ADVERTISEMENT

‘അത്യുല്‍പാദനശേഷിയുള്ള മാതൃസസ്യത്തിന്റെ, അതേ ഗുണമേന്മയുള്ള സന്താനങ്ങളാണ് ടിഷ്യു കള്‍ചര്‍ തൈകള്‍. രോഗമുക്തമെന്ന മേന്മയുമുണ്ട്. ഈ തൈകള്‍ ഉപയോഗിച്ചു കൃഷി ചെയ്യുമ്പോള്‍ പാരമ്പര്യരീതിയെക്കാള്‍ 30 ശതമാനം കൂടുതല്‍ വിളവു പ്രതീക്ഷിക്കാം. അത്രകണ്ടു  വരുമാനവും ഉയരും’ തൃശൂർ പൈങ്ങോട് പ്ലാന്റ് മിൽ എന്ന ടിഷ്യുകൾചർ സംരംഭം നടത്തുന്ന ബിന്ധ്യ ബാലകൃഷ്ണൻ പറയുന്നു. മുൻകാലങ്ങളിൽ ടിഷ്യുകള്‍ചര്‍ വാഴത്തൈകൾ വാങ്ങാനും നടാനും പലരും മടിച്ചു.  അന്ന് റോബസ്റ്റയുടെ ടിഷ്യുകള്‍ചര്‍ തൈകളാണ്  കൂടുതൽ ലഭിച്ചിരുന്നതും. എന്നാല്‍ ഇന്ന്  ഓരോരുത്തരുടെയും ആവശ്യത്തിനും കൃഷിസാഹചര്യത്തിനും അനുസരിച്ചു  ടിഷ്യുകള്‍ചര്‍ തൈകള്‍ ലഭ്യമാണ്. 

banana-bindya-1
ടിഷ്യുകൾചർ ലാബ്

‘ജലക്ഷാമമോ, വെള്ളം കയറാന്‍ സാധ്യതയോ ഉള്ള  പ്രദേശങ്ങളിലേക്ക് 8 മാസംകൊണ്ട് വിളവെടുക്കാവുന്ന മഞ്ചേരി നേന്ത്രന്റെ തൈകള്‍ തേടിയെത്താറുണ്ട് ചിലര്‍. ‌വലിയ കുല ആവശ്യമുള്ള വര്‍ ക്വിന്റല്‍, ആറ്റുനേന്ത്രന്‍ എന്നിവ ആവശ്യപ്പെടും. ഈയിടെയായി കുള്ളന്‍ നേന്ത്രന്റെ ടിഷ്യു കള്‍ചര്‍ തൈകള്‍ക്കു നല്ല ഡിമാന്‍ഡുണ്ട്. പൊക്കം കുറഞ്ഞതായതിനാല്‍ ഊന്നു വേണ്ടല്ലോ. എങ്കിലും മിക്ക കർഷകരും ഇപ്പോഴും കന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍  ഈ കന്നുകളത്രയും ഇങ്ങോട്ടയയ്ക്കുന്ന തമിഴ്‌നാടന്‍  കര്‍ഷകരില്‍ നല്ല പങ്കും ടിഷ്യുകള്‍ചര്‍ തൈകളാണ് ഉപയോഗിക്കുന്നത്. വിളവെടുപ്പിനു ശേഷം അതിന്റെ കന്നുകള്‍ അവര്‍  ഇങ്ങോട്ടു വിടുന്നു’ ബിന്ധ്യ പറയുന്നു.  

ഫോൺ: 9656045358 

banana-greenic
പ്രവീൺ ജേക്കബും ഫാരിഖ് നൗഷാദും

വാഴക്കുല വില്‍ക്കാനും സ്റ്റാര്‍ട്ടപ്

വാഴക്കുലവിപണിയില്‍ പുതു തലമുറ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടമുണ്ടെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ പ്രവീണ്‍ ജേക്കബും ഫാരിഖ് നൗഷാദും. ഇരുവരും ചേര്‍ന്ന് 2020ല്‍ തുടങ്ങിയ അഗ്രി സ്റ്റാര്‍ട്ടപ് ഗ്രീനിക് (geenikk.com) വാഴക്കര്‍ഷകരെയും വ്യാപാരികളെയും സംരംഭകരെയും കയറ്റുമതിക്കാരെയും കൂട്ടിയിണക്കുന്നു. കര്‍ഷകര്‍ക്കു ന്യായവില നല്‍കി വാഴക്കുല വാങ്ങി കയറ്റുമതിക്കാര്‍ക്കും ചിപ്‌സ് ഉള്‍പ്പെടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമാണ് ഗ്രീനിക്. ഒപ്പം സ്വന്തം നിലയില്‍ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളമുണ്ട്. പ്രധാനമായും തമിഴ്നാട്ടിലെ തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലെ കര്‍ഷകരില്‍നിന്നാണ് കുലകൾ വാങ്ങുന്നത്. ഇടയ്ക്ക് വയനാട് നേന്ത്രനും സംഭരിക്കുന്നു. തമിഴ്നാട്ടില്‍നിന്ന് സംഭരിക്കുന്നത് മുഖ്യമായും ജി 9 ഇനവും നേന്ത്രനുമാണ്. ജി 9 കയറ്റുമതിക്കാര്‍ക്കാണെങ്കില്‍ നേന്ത്രന്റെ മുഖ്യ ആവശ്യക്കാർ ചിപ്‌സ് യൂണിറ്റുകള്‍. കേരളത്തിലെ ഒട്ടേറെ ചിപ്‌സ് സംരംഭകരും ഗ്രീനിക്കിനെ ആശ്രയിക്കുന്നുണ്ട്. ‘ചിപ്‌സ് വിപണിക്കു മികച്ച വളര്‍ച്ചയാണുള്ളത്. കേരളാ ചിപ്‌സിന് ഉത്തരേന്ത്യന്‍ വിപണിയില്‍ പ്രിയം  ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നു. നേന്ത്രവാഴക്കൃഷിയുടെ ഭാവിക്ക്  ഇത് ഗുണകരം തന്നെ’യെന്ന് ഗ്രീനിക് ഓപ്പറേഷന്‍ ഹെഡ് ഹേമന്ത് പറയുന്നു.

ഫോൺ: 7012686254

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Advantages of Tissue Culture Technique in Banana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com