Premium

കറവ ലൈവ്, കറന്നുമെടുക്കാം: ഒറിജിനൽ ചൂട് പാൽ, വിൽപന തൊഴുത്തിൽ; മായമില്ല, മന്ത്രവുമില്ല!

HIGHLIGHTS
  • പശുവിനെ കണ്ട്, കറവ കണ്ട് ഇളംചൂടോടെയും പതയോടെയും പാൽ വാങ്ങാം
  • വിൽപന തൊഴുത്തിൽത്തന്നെ: ഇത് ആലപ്പുഴയിലെ സ്പെഷൽ ഫാം
sajeer-alp
സജീർ
SHARE

‘അപ്പൊ കുറച്ചു വെള്ളം ചേർക്കാമല്ലേ...’ നാടോടിക്കാറ്റിലെ വിജയനോട് ദാസൻ ഇങ്ങനെ ചോദിക്കുന്നത് അര മനസ്സോടെയാണ്. സിനിമയിലെ പാൽക്കച്ചവടം ദുരന്തത്തിൽ കലാശിച്ചു. ‘മായ’വാർത്തകൾ പ്രചരിക്കുമ്പോൾ വാങ്ങുന്ന പാലിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പിക്കും? എന്നാൽ, തൊഴുത്തിലെത്തി കറവ നേരിൽക്കണ്ടു പാൽ വാങ്ങാനൊക്കുമോ? ഒപ്പം ഏതു പശുവിന്റെ പാലാണു വേണ്ടതെന്നു തിരഞ്ഞെടുക്കാൻ അവസരം കൂടിയുണ്ടെങ്കിലോ? അതും വേണ്ട, പാൽ സ്വയം കറന്നെടുത്തോളൂവെന്നാണെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നമല്ലേ, സംഭവം സത്യമാണ്. ആലപ്പുഴ ചന്ദനക്കാവ് ചെമ്പകശേരി മഠത്തിലേക്കു വരൂ. ഇതെല്ലാം നടക്കും. മഠത്തിലെ പതിറ്റാണ്ടുകളുടെ ക്ഷീരസംരംഭ പൈതൃകമുള്ള തൊഴുത്തിൽ ഏതാനും വർഷങ്ങളായി പശുക്കളെ വളർത്തുന്നത് ആലപ്പുഴ ചുങ്കം സ്വദേശിയായ പുത്തൻചിറ പുത്തൻവീട്ടിൽ സജീറാണ്. വെള്ളം മാത്രമല്ലേ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഫോർമലിനും അഫ്ലാടോക്സിനും ഹൈഡ്രജൻ പെറോക്സൈഡുമൊന്നുമില്ലാത്ത ശുദ്ധമായ പശുവിൻപാൽ കണ്ടറിഞ്ഞു വാങ്ങാൻ തൊഴുത്തിൽ പുലർച്ചെ 5.30 മുതൽ ആളുകൾ ക്യൂവാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS