ഒരു ജില്ല ഒരു ഉൽപന്നം, ഭക്ഷ്യസംരംഭകർക്ക് സർക്കാർ പിന്തുണ

HIGHLIGHTS
 • കേരളത്തിലെ 14 ജില്ലകൾക്കും ഭക്ഷ്യവിളകൾ നിശ്ചയിച്ചിട്ടുണ്ട്
 • സംരംഭകത്വ വികസനം: അപേക്ഷിക്കാം
kerala-and-food-products
SHARE

ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ വികസനത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച PMFME (Prime Minister Formalisation of Micro Food processing Enterprises) പദ്ധതി ഭക്ഷ്യ കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് ഊർജം പകരും. നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങൾക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്താകെ 2 ലക്ഷം സംരംഭങ്ങൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. 5 വർഷത്തേക്ക് 10,000 കോടിയാണ് പദ്ധതിക്കുള്ള  നീക്കിയിരിപ്പ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 60–40 അനുപാത(ശതമാനം)ത്തിൽ ചെലവു പങ്കിടും. ഒരു ജില്ല, ഒരു ഉൽപന്നം എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ഒരു ജില്ല, ഒരു ഉൽപന്നം എന്ന പ്രകാരം കേരളത്തിലെ 14 ജില്ലകൾക്കും ഭക്ഷ്യവിളകൾ നിശ്ചയിച്ചിട്ടുണ്ട് (ഇൻഫോഗ്രാഫിക്സ് ശ്രദ്ധിക്കുക). ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഉൽപന്നങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വിളകൾ അടിസ്ഥാനമാക്കി അതതു ജില്ലകളിൽ പ്രവർത്തിക്കുന്നതും ആരംഭിക്കുന്നതുമായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ഭാഗാകാം. വ്യക്തിഗത സംരംഭങ്ങൾക്കും സംഘങ്ങൾക്കും ആനുകൂല്യം നേടാനാവും. കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (mofpi.nic.in) വിശദാംശങ്ങളുണ്ട്.

kerala-and-food-products-1

ജില്ലാ  വ്യവസായ കേന്ദ്രങ്ങൾ

ഒരു ജില്ല, ഒരു ഉൽപന്നം പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ജില്ലാ വ്യവസായകേന്ദ്രങ്ങളിൽ ലഭിക്കും. കൂടാതെ, ഭക്ഷ്യോൽപന്ന നിര്‍മാണരംഗത്ത് ഗൃഹസംരംഭങ്ങളും ചെറുകിട വ്യവസായവുമൊക്കെ ലക്ഷ്യമിടുന്നവർക്ക് മാർഗനിർദേശങ്ങൾക്കായും ജില്ലാ വ്യവസായകേന്ദ്രങ്ങളെ സമീപിക്കാം.

ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഫോൺ: 

 1. തിരുവനന്തപുരം: 0471 2326756 
 2. കൊല്ലം: 0474 2747261
 3. പത്തനംതിട്ട: 0468 2214639 
 4. ആലപ്പുഴ: 0477 2251272
 5. കോട്ടയം: 0481 2570042 
 6. ഇടുക്കി: 0486 2235507 
 7. എറണാകുളം: 0484 2421461 
 8. തൃശൂർ: 0487 2360847 
 9. പാലക്കാട്: 0491 2505408 
 10. മലപ്പുറം: 0493 2734812 
 11. കോഴിക്കോട്: 0495 2766035 
 12. വയനാട്: 04936 202485 
 13. കണ്ണൂർ: 0497 2700928 
 14. കാസർകോട്: 04994 255749

കേരളം: ഒരു ജില്ല, ഒരു ഉൽപന്നം 

 1. തിരുവനന്തപുരം: കപ്പ
 2. കൊല്ലം: കപ്പയും മറ്റു കിഴങ്ങുവർഗങ്ങളും
 3. പത്തനംതിട്ട: ചക്ക
 4. ആലപ്പുഴ: അരിയുൽപന്നങ്ങൾ
 5. കോട്ടയം: പൈനാപ്പിൾ
 6. ഇടുക്കി: സുഗന്ധവിളകൾ
 7. എറണാകുളം: പൈനാപ്പിൾ
 8. തൃശൂർ: അരിയുൽപന്നങ്ങൾ
 9. പാലക്കാട്: നേന്ത്രൻ
 10. മലപ്പുറം: നാളികേരോൽപന്നങ്ങൾ
 11. കോഴിക്കോട്: നാളികേരോൽപന്നങ്ങൾ
 12. വയനാട്: പാലും പാലുൽപന്നങ്ങളും
 13. കണ്ണൂർ: വെളിച്ചെണ്ണ
 14. കാസർകോട്: കല്ലുമ്മക്കായ

സംരംഭകത്വ വികസനം: അപേക്ഷിക്കാം

വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലുള്ള കിഡിന്റെ ക്യാംപസില്‍ ഈ മാസം 8 മുതല്‍ 18 വരെയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിന് പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭം തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. വനിതകള്‍, ഒബിസി, എസ്‌സി/എസ്ടി, എക്‌സ് സര്‍വീസ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യവും ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് 200 രൂപയുമാണ് ഫീസ്. എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അഹമ്മദാബാദില്‍നിന്നുള്ള പരിശീലകരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.  വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.kied.info അല്ലെങ്കില്‍ ഫോൺ: 7012376994.

English summary: one district one product scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA