ആറ്റുപുറമ്പോക്ക് നിര്‍ണയിക്കുന്നതെങ്ങനെ? എന്താണ് പുറമ്പോക്ക്?

HIGHLIGHTS
  • പുറമ്പോക്ക് എന്നു പറഞ്ഞാൽ സർക്കാർവക ഭൂമിയാണ്
meenachil-river
SHARE

എല്ലാ പൊതു ജലമാർഗങ്ങളും നദീതടങ്ങളും തീരങ്ങളും ചെറുപുഴകളും ചാലുകളും തോടുകളും കായലുകളും ജലമാർഗങ്ങളും കെട്ടിനിൽക്കുന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ ജലവും നീരുറവുകളും ജലസംഭരണികളും കുളങ്ങളും നീർത്തടങ്ങളും ജലധാരകളും കേരള പഞ്ചായത്തുരാജ് ആക്ട് 218–ാം വകുപ്പ് അനുസരിച്ച് അതതു പഞ്ചായത്തിലും മുനിസിപ്പൽ പ്രദേശമാണെങ്കിൽ മുനിസിപ്പാലിറ്റീസ് ആക്ട് 208 എ വകുപ്പനുസരിച്ച് അതതു മുനിസിപ്പാലിറ്റിയിലും പരിപൂർണമായി നിക്ഷിപ്തമാണ്. മേൽപറഞ്ഞവയോടു ചേർന്നു കിടക്കുന്ന സ്വകാര്യവസ്തു അല്ലാത്ത വസ്തുവാണെങ്കിൽ അത് ആറ്റുപുറമ്പോക്കാണ്. ആറ്റുപുറമ്പോക്ക് പഞ്ചായത്തിൽ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമാണ്. അവിടെ നിൽക്കുന്ന വൃക്ഷങ്ങളും അവർക്ക് അവകാശപ്പെട്ടതാണ്.

പുറമ്പോക്ക് എന്നു പറഞ്ഞാൽ സർക്കാർവക ഭൂമിയാണ്. പുറമ്പോക്ക് നിർവചിച്ചിരിക്കുന്നത് 1957ലെ ഭൂ സംരക്ഷണനിയമം നാലാം വകുപ്പിലാണ്.  പഞ്ചായത്ത് നിയമവും മുൻസിപ്പാലിറ്റി നിയമവും വന്നതോടു കൂടി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ആറ്റുപുറമ്പോക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ആറ്റുപുറമ്പോക്കുണ്ടോ എന്ന് നിർണയിക്കുന്നതിന് വസ്തുക്കൾ സർവേ ചെയ്ത് സ്വകാര്യവസ്തുവിന്റെയും  ആറ്റുപുറമ്പോക്കിന്റെയും അതിരു കണ്ടുപിടിക്കണം. സാധാരണയായി ഇപ്രകാരം തിരിച്ച് സർവേക്കല്ലുകൾ കാണേണ്ടതാണ്. വസ്തു അളന്ന് സർവേ ചെയ്യാൻ ബന്ധപ്പെട്ട തഹസീൽദാർക്ക് അപേക്ഷ കൊടുത്താൽ മതി. ആറ്റുപുറമ്പോക്കിലല്ലാതെ നിങ്ങളുടെ വസ്തുവിന്റെ അതിർത്തിക്കുള്ളിലുള്ള മരങ്ങൾ നിങ്ങൾക്കു വെട്ടിയെടുക്കാം. തടസപ്പെടുത്തിയാൽ കേസ് കൊടുക്കാം. നദിയിലെ മണൽവാരൽ മൂലം വസ്തു ഇടിഞ്ഞു പോകുന്നുണ്ടെങ്കിൽ റവന്യൂ അധികാരികൾക്കോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ പരാതി നല്‍കാം.

English summary: Exclusion land definition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA