പ്രമേഹത്തെ ശരീരത്തിനു പുറത്തു നിർത്താൻ വേണം നറുംപാൽ

HIGHLIGHTS
  • റെഡ് മീറ്റിലെ പൂരിത കൊഴുപ്പ് പ്രമേഹസാധ്യത ഉയർത്തും
milk-drinking-kid
SHARE

പാലും പാലുൽപന്നങ്ങളും പലപ്പോഴും വലിയ വിവാദങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നിത്യവും പാലും പാലുൽപന്നങ്ങളും ഉപയോഗിക്കുന്നവരിൽ ടൈപ്പ്–2 പ്രമേഹത്തിന്റെ സാധ്യത കുറയുമെന്നാണ്. വിയന്നയിൽ നടന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റ്സ് വാർഷിക യോഗത്തിൽ സ്വീഡിഷ് ഗവേഷകസംഘമാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചത്.  

പാലിന്റെ ഉപയോഗം ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് സംഘം പഠിച്ചത്. ഇതിനായി 45നും 74നും മധ്യേ പ്രായമുള്ള 26,930 പേരെ നിരീക്ഷിച്ചു. ഇവരിൽ 60 ശതമാനം പേരും സ്ത്രീകളായിരുന്നു. 14 വർഷത്തെ നിരീക്ഷണത്തിനുശേഷമാണ് നിഗമനത്തിലെത്തിയത്. കൂടാതെ, ശരീരഭാരം, ശാരീരിക പ്രവർത്തനങ്ങൾ, പുകയില ഉപയോഗം എന്നിവ പ്രശ്നമുണ്ടാക്കും. കൃത്യമായ ഭക്ഷണക്രമവും പ്രമേഹരോഗിയാകുന്നതിൽനിന്ന് സംരക്ഷിക്കും.

ഉയർന്ന കാലറി മൂല്യമുള്ള പാലുൽപന്നങ്ങൾ കഴിക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റ്സ് സാധ്യത 23 ശതമാനം മാത്രമാണ്. പാലുൽപന്നങ്ങളിലെ അപൂരീത കൊഴുപ്പ് മൂലമാണ് പ്രമേഹ സാധ്യത കുറയുന്നത്. അതേസമയം, റെഡ് മീറ്റിലെ പൂരിത കൊഴുപ്പ് പ്രമേഹസാധ്യത ഉയർത്തും.

English summary: Is milk good for diabetics?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA