വിനോദസഞ്ചാരികൾ വിനയായ, സഞ്ചാരസൗകര്യമില്ലാത്ത ഒരു കാർഷിക ഗ്രാമം

HIGHLIGHTS
  • നേര്യമംഗലം പോകുന്നതിനുള്ള പാതയിൽ രാപകലില്ലാതെ ആനയിറങ്ങാറുണ്ട്
  • പാലത്തിൽ നാട്ടുകാർക്ക് പ്രവേശനമില്ലാത്ത അവസ്ഥ
Inchathotti
ഇഞ്ചത്തൊട്ടി തൂക്കുപാലം. ചിത്രങ്ങൾ ∙ സുന്ദര ഗ്രാമം ഇഞ്ചത്തൊട്ടി ഫെയ്സ്ബുക്ക് പേജ്
SHARE

വിനോദസഞ്ചാരികളിലൂടെ വരുമാനമുണ്ടാക്കുന്ന ഒട്ടേറെ ഗ്രാമങ്ങളുണ്ട് കേരളത്തിൽ. പല ഗ്രാമങ്ങളുടെയും നിലനിൽപ്പുതന്നെ ടൂറിസവുമായി ബന്ധപ്പെട്ടാണ്. എന്നാൽ, ടൂറിസ്റ്റുകൾ എത്തുന്നതിനാൽ പ്രതിസന്ധിയിലായ ഒരു കാർഷിക ഗ്രാമമുണ്ട് ഇവിടെ. പെരിയാറിനു മീതെ തീർത്ത തൂക്കുപാലത്തിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രാമം, ഇഞ്ചത്തൊട്ടി. എറണാകുളം–ഇടുക്കി ജില്ലാ അതിർത്തിയിലെ ഒരു ചെറു കാർഷിക ഗ്രാമം.

ഒരു ഗ്രാമത്തിന്റെ മുഴുവൻ സഞ്ചാരമാർഗമായ ഇഞ്ചത്തൊട്ടി തൂക്കുപാലമാണ് നാട്ടുകാർക്ക്‌ വിനയാകുന്നത്. വിനോദ സഞ്ചാരകരികളാൽ നിറഞ്ഞ പാലത്തിൽ നാട്ടുകാർക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്. പുറത്തേക്ക് എത്താനായി കാത്തിരുന്നു ലഭിച്ച തൂക്കുപാലം കാഴ്ചക്കാർക്ക് കൈമാറി പകരം ഇഞ്ചത്തൊട്ടി കടവിൽ 4 ചക്ര വാഹനങ്ങൾ കടത്തുവാൻ ശേഷിയുള്ള ജങ്കാർ സർവീസ് വേണമെന്ന ആവശ്യം നാട്ടുകർ ഉയർത്തിക്കഴിഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടിയതും നാട്ടുകാരെ വലയ്ക്കുന്നുണ്ട്.

Inchathotti-2

ഇഞ്ചത്തൊട്ടി നിവാസികൾക്ക് നേര്യമംഗലം പോകുന്നതിനുള്ള പാതയിൽ രാപകലില്ലാതെ ആനയിറങ്ങാറുണ്ട്. കൂടാതെ മുനിപ്പാറ പ്ലാന്റ്റേഷനിലും ആനയുടെ ശല്യമുണ്ട്. ഇഞ്ചത്തൊട്ടിയിൽനിന്ന് അടിമാലി റോഡിലേക്ക് എത്തണമെങ്കിൽ 8 കിലോമീറ്റർ ദൂരമുണ്ട്. ഈ റോഡ് പിഡബ്ല്യുഡി ഏറ്റടുത്തു നല്ലരീതിയിൽ നന്നാക്കിയിട്ടുണ്ട്. 5 വർഷം മുൻപ് 2 സ്വകാര്യ ബസുകളും  ഒരു കെഎസ്ആർടിസി ബസും ഇവിടെ സർവീസ്  നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ആ സർവീസുകൾ ഇല്ല. വാഹനം ഉള്ളവർ സ്വന്തം വാഹനം ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ ഗതാഗത സൗകര്യത്തിന് ആശ്രയിക്കുന്നത്  ഓട്ടോറിക്ഷയാണ്. നേര്യമംഗലത്തുനിന്ന് ഇഞ്ചത്തൊട്ടിവരെ  8 കിലോമീറ്റർ വരുന്നതിന് 200 രൂപയാണ് ചാർജ് ഈടാക്കുന്നത്. 

ഇപ്പോഴത്തെ എംഎൽഎ ഇഞ്ചത്തൊട്ടിയിൽ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിക്ക് എത്തിയപ്പോൾ പ്രദേശവാസികൾ അവശ്യപ്പെടാതെ തന്നെ  ഒരു കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങാം എന്ന് പറഞ്ഞിരുന്നു.  എന്നാൽ അതു വെറും പഴ്വാക്കായി. അധികാരികളോ  ഇതു കാണുന്നില്ല.  ഇനി ഇത് ആര് കാണുമെന്ന് ഇഞ്ചത്തൊട്ടിയിലെ സാധാരണക്കാർ ചോദിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ബസ് സർവീസ്  ഇല്ലാത്ത ഏക സ്ഥലവും  ഇഞ്ചത്തൊട്ടിയാണ്. ഇതിനെതിരെ അധികാരികൾ കണ്ണുതുറന്നില്ലെങ്കിൽ  എസ്എൻഡിപി പാലമറ്റം ശാഖ യൂത്ത് മൂവ്മെന്റ് പ്രക്ഷോപ പരിപാടികൾക്ക്  നേതൃത്വം നൽകുമെന്ന് രത്നാകരൻ കണ്ണാപിള്ളിയിൽ പറഞ്ഞു.

English summary: Inchathotty Suspension Bridge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA