ADVERTISEMENT

മുന്‍പെങ്ങുമില്ലാത്തതിലും രൂക്ഷമായി ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായത് ഇന്നലെ മുതലാണ്. മലബാര്‍ മില്‍മ ഉച്ചകഴിഞ്ഞുള്ള പാല്‍ സംഭരിക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ലീറ്റര്‍ കണക്കിന് പാല്‍ എന്തു ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. കൂടുതല്‍ പശുക്കളുള്ള കര്‍ഷകരാണ് വെട്ടിലായത്. എങ്കിലും ഒട്ടേറെ പേര്‍ പാലുല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

milk-products

35 പശുക്കളുള്ള വയനാട് കേണിച്ചിറ സ്വദേശി പി.എസ്. അഭിലാഷ് ഇന്നലെ ഉച്ചകഴിഞ്ഞുള്ള കറവയിലെ പാല്‍ ഉപയോഗിച്ച് പനീര്‍ ഉണ്ടാക്കി. രാവിലെയും വൈകുന്നേരവുമായി 230ല്‍പ്പരം ലീറ്റര്‍ പാലുല്‍പാദനമുള്ള ഫാമാണ് അഭിലാഷിന്റേത്. ഉച്ചകഴിഞ്ഞുള്ള കറവയില്‍ ഏകദേശം 100 ലീറ്ററോളം പാലാണ് പനീര്‍ തയാറാക്കാന്‍ ഉപയോഗിച്ചത്. ഇങ്ങനെ തയാറാക്കിയ പനീര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കുമെന്ന് അഭിലാഷ് കര്‍ഷകശ്രീയോടു പറഞ്ഞു. ഇന്നത്ത പാല്‍ തൈരാക്കാനാണ് തീരുമാനം. സംഭരണനിയന്ത്രണമുള്ളതിനാല്‍ അധിക പാല്‍ ഉപയോഗിച്ച് പാലുല്‍പന്നങ്ങള്‍ തയാറാക്കാമെങ്കിലും പെട്ടെന്നൊരു വ്യക്തിക്ക് അത് വില്‍ക്കുക ബുദ്ധിമുട്ടാണെന്ന് അഭിലാഷ് പറയുന്നു. 

milk-products-1

കണ്ണൂര്‍ കേളകം സ്വദേശി സോജന്‍ ഇന്നലത്തെ പാല്‍ ഉപയോഗിച്ച് പേട നിര്‍മിക്കുകയാണ് ചെയ്തത്. ഉച്ചകഴിഞ്ഞുള്ള കറവയിലെ 40 ലീറ്റര്‍ പാല്‍ 2 മണിക്കൂറിലധികം സമയമെടുത്താണ് വറ്റിച്ചെടുത്തത്. ഇന്നത്തെ പാലുപയോഗിച്ച് മില്‍ക്ക് മെയ്ഡ് ഉണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 15 പശുക്കളാണ് സോജനുള്ളത്. പ്രതിദിന പാലുല്‍പാദനം 160 ലീറ്റര്‍.

വയനാട് മാനന്തവാടി സ്വദേശി ലിതേഷിന് 8 പശുക്കളാണുള്ളത്. പ്രതിദിനം 70 ലീറ്റര്‍ പാലാണ് ലിതേഷിന്റെ ഫാമില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള കറവയിലെ പാല്‍ ഉപയോഗിച്ച് പനീര്‍ നിര്‍മിച്ചു.

English summary: Lockdown Problems in farming sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com