മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള കൂൺ: അറിയാം ‘മരണത്തിന്റെ തൊപ്പി’യെക്കുറിച്ച്

death-cap-mushroom
SHARE

യൂറോപ്യൻ രാജ്യങ്ങളിൽ കാണപ്പെട്ടിരുന്ന എന്നാൽ ഇന്ന് ലോകവ്യാപകമായി കാണപ്പെടുന്ന അമനിറ്റ ഫല്ലോയിഡെസ് എന്ന ഇനം കൂൺ ലോകശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പലായനം ചെയ്ത അഫ്ഗാൻ കുട്ടികൾ പോളണ്ടിൽവച്ച് വിഷക്കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ ആയതാണ് മരണത്തിന്റെ തൊപ്പി അഥവാ ഡെത്ത് ക്യാപ് എന്ന് പേരുള്ള ഈ വിഷക്കൂൺ ചർച്ചാവിഷയമാകാൻ കാരണം.

ഇളം പച്ച നിറത്തിലുള്ള തൊപ്പിയും വെള്ള നിറത്തിലുള്ള വരകളും ശൽക്കങ്ങളുമുള്ള ഇവയുടെ തൊപ്പിയുടെ നിറത്തിൽ മാറ്റം വരാറുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷ്യകൂൺ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. 

ഭക്ഷ്യയോഗ്യമായ പലതരത്തിലുള്ള കൂണുകളുമായി സാമ്യവുമുണ്ട് ഈ വിഷക്കൂണിന്. അതുകൊണ്ടുതന്നെ വിഷബാധയേൽക്കാനുള്ള സാധ്യത കൂടുതലുമാണ്. അതുതന്നെയാവാം അഫ്ഗാൻ കുട്ടികൾക്കും സംഭവിച്ചത്. 

തിരിച്ചറിയപ്പെട്ട ഏറ്റവും വിഷമുള്ള കൂണുകളിലൊന്നാണ് അമാനിറ്റ ഫല്ലോയിഡെസ്. റോമൻ ചക്രവർത്തിമാരായ ക്ലൗഡിയസിന്റെയും (എഡി 54) ചാൾസ് ആറാമന്റെയും (1740) മരണത്തിനു കാരണമായത് ഈ വിഷക്കൂണാണെന്നാണ് കരുതപ്പെടുന്നത്. ആൽഫ അമാനിറ്റിൻ ആണ് കൂണിൽ അടങ്ങിയിരിക്കുന്ന വിഷം. കരൾ, കിഡ്നി എന്നിവയുടെ പ്രവർത്തനങ്ങളെയാണ് ഈ വിഷം ബാധിക്കുക.

ഭക്ഷ്യയോഗ്യമായ കൂൺ ആണോ അല്ലയോഎന്ന് വേർതിരിച്ചറിയാൻ കഴിയാത്തതാണ് ഇവ കഴിച്ചുള്ള വിഷബാധയ്ക്കു കാരണം. 30 ഗ്രാം അല്ലെങ്കിൽ ഒരു കൂണിന്റെ പകുതി മതി ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടാൻ. കൂൺ കഴിച്ച് 6–12 മണിക്കൂറിനുള്ളിൽ വിഷബാധയുടെ ലക്ഷണങ്ങൾ ശരീരം കാണിച്ചുതുടങ്ങും. മനംപിരട്ടൽ, ഛർദ്ദി, തളർച്ച, തലകറക്കം, കോമ എന്നിവയാണ് ഘട്ടം ഘട്ടമായുള്ള ലക്ഷണങ്ങൾ. ക്രമേണ മരണത്തിലേക്ക് എത്തും. എന്നാൽ, ഈ ഇനം കൂൺ കഴിച്ചുള്ള മരണനിരക്ക് 10–30 ശതമാനം മാത്രമാണ്. കൃത്യമായി തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്താൽ രക്ഷപ്പെടാവുന്നതേയുള്ളൂ. അതുപോലെ പാകംചെയ്തെന്നുകരുതി വിഷാശം ഇല്ലാതാവുകയുമില്ല.

English Summary: Most dangerous mushroom: Death cap is spreading

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA