ADVERTISEMENT

ഇന്ത്യയേപ്പോലുള്ള ഒരു രാജ്യത്തിന്റെ അടിത്തറ കൃഷിയും കർഷകരുമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നല്ലൊരു ശതമാനവും കാർഷികമേഖലയുടെ സംഭാവനയാണ്. മാത്രമല്ല, രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റുന്നത് ഇവിടുത്തെ കർഷകരാണ്. എന്നാൽ, കർഷകർ തങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഒരാഴ്ചയിലേറെയായി ഡൽഹിയിലെ കൊടും തണുപ്പിൽ അവർ സമരം ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കർഷകർക്കുള്ള പ്രാധാന്യം അടിവരയിടുന്ന ചില വസ്തുകൾ തിരിച്ചറിയാം.

1. ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാണ് ഇന്ത്യ. കൂടാതെ, പരിപ്പ്, ചണം എന്നിവയുടെ ഏറ്റവും വലിയ ഉൽപാദകരും ഇന്ത്യയാണ്.

2. കഴിഞ്ഞ 14 വർഷംകൊണ്ട് കാർഷികോൽപാദനം 8700 കോടി ഡോളറിൽനിന്ന് 39700 കോടി ഡോളറിലേക്കെത്തി.

3. 2019–20 സാമ്പത്തികവർഷം ഇന്ത്യ ഉൽപാദിപ്പിച്ചത് 291.95 ദശലക്ഷം ടൺ ഭക്ഷ്യോൽപന്നങ്ങളാണ്.

4. കാർഷികോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമുണ്ട്. 2019ൽ 3900 കോടി ഡോളറിന്റെ കയറ്റുമതി നടത്തി.

5. ലോകത്ത് ഏറ്റവുമധികം ഭക്ഷ്യോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യ. ചൈന, അമേരിക്ക, ബ്രസീൽ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.

6. ഇന്ത്യൻ ജിഡിപിയുടെ 17 ശതമാനമാണ് കാർഷികമേഖലയുടെ സംഭാവന. 

7. 96 ദശലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചന സൗകര്യമുണ്ട്. 

8. ഇന്ത്യയുടെ ജനസംഖ്യയിൽ 26.30 കോടി പേർ കൃഷി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സംരംഭമാണ് കൃഷിയെന്ന് നിസംശയം പറയാം.

9. വാഴപ്പഴം, മാമ്പഴം, പപ്പായ, നാരങ്ങ, എരുമപ്പാൽ, ആട്ടിൻപാൽ, മുളക്,  ഇഞ്ചി, കടല, ചെറുധാന്യങ്ങൾ തുടങ്ങിയവയുടെ ഉൽപാദനത്തിലും ഇന്ത്യ മുൻപന്തിയിലാണ്.

English summary: 9 Facts About Farming In India That Show Just How Important Our Farmers Are, Farming in India, Indian Farmers, Farmers Protest, Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com