ആ പച്ചക്കറിത്തോട്ടം എങ്ങനെ ഒപ്പിച്ചു? ഹോമിലെ ഒളിവര്‍ ട്വിസ്റ്റിന്റെ അടുക്കളത്തോട്ടത്തിനു പിന്നില്‍!

HIGHLIGHTS
  • ടെറസിലെ അടുക്കളത്തോട്ടും പൂര്‍ണമായും സെറ്റ് ഇട്ടതാണ്
Home-movie-vegetable-3
ഹോം സിനിമയിലെ ടെറസ് ഗാര്‍ഡനില്‍ ഇന്ദ്രന്‍സും മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും നസ്‌ലീൻ കെ. ഗഫൂറും.. ചിത്രങ്ങള്‍: നവീന്‍ മുരളി
SHARE

റോജിന്‍ തോമസിന്റെ ഹോമും അതിലെ കഥാപാത്രങ്ങളായ ഒളിവര്‍ ട്വിസ്റ്റും കുട്ടിയമ്മയും ആന്റണിയും ചാള്‍സുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. കാലത്തിനൊപ്പം സഞ്ചരിക്കാത്തതിന്റെ പേരില്‍ ഉണ്ടായിരുന്ന കട അടച്ചുപൂട്ടി വീട്ടില്‍ ഒതുങ്ങിക്കൂടിയ ഒളിവര്‍ ട്വിസ്റ്റ് തന്റെ വീടിന്റെ മട്ടുപ്പാവില്‍ ഒരു അടുക്കളത്തോട്ടം ചിട്ടപ്പെടുത്തിയിരുന്നു. ആരും കൊതിച്ചുപോകുന്ന ആ ടെറസ് ഗാര്‍ഡനാണ് ഇളയ മകന്‍ ചാള്‍സിന്റെ യുട്യൂബ് ചാനല്‍ വിഡിയോ ലൊക്കേഷന്‍. അപ്പന്റെ അധ്വാനത്തിന്റെ ഫലം തന്റേതാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്ന യുവ തലമുറയെ സംവിധായകന്‍ ചാള്‍സിലൂടെ അവതരിപ്പിക്കുന്നു.

Home-movie-vegetable-2
ഹോം സിനിമയിലെ ടെറസ് ഗാര്‍ഡനില്‍ ഇന്ദ്രന്‍സ്

ചേമ്പും വെണ്ടയും വഴുതനയും പടവലവും ചീനിയും തക്കാളിയും കൂവയും ഇഞ്ചിയും മഞ്ഞളും തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ എല്ലാവിധ പച്ചക്കറികളും ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒളിവര്‍ ട്വിസ്റ്റിന്റെ വീടിന്റെ ടെറസിലൊരുക്കാന്‍ കലാസംവിധായകന്‍ വിനേഷ് ബംഗ്ലന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പച്ചക്കറികള്‍ക്കൊപ്പം പരിമിതമായ സ്ഥലത്ത് ഉദ്യാനത്തിന് അഴകാകുന്ന സസ്യങ്ങളും ഒരുക്കാന്‍ ബംഗ്ലന്‍ മറന്നില്ല.

Home-movie-vegetable-1
ഹോം സിനിമയിലെ ടെറസ് ഗാര്‍ഡനില്‍ ഇന്ദ്രന്‍സും മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും നസ്‌ലീൻ കെ. ഗഫൂറും.

ഒന്നാം ലോക്ഡൗണിനുശേഷം ആദ്യമായി ചിത്രീകരണം ആരംഭിച്ച ചിത്രമെന്ന പ്രത്യേകതയുണ്ട് ഹോമിന്. അതുകൊണ്ടുതന്നെ ലൊക്കേഷനിലെ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പുതന്നെ ബംഗ്ലനും സഹായികളും ടെറസിലെ അടുക്കളത്തോട്ടം ചിട്ടപ്പെടുത്തി. ആര്‍ട്ട് പ്രവര്‍ത്തകരുടെ ജോലി പൂര്‍ത്തിയായതിനുശേഷമായിരുന്നു ഷൂട്ടിങ് ആരംഭിച്ചത്.

Home-movie-vegetable-4
ഹോം സിനിമയിലെ ടെറസ് ഗാര്‍ഡനില്‍ ഇന്ദ്രന്‍സ്

ടെറസിലെ അടുക്കളത്തോട്ടും പൂര്‍ണമായും സെറ്റ് ഇട്ടതാണ്. ഓരോ ചെടിയും ഓരോ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചു. മണ്ണുത്തി, മുളന്തുരുത്തി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ടെറസിലെ തോട്ടത്തിന് ആവശ്യമായ വളര്‍ച്ചയെത്തിച്ച പച്ചക്കറിച്ചെടികളും ഉദ്യാനച്ചെടികളും വാങ്ങിയത്. ഇരുമ്പ് പൈപ്പുകൊണ്ട് സ്റ്റാന്‍ഡ് നിര്‍മിച്ച് അതില്‍ ഗ്രോ ബാഗിലും പെയിന്റ് പാത്രത്തിലുമൊക്കെ വളര്‍ത്തിയ ചെടികള്‍ ചിട്ടയോടെ വച്ചു. കൃത്യമായ നനയും നല്‍കി. അതുകൊണ്ടുതന്നെ പച്ചപ്പും ചെടികളുടെ ആരോഗ്യവും നഷ്ടപ്പെടാതെ നിന്നു. 

Home-movie-vegetable
ഹോം സിനിമയിലെ ടെറസ് ഗാര്‍ഡനില്‍ ഇന്ദ്രന്‍സും മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും നസ്‌ലീൻ കെ. ഗഫൂറും

ആമസോണ്‍ പ്രൈമില്‍ ഹോം എന്ന കുടുംബചിത്രം പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ ഒളിവര്‍ ട്വിസ്റ്റിന്റെ പച്ചക്കറിത്തോട്ടവും ആരും മറക്കില്ല.

English summary: Home Movies Terrace Garden, #Home Movie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA