യൂറിയ ചേർത്ത പാൽ പിടിച്ചു: പാലിൽ യൂറിയ ചേർക്കുന്നത് എന്തിന്? ശരീരത്തിനു ദോഷങ്ങളേറെ

HIGHLIGHTS
  • 30 രൂപയ്ക്ക് പാൽ കിട്ടും എന്ന് പറയുമ്പോൾ രണ്ടു വട്ടം ചിന്തിക്കണം
milk
SHARE

12,700 ലീറ്റർ യൂറിയ കലർന്ന പാൽ പാലക്കാട് മീനാക്ഷിപുരം ചെക് പോസ്റ്റിൽ പടിച്ചു’’ – വാർത്ത.

പാലിൽ യൂറിയ ചേർക്കുകയോ? എന്തിന്?

പാലിൽ കൃത്രിമമായി കൊഴുപ്പ് കൂട്ടാൻ യൂറിയ ചേർത്താൽ കഴിയും. അന്യസംസ്ഥാനത്തുനിന്ന് വരുന്ന വിവിധ പേരിലുള്ള കമ്പനികളുടെ പാൽ ഉപയോഗിച്ച് ഒരു ചായ കുടിച്ചു നോക്കൂ. നമ്മൾ അറിയാതെ പറഞ്ഞു പോകും. ‘നല്ല ചായ വെള്ളം തീരെ ചേർത്തിട്ടില്ല’. ചായക്കടക്കാർക്ക് ഇത്തരം പാലിനോടാണ് പ്രിയം. വിലയും കുറവ് കട്ടിയും (കൊഴുപ്പ്) കൂടുതൽ.

പല ബ്രാൻഡിലുള്ള, വിവിധതരം പേരിൽ കേരളത്തിൽ വിൽക്കുന്ന പാലെല്ലാം തമിഴ്നാട്ടിലെ ഒന്നോ രണ്ടോ ഡെയറി പ്ലാന്റിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. ആവശ്യക്കാർക്ക് ഏത് പേരിൽ വേണമെങ്കിലും അവർ പാക്ക് ചെയ്തു തരും. 

കേരളത്തിലെത്തി വിറ്റഴിക്കുന്നതു വരെ കേടുകൂടാതിരിക്കാൻ ഫോർമാലിന്‍ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ശവം കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ എന്നറിയുമ്പോഴാണ് ഇത് എത്രത്തോളം അപകടകാരിയാണെന്ന് അറിയുന്നത്. 

പാലിൽ യൂറിയ കലർന്നാൽ ഛർദിൽ, മനംപുരട്ടൽ തുടങ്ങിയവയ്ക്കു കാരണമാകും. ദീർഘനാളായി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയത്തിന്റെയും, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം തകരാറിലാക്കും. മറ്റു സംസ്ഥാനത്ത് 30 രൂപയ്ക്ക് കിട്ടും എന്ന് പറയുമ്പോൾ, രണ്ടു വട്ടം ചിന്തിക്കണം, അത് ശരിക്കും പാൽ തന്നെ ആണോ എന്ന്.

പണ്ടൊക്കെ വീടുകളിൽ വിൽക്കുന്ന പാലിൽ അൽപ സ്വൽപം വെള്ളമൊക്കെ ചേർക്കുമായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. യൂറിയ, ഫോർമാലിൻ, സ്റ്റാർച്, സോപ്പുപൊടി തുടങ്ങിയവയൊക്കെ ചേർക്കുന്നു. ഇതൊക്കെ വൻകിട കമ്പനികളുടെ തന്ത്രങ്ങൾ മാത്രം. കൃത്യമായ പരിശോധനകളും ആവശ്യമായ നടപടികളും ക്ഷീരവികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഭാഗത്തു നിന്നുണ്ടാകണം. 

വാൽക്കഷണം:

കാലിത്തീറ്റയിൽ 0.7 ശതമാനം യൂറിയ ചേർത്തു നൽകാം. പശുവിന്റെ ദഹനേന്ദ്രിയത്തിന് യൂറിയ ദഹിപ്പിച്ചു പ്രോട്ടീൻ ആക്കാനുള്ള കഴിവുണ്ട്. അതു പശുവിന്റെ ആരോഗ്യത്തെ ബാധിക്കില്ല. 

നിങ്ങൾക്കും പ്രതികരിക്കാം

ഈ വിഷയത്തിൽ കർഷകരും ഉപഭോക്താക്കൾക്കും എന്താണ് പറയാനുള്ളത്? നിങ്ങളുടെ പ്രതികരണം 8714617871 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യുക.

English summary: Urea, formalin, detergent: Your cup of milk could contain all this

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA