ADVERTISEMENT

‘ആയിരത്തി ഇരുനൂറു കാടയിൽനിന്ന് ദിവസം ശരാശരി 1000 മുട്ട. ഒന്നിന് രണ്ടര രൂപ നിരക്കിൽ 2500 രൂപ വരുമാനം. തീറ്റച്ചെലവു നീക്കിയാലും ദിവസം ചുരുങ്ങിയത് 600 രൂപ ലാഭം. കൂടു വൃത്തിയാക്കലും തീറ്റ കൊടുക്കലും മുട്ട ശേഖരിക്കലുമൊക്കെയായി പരിപാലനത്തിന് ദിവസം ചെലവിടേണ്ടി വരുന്നത് ഏറിയാൽ 2 മണിക്കൂർ. പക്ഷേ ഒരു കാര്യം, കാടമുട്ടയ്ക്കു സ്ഥിരവിപണി ഉറപ്പാക്കാൻ നടത്തിയ പ്രയത്നങ്ങൾ ഇപ്പോഴത്തെ ലാഭത്തിന്റെ പിന്നിലുണ്ടു കേട്ടോ. 

അതായത്, 1200 കാടയെ വാങ്ങി കയ്യും കെട്ടിയിരുന്നാൽ ദിവസം 600 രൂപ വരില്ല. രണ്ടു വർഷം മുൻപ് 500 കാടയെ പരീക്ഷണാർഥം വാങ്ങി, കടകളായ കടകളൊക്കെ കയറിയിറങ്ങി സ്ഥിരവിപണി ഉറപ്പാക്കി, മുടങ്ങാതെ കാടമുട്ട നൽകാൻ പാകത്തിന് ബാച്ചുകളുടെ എണ്ണം വർധിപ്പിച്ച്, പടിപടിയായാണ് ഇന്നത്തെ ഈ നേട്ടത്തിലെത്തിയത്. അതിനൊക്കെ തയാറുണ്ടെങ്കിൽ നിത്യവരുമാനത്തിനു കാടപോലെ സഹായകമായ അധികം സംരംഭങ്ങളില്ല’, കട്ടപ്പനയിലും ചെറുതോണിയിലുമെല്ലാം എത്തിക്കാനുള്ള കാടമുട്ട പായ്ക്ക് ചെയ്യുന്നതിനിടയിൽ ഇടുക്കി ഡാമിനു സമീപം താമസിക്കുന്ന ആലുങ്കൽ പീടികയിൽ സിന്ധു പറയുന്നു...

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങളെ നേരിടാനും സ്ഥിര വരുമാനം ഉറപ്പാക്കാനും ഉതകുന്ന ചെറു സംരംഭങ്ങൾ ഏതൊക്കെ എന്നന്വേഷിക്കുന്ന ഒട്ടേറെപ്പേരുണ്ട് നമുക്കു ചുറ്റും. അത്തരം സംരംഭങ്ങൾ പലതുണ്ട് കൃഷി, അനുബന്ധ മേഖലകളിൽ. കുറഞ്ഞ മുതൽമുടക്കിലും പരിമിതമായ സ്ഥല സൗകര്യത്തിലും സാധിക്കുന്ന ലഘു സംരംഭങ്ങൾ. ഈ രീതിയിൽ മുന്നു ചെറു സംരംഭങ്ങൾ വിജയകരമായി നടത്തുന്ന വീട്ടമ്മയായ സിന്ധുവിനെയാണ് മുകളിൽ പരിചയപ്പെട്ടത്. ഇനിയുമുണ്ട് ഒട്ടേറെപ്പേരും ഒട്ടേറെ സംരംഭങ്ങളും...

‘കുറഞ്ഞ ചെലവിൽ ലഘു സംരംഭങ്ങൾ’ തുടർന്നു വായിക്കുക കർഷകശ്രീ 2021 ജനുവരി ലക്കത്തിൽ

ഓൺലൈനായും കർഷകശ്രീ വരിക്കാരാകാം. ഇവിടെ ക്ലിക്ക് ചെയ്യുക https://rb.gy/xgcdo3

English summary: Ways to Make Money From Small Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com