വെറുതെ സംശയിക്കേണ്ട പാവം ഭക്ഷണത്തെ, പേടിക്കാതെ കഴിക്കാം

food
SHARE

ചിലതു നല്ലതെന്നു ചിലർ. ചീത്തയാണെന്നു ചിലർ. പഠനങ്ങളും  മറു പഠനങ്ങളും നടക്കുമ്പോൾ വെട്ടിലാകുന്നതു പാവം ജനങ്ങൾ. ചില ഭക്ഷണം അമിതമായി കഴിക്കുന്നതിനു മുന്‍പും ചില ഭക്ഷണങ്ങള്‍ പൂർണമായി വർജിക്കുന്നതിനു മുന്‍പും സത്യം അറിയാൻ ശ്രമിക്കുക. ചില ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പൊതുവായ തെറ്റിദ്ധാരണകളും അവയ്ക്കുള്ള തിരുത്തുകളും.

പച്ചക്കറികൾ വേവിക്കുമ്പോൾ പോഷകങ്ങൾ മുഴുവൻ നഷ്ടപെടുന്നു

പച്ചക്കറികൾ തിളപ്പിക്കുമ്പോൾ വെള്ളത്തിൽ അലിയുന്ന ചില വിറ്റാമിനുകളുടെ അളവില്‍ ചെറിയ കുറവു വരുമെങ്കിലും കാർബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ എന്നിവയിൽ ഒട്ടും കുറവു വരുന്നില്ല. പഠനങ്ങൾ അനുസരിച്ച് ചില പച്ചക്കറികൾ വേവിക്കുന്നത് അവയുടെ ഗുണം കൂട്ടുമത്രേ. തക്കാളിയിലെ ലൈകോപീൻ, കാരറ്റിലെ ബീറ്റാകരോട്ടീൻ എന്നിവയുടെ അളവ് വേവിക്കുമ്പോൾ കൂടുന്നു. ചില പച്ചക്കറികളിലെ കയ്പുള്ള ആൽക്കലോയിഡുകൾ നിർവീര്യമാക്കാനും വേവിക്കുന്നതു സഹായിക്കും. അതുകൊണ്ടു വേവിച്ചാലും ഇല്ലെങ്കിലും പച്ചക്കറികൾ സൂപ്പർ.

മുട്ടയുടെ മഞ്ഞ ആരോഗ്യത്തിനു ഹാനികരം

മുട്ടവെള്ളകൊണ്ടുള്ള ഓംലറ്റ് ആരോഗ്യഭക്ഷണങ്ങളുടെ നിരയിൽ തിളങ്ങുന്നുണ്ട്. പക്ഷേ, മാറ്റിവയ്ക്കുന്ന മുട്ടമഞ്ഞയിലൂടെ നിങ്ങൾ വേണ്ടെന്നു വയ്ക്കുന്നത്, മുട്ടയുടെ ഏറ്റവും നല്ലപോഷകങ്ങളാണ്. Vitamin A, D, E K Z എന്നിവയും Omega 3 fats ഉം മാത്രമല്ല, Folateഉം Vitamin B-12ഉം ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. ഇതു കൂടാതെ മുട്ടമഞ്ഞയിലാണ് മുട്ടയുടെ ആന്റിഓക്സിഡന്റുകളെല്ലാംതന്നെ. ശരീരത്തിനാവശ്യമായ കൊളസ്ട്രോളിന്റെ 20 ശതമാനമാണ് ഭക്ഷണത്തിൽനിന്നു ലഭിക്കേണ്ടത്. ബാക്കി 80 ശതമാനം ശരീരത്തിൽതന്നെ ഉൽപാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടു കൊളസ്ട്രോൾ അടങ്ങിയ മുട്ടമഞ്ഞ മാറ്റിവയ്ക്കും മുന്‍പ് ഇത് ശരീരത്തിന് ആവശ്യമാണെന്നു മനസ്സിലാക്കുക. ദിവസം ഒരു മുട്ട ധൈര്യമായി കഴിക്കുകയും ചെയ്യാം.

മാർജറിനോ വെണ്ണയോ

വെണ്ണയിലും മാർജറിനിലും ഒരേ അളവിലാണ് കാലറി. പൂരിതകൊഴുപ്പി( Saturated fat)ന്റെ അളവ് വെണ്ണയിൽ അൽപം കൂടുതലാണ്. പക്ഷേ, പാൽപ്പാട കടഞ്ഞുണ്ടാക്കുന്ന വെണ്ണ കഴിക്കുന്നത് പല പോഷകങ്ങളും ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും.

അതേസമയം മാർജറിനിൽ ട്രാൻസ്ഫാറ്റുകൾ കൂടുതലാണ്. മാർജറിൻ കഴിക്കുന്നതു ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത മൂന്നു പമടങ്ങായി വർധിപ്പിക്കും. മുലപ്പാലിന്റെ ഗുണം കുറയ്ക്കും. പ്രതിരോധശേഷിയും ഇൻസുലിനോടുള്ള പ്രതികരണശേഷിയും കുറയ്ക്കും. ഇവയ്ക്കെല്ലാം പുറമെ മാർജറിനിൽ ഒരു തന്മാത്ര കൂടി ചേർന്നാൽ അതു പ്ലാസ്റ്റിക് ആയി മാറും. ഇനി ഉറപ്പിച്ചു പറയാം, വെണ്ണ മാർജറിനെക്കാൾ ആയിരം മടങ്ങു നല്ലതാണെന്ന്.

English summary: Nutrients in food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA