തയാറാക്കാൻ 15 ദിവസം; തൊടിയിലെ മാമ്പഴങ്ങൾ പാഴാക്കാതെ തയാറാക്കി, ആരും കൊതിക്കും മാമ്പഴത്തെര

HIGHLIGHTS
  • ദിവസം 100 മാമ്പഴമാണ് ഇതിനായി ഉപയോഗിക്കുന്നത്. 10 ട്രേകളുള്ള ഡ്രൈയറിലാണ് ഉണക്കുക
beena-mango-thera
ബീന മാമ്പഴത്തെരയുമായി. ചിത്രങ്ങൾ: എജിൻ കെ. പോൾ
SHARE

മാമ്പഴത്തെര എന്നുകേട്ടാൽ പുതുതലമുറയിൽപ്പെട്ടവർക്ക് അത്ര പിടികിട്ടില്ലെങ്കിലും മുതിർന്നവരുടെ വായിൽ കപ്പലോടും. അത്രയ്ക്കുണ്ട് മാമ്പഴത്തെരയുടെ പെരുമയും പ്രശസ്തിയും രുചിയും. മാമ്പഴ സീസണായാൽ തഴപായയിൽ മാമ്പഴച്ചാറ് പല അടുക്കുകളായി തേച്ച് വെയിലിൽ ഉണങ്ങി തയാറാക്കുന്ന തെര നാളുകളോളം കേടുകൂടാതിരിക്കും. അൽപം ശ്രമിച്ചാൽ ആർക്കും അനായാസം തയാറാക്കിയെടുക്കാവുന്നതേയുള്ളൂ.

സ്വന്തം കൃഷിയിടത്തിലെ കാർഷികോൽപന്നങ്ങൾ മൂല്യവർധന നടത്തി മികച്ച വരുമാനം നേടുന്ന വീട്ടമ്മയാണ് കോട്ടയം മരങ്ങാട്ടുപിള്ളി ചമ്പകമറ്റം ബീന ടോം. തെങ്ങും ജാതിയും മാവും പ്ലാവുമെല്ലാം മികച്ച വിളവേകി നിൽക്കുന്ന കൃഷിയിടത്തിലെ വിഭവങ്ങൾ വെറുതെ പാഴായിപ്പോകുന്നതിനോട് ബീനയ്ക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെയാണ് മൂല്യവർധന നടത്തി ആവശ്യക്കാരിലേക്കെത്തിക്കുന്നത്. ഇതിന് സഹായിക്കുന്നത് സമൂഹമാധ്യമ കൂട്ടായ്മകളും. 

ബീനയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രധാനിയാണ് മാമ്പഴത്തെര. ഇത് മാമ്പഴസീസണായതിനാൽ തെരയുണ്ടാക്കുന്ന തിരക്കിലാണ് ബീന. ദിവസം 100 മാമ്പഴമാണ് ഇതിനായി ഉപയോഗിക്കുന്നത്. 10 ട്രേകളുള്ള ഡ്രൈയറിലാണ് ഉണക്കുക. അതുകൊണ്ടുതന്നെയാണ് 100 മാമ്പഴം ദിവസം വേണ്ടിവരുന്നത്. തൊലി വൃത്തിയാക്കി പൾപ്പ് രൂപത്തിലാക്കിയശേഷം ട്രേയിൽ തേച്ചുപിടിപ്പിക്കുന്നു. ഓരോ ദിവസും ഓരോ അടുക്കുകളായാണ് തേച്ച് പിടിപ്പിക്കുക. 15 ദിവസംകൊണ്ട് ഈ പ്രക്രിയ പൂർത്തിയാകും. പൾപ്പ് തയാറാക്കുമ്പോൾ ആവശ്യത്തിന് പഞ്ചസാരയും ചേർക്കുന്നുണ്ട്. നന്നായി ഉണങ്ങിയ തെര ബാറുകളായി മുറിച്ചാണ് വിൽപന. ആവശ്യക്കാർ നേരിട്ട് വീട്ടിലെത്തി വാങ്ങുന്നതു കൂടാതെ കുറിയറായി അയച്ചുകൊടുക്കാറുമുണ്ടെന്ന് ബീന. 

mango-thera
ജാതിക്ക, കുമ്പളം, ചക്ക, മാമ്പഴം എന്നിവ ഉപയോഗിച്ചുള്ള തെരകൾ

മാമ്പഴം ഉപയോഗിച്ച് മാത്രമല്ല ബീനയുടെ തെര നിർമാണം. ജാതിക്ക, ചക്കപ്പഴം, കുമ്പളങ്ങ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. 

ഫോൺ: 9497326496

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Manga Thera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS