കറികളും ഹൃദയത്തെ സംരക്ഷിക്കുന്നു
veg-and-fruits
SHARE

പഴങ്ങളു‌ടെയും പച്ചക്കറികളുടെയും വർണവൈവിധ്യങ്ങൾ ആരെയും ആകർഷിക്കും. പലരും അവയുടെ നിറത്തിൽ ആകൃഷ്ടരായി കഴിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാൽ, ഈ നിറങ്ങൾക്കു പിന്നിലെ മൂല്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വർണവൈവിധ്യമുള്ള പഴങ്ങളിലും പച്ചക്കറികളിലും ഒട്ടേറെ ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതായത് വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് ഇത്തരം പഴം–പച്ചക്കറികൾ.

പഴങ്ങളും പച്ചക്കറികളും ആരോഗ്യം സംരക്ഷിക്കാൻ നമ്മെ സഹായിക്കുന്നതിനൊപ്പം പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകങ്ങൾ ഒരുമിച്ച് കാൻസർ, ഹൃദ്രോഗം, കാഴ്ച മങ്ങൽ, ഹൈപ്പർ ടെൻഷൻ തുടങ്ങിയ അസുഖങ്ങൾക്കെതിരേ പ്രവർത്തിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉയർത്തിയാൽ ആരോഗ്യം മെച്ചപ്പെടുമെന്നു സാരം.

red-veg-and-fruits

ചുവപ്പു നിറമുള്ള പഴങ്ങളും പച്ചക്കറികളും

ചുവപ്പു നിറമുള്ള പഴങ്ങളും പച്ചക്കറികളും ഹൃദയത്തെ സംരക്ഷിക്കുന്നു. ഇത്തരം ഭക്ഷ്യോൽപന്നങ്ങളിൽ ആന്റിഓക്സിഡന്റുകളുടെ അളവ് കൂടുതലാണ്. ഇവ ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ, കൊളസ്ട്രോൾ എന്നിവ ഉയർത്തുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നു. കൂടാതെ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള കാൻസർ സാധ്യതയും ഇല്ലാതാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു എന്നതാണ് മറ്റൊരു ഗുണം.

  • ചുവന്ന പച്ചക്കറികൾ: തക്കാളി, റാഡിഷ്, റെഡ് കാബേജ്, ബീറ്റ്‌റൂട്ട്.
  • ചുവന്ന പഴങ്ങൾ: മുന്തിരി, സ്ട്രോബെറി, തണ്ണിമത്തൻ, ചെറി, ആപ്പിൾ.
blue-veg-and-fruits

നീല, പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും

നീല, പർപ്പിൾ, വയലറ്റ് നിങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഹൃദ്രോഗം, സ്ട്രോക്ക്, കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. മാത്രമല്ല ഓർമശക്തി മെച്ചപ്പെടുത്താനും ഈ നിറത്തിലുള്ള ഭക്ഷ്യോൽപന്നങ്ങൾക്കു സാധിക്കും. മൂത്രാശയത്തിന്റെ ആരോഗ്യം  നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിയും.

yellow-veg-and-fruits

ഓറഞ്ച്, മഞ്ഞ നിറമുള്ള പഴങ്ങളും പച്ചക്കറികളും

നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന പോഷകങ്ങളാണ് ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലുമുള്ളത്. കൂടാതെ ചർമത്തിന്റെ ആരോഗ്യം, രോഗപ്രതിരോധശേഷി, ഉറപ്പുള്ള അസ്ഥികൾ എന്നിവയ്ക്കും ഈ നിറങ്ങളിലുള്ള ഭക്ഷ്യോൽപന്നങ്ങൾ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.

  • ഓറഞ്ച്, മഞ്ഞ പച്ചക്കറികൾ: ക്യാരറ്റ്, മത്തങ്ങ, ചോളം, മധുരക്കിഴങ്ങ്, മഞ്ഞ മുളക്, മഞ്ഞ തക്കാളി.
  • ഓറഞ്ച്, മഞ്ഞ പഴങ്ങൾ: ആപ്പിൾ, മുട്ടപ്പഴം, ഓറഞ്ച്, മാങ്ങ, പപ്പായ, പൈനാപ്പിൾ.
green-veg-and-fruits

പച്ച നിറമുള്ള പഴങ്ങളും പച്ചക്കറികളും

പച്ചനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പ്രായാധിക്യം മൂലമുള്ള പേശീ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. പച്ച നിറമുള്ള ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗർഭിണികൾക്ക് അവശ്യമാണ്. കൂടാതെ, ചീത്ത കൊളസ്ട്രോളിൽനിന്ന് സംരക്ഷണം, ദഹനം മെച്ചപ്പെടുത്തൽ, രോഗപ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവയും പച്ചനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും നിർവഹിക്കുന്നു.

  • പച്ച നിറമുള്ള പച്ചക്കറികൾ: ബ്രൊക്കോളി, സ്പിനാച്ച്, കാബേജ്, ലെറ്റ്യൂസ്, പയർ, സാലഡ് വെള്ളരി, പച്ചമുളക്.
  • പച്ചനിറമുള്ള പഴങ്ങൾ: ആപ്പിൾ, കിവി, മുന്തിരി, നാരങ്ങ, അവൊക്കാഡോ.
white-veg-and-fruits

വെള്ള നിറമുള്ള പഴങ്ങളും പച്ചക്കറികളും

രക്തസമ്മർദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് വെള്ള നിറമുള്ള പഴങ്ങളും പച്ചക്കറികളും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. 

  • വെള്ള പച്ചക്കറികൾ: ഉരുളക്കിഴങ്ങ്, ഉള്ളി, കൂൺ, കോളിഫ്ലവർ.

English summary: The Importance of a Colorful Diet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA