ഹോം സിനിമയിൽ താരമായി ഭീമൻ മത്സ്യം: അറിയാം അക്വേറിയത്തിലെ മത്സ്യരാജാവിനെക്കുറിച്ച്

HIGHLIGHTS
  • വളർത്തുമത്സ്യങ്ങളിലെ ഭീമന്മാരിൽ ഒരിനമാണ് ജയന്റ് ഗൗരാമി
giant-gourami-home-movie
SHARE

മികച്ച പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം. ഈ മാസം 19ന്  ആമസോണിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും ശ്രീനാഥ് ഭാസിക്കുമൊക്കെയൊപ്പം ഒരു കഥാപാത്രം കണക്കെ സ്ക്രീനിൽ നിറഞ്ഞുനിന്നത് ഒരു മത്സ്യമായിരുന്നു. പിങ്ക് നിറം കലർന്ന മേനിയും വലിയ ശരീരവുമൊക്കെയായി ഒരു അക്വേറിയത്തിൽ കുടുംബത്തിലെ ഒരു അംഗത്തേപ്പോലെ കരുതിവളർത്തുന്ന ഭീമൻ മത്സ്യം, ഇനം ജയന്റ് ഗൗരാമി.

സിനിമയ്ക്കുവേണ്ടി രണ്ട് മത്സ്യങ്ങളെയാണ് അണിയറപ്രവർത്തകർ കരുതിയിരുന്നത്. ചിത്രീകരണത്തിനുശേഷം രണ്ടു മത്സ്യങ്ങളും പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലന്റെ വീട്ടിലെ ടാങ്കിൽ സുഖമായി കഴിയുകയാണ്.

സിനിമയിലെ മത്സ്യം ഇപ്പോൾ

ഇതുവരെ സിനിമകളിലൊന്നും കാണാത്ത മത്സ്യയിനമാണ് ജയന്റ് ഗൗരാമി. മിക്കി എന്ന ഓമനപ്പേരിൽ ജയന്റ് ഗൗരാമി സ്ക്രീൻ നിറഞ്ഞപ്പോൾ ഈ ഇനം മത്സ്യത്തിന്റെ ആരാധകരുടെയും മനസ് നിറഞ്ഞു. എന്താണ് ജയന്റ് ഗൗരാമികൾക്ക് ഇത്ര പ്രത്യേകത? 

വളർത്തുമത്സ്യങ്ങളിലെ ഭീമന്മാരിൽ ഒരിനമാണ് ജയന്റ് ഗൗരാമി. ചെറുതും വലുതുമായ ഒട്ടേറെ അംഗങ്ങളുള്ള ഗൗരാമി കുടുംബത്തിലെ വലിയ ഇനം. ജയന്റ് ഗൗരാമികളിൽത്തന്നെ ചില വകഭേതങ്ങളുമുണ്ട്. അത്തരത്തിലുള്ള വകഭേതങ്ങളിലെ ആൽബിനോ ജയന്റ് ഗൗരാമിയാണ് ഹോം സിനിമയിലുള്ളത്. വെളുത്ത മേനിയും ചുവന്ന കണ്ണുകളുമാണ് ഈ ഇനത്തിന്റെ പ്രത്യേകത. ഈ ഇനം കൂടാതെ കറുപ്പ്, പിങ്ക്, റെഡ് ടെയിൽ ഇനങ്ങളും ഇന്ന് കേരളത്തിൽ ലഭ്യമാണ്. 

അക്വേറിയം ഫിഷ് ആയും വളർത്തുമത്സ്യമായും ഒരുപോലെ വളർത്താൻ കഴിയുന്നവയാണ് ജയന്റ് ഗൗരാമികൾ. ആൽബിനോ ജയന്റ് ഗൗരാമികളെ ഭംഗികൊണ്ടും വിപണിയിലെ ഉയർന്ന വിലകൊണ്ടും വളർത്തുമത്സ്യം എന്നതിലുപരി അലങ്കാരമത്സ്യമായാണ് കരുതുന്നത്. സസ്യങ്ങളാണ് പ്രധാന ഭക്ഷണം. ചേമ്പില, അസോള, ഡക്ക് വീഡ്, മൾബറിയില, ചേനയില, ചീര എന്നുതുടങ്ങി എല്ലാവിധ ഇലവർഗങ്ങളും പച്ചക്കറികളും ഇവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാർക്കറ്റിൽ ലഭ്യമായ പെല്ലറ്റ് തീറ്റകൾ കഴിക്കുമെങ്കിലും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ആയുസ് കുറയുകയും ചെയ്യുന്നതായാണ് അനുഭവം. 

നാലു വയസിലാണ് ജയന്റ് ഗൗരാമികൾ പ്രായപൂർത്തിയാവുക. ആയുസ് ശരാശരി 15 വർഷം. 30 വയസിനും മുകളിലുള്ള ജയന്റ് ഗൗരാമിമത്സ്യങ്ങൾ ഇന്ന് കേരളത്തിലുണ്ട്. പൂർണമായും ഇലവർഗങ്ങൾ നൽകി നല്ല സാഹചര്യത്തിൽ പാർപ്പിച്ചാൽ മികച്ച വളർച്ചയ്ക്കൊപ്പം ആയുസും മത്സ്യത്തിന് ലഭിക്കും. വലിയ കുളങ്ങളിൽ മാത്രമല്ല വലുപ്പമുള്ള ഇൻഡോർ അക്വേറിയങ്ങളിലും ഇവയെ വളർത്താം. 

ഉടമയുമായി നന്നായി ഇണങ്ങുന്ന മത്സ്യങ്ങളാണിവ. അക്വേറിയങ്ങളിലാണെങ്കിലും വലിയ ടാങ്കുകളിലാണെങ്കിലും ശീലിപ്പിച്ചാൽ കയ്യിൽനിന്ന് തീറ്റ എടുക്കാനും വിളിക്കുമ്പോൾ ഓടി അടുത്തേക്ക് വരാനും ഇവയ്ക്ക് കഴിയും. 

ജയന്റ് ഗൗരാമി മത്സ്യങ്ങളുടെ വളർത്തൽ രീതിയും പ്രജനന രീതിയും വിശദമായി അറിയാൻ വിഡിയോ കാണാം

ജയന്റ് ഗൗരാമികളെ വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

English summary: Giant gourami fish in home movie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA