ADVERTISEMENT

? ഞാനൊരു മുഴുവൻസമയ കർഷകനാണ്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും മിശ്രവിളക്കൃഷി ചെയ്തുപോരുന്നു. വർഷംതോറും ആറക്കത്തിനുമേൽ വരുമാനം ഉണ്ട്. നാണ്യവിളകളും കൃഷി ചെയ്തിട്ടുണ്ട്. ഇതിന് ആദായനികുതി അടയ്ക്കേണ്ടി വരുമോ. ഇതിനുള്ള പരിധി, നികുതി നിശ്ചയിക്കുന്ന ഏജൻസി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഉപദേശം തരണം.

കെ.ജെ.ജോസഫ്, ഇരിട്ടി

∙ നികുതി നിർണയിക്കുന്നതും ഈടാക്കുന്നതും 1991ലെ കാർഷികാദായ നികുതി നിയമം അനുസരിച്ചാണ്. നികുതി നിർണയിക്കുന്ന ഉദ്യോഗസ്ഥൻ അഗ്രികൾച്ചർ ഇൻകം ടാക്സ് ഓഫീസറാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിന്മേൽ അപ്പലേറ്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് അപ്പീൽ കൊടുക്കാം. നിങ്ങൾ നികുതി കൊടുക്കാൻ ബാധ്യസ്ഥനാണോ എന്നു പറയാനാവശ്യമായ പൂർണവിവരങ്ങളില്ല. 1992ൽത്തന്നെ മൂന്നു ഹെക്ടറിൽ കവിയാതെ കാർഷികാദായം കിട്ടുന്ന ഭൂമി കൈവശമുള്ളവരെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ അത് അഞ്ച് ഹെക്ടറാക്കിയിട്ടുണ്ട്.

നെല്ല്, കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, പഞ്ഞപ്പുല്ല്, പയർവർഗങ്ങൾ, കൈതച്ചക്ക, കരിമ്പ്, പ്ലാവ്, മാവ് തുടങ്ങിയ വിളകളിൽനിന്നു കിട്ടുന്ന ആദായം മൊത്തം കാർഷികാദായത്തിൽ കണക്കുകൂട്ടേണ്ടതില്ല. കൂടാതെ, അഞ്ചാം വകുപ്പനുസരിച്ച് പല ചെലവുകളും മൊത്താദായത്തിൽ നിന്നു കുറവു ചെയ്യാം. ഒരു ടാക്സ് കൺസൽട്ടന്റിനെ കണ്ടു വിശദവിവരങ്ങൾ മനസ്സിലാക്കുക. അടുത്തകാലത്ത് വ്യക്തികളെ കാർഷികാദായ നികുതിയിൽനിന്ന് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.

English summary: How is agriculture income tax calculated?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com