വിപണി കീഴടക്കാൻ മുട്ടയ്ക്കൊരു പകരക്കാരൻ: ഉയർന്ന പോഷകമൂല്യം, കൂടുതൽ സൂക്ഷിപ്പുകാലാവധി

HIGHLIGHTS
  • ഒരു കാട മുട്ടയ്ക്കു തുല്യമാണ് 2 ഗ്രാം കാടമുട്ടപ്പൊടി
  • ഒരു കിലോ കാടമുട്ടപ്പൊടി തയാറാക്കാൻ 450–500 മുട്ടകൾ വേണ്ടിവരും
quail-egg-powder
SHARE

ആയിരം കോഴിക്ക് അര കാട എന്നു പറയുന്നതുപോലെതന്നെയാണ് അവയുടെ മുട്ടയിലെ പോഷകങ്ങളുടെ അന്തരം. അതുകൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഭക്ഷണത്തിൽ കാടമുട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. 

തരതമ്യേന സൂക്ഷിപ്പുകാലം കുറവുള്ള മുട്ടകൾക്ക് പകരം വയ്ക്കാൻ ഇതുവരെ ഒരു ഭക്ഷ്യോൽപന്നം ഇല്ലായിരുന്നു എന്നു പറയാം. എന്നാൽ, പച്ച മുട്ടയേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലവും അതേ അളവിൽ പോഷകങ്ങൾ അടങ്ങിയതുമായ, പൊടി രൂപത്തിലാക്കിയ മുട്ട ഇന്ന് വിപണിയിൽ ലഭ്യമാണ്. കോഴിമുട്ടയെ അപേക്ഷിച്ച് കാടമുട്ടയുടെ പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. വിലക്കയറ്റവും വിപണിയിടിവും പ്രതിസന്ധിയിലാക്കിയ കാടക്കർഷകർക്ക് പുതിയ രൂപത്തിൽ കാടമുട്ട വിപണിയിൽ എത്തിക്കാവുന്നതേയുള്ളൂ. പാലക്കാട് സ്വദേശിയായ യുവ കർഷകന്‌റെ കാടമുട്ടപ്പൊടി ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കാടമുട്ടയുടെ പോഷകമൂല്യം തിരിച്ചറിഞ്ഞ ഒട്ടേറെ പേർ ഓൺലൈൻ ആയും നേരിട്ടും ഉൽപന്നം വാങ്ങുന്നു.

quail-egg-powder-2
കാടമുട്ടപ്പൊടിയിലെ പോഷകമൂല്യം

ഒരു കാട മുട്ടയ്ക്കു തുല്യമാണ് 2 ഗ്രാം കാടമുട്ടപ്പൊടി. ചപ്പാത്തി, ബ്രഡ് പോലുള്ള ഭക്ഷ്യോൽപന്നങ്ങളിൽ പോഷകത്തിനായി ചേർക്കാം. അര കിലോ ആട്ടയ്ക്കൊപ്പം 10–20 ഗ്രാം കാടമുട്ടപ്പൊടി ചേർക്കാനാകും. അതുപോലെ കുട്ടികൾക്കായുള്ള കുറുക്കിൽ അൽപം ചേർക്കുന്നത് കാടമുട്ടയുടെ ഗുണം അതുപോലെ തന്നെ ലഭിക്കാൻ കാരണമാകും. 

മുട്ട പുഴുങ്ങി, തോടു നീക്കി പൊടിച്ച് പ്രത്യേകം ഉണങ്ങിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു കിലോ കാടമുട്ടപ്പൊടി തയാറാക്കാൻ 450–500 മുട്ടകൾ വേണ്ടിവരും. ജലാംശം പൂർണമായും നീക്കുന്നതിനാൽ മാസങ്ങളോളും സൂക്ഷിപ്പുസമയം ലഭിക്കുകയും ചെയ്യും. പച്ചമുട്ടയേക്കാളും ഇതിനുള്ള പ്രധാന നേട്ടങ്ങളിലൊന്ന് ഇതാണ്.

കോഴിമുട്ടയുടെ പൗഡർ രൂപത്തെ അപേക്ഷിച്ച് കാലറി, കൊഴുപ്പ്, കൊളസ്ട്രോൾ തുടങ്ങിയവ കാടമുട്ടയിൽ കുറവാണ്. 100 ഗ്രാം പൊടിയിൽ 208 മില്ലി ഗ്രാം ആണ് കാടമുട്ടപ്പൊടിയിലെ കൊളസ്ട്രോളിന്റെ അളവ്. അതുപോലെതന്നെ ജീവകം ബി2 ആയ റൈബോഫ്ലാവിൻ, ജീവകം ബി12, അയൺ എന്നിവ കോഴിമുട്ടയെ അപേക്ഷിച്ച് കാടമുട്ടയിൽ ഇരിട്ടിയോളമുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്: 8289885961

English summary:  Importance of Quail Egg Powder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA