ADVERTISEMENT

മിഴികൾക്ക് ആനന്ദം പകരുന്ന പത്തുമണി ചെടികളുടെ പരിപാലനവുമായി സീനിയർ സിവിൽ പൊലീസ് ഓഫീസർ കാപ്പിൽ മാത്യു ജോസഫ്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഓഫിസറായ ഈ യുവകർഷകൻ തത്തംപള്ളി കാപ്പിൽ വീട്ടുവളപ്പിൽ അര ഏക്കർ വരുന്ന സ്ഥലത്താണ് പത്തുമണി ചെടികൾ വളർത്തുന്നത്. രാവിലെ 10 മണിയോടെ വിരിയുന്ന ചെടികൾ നയനസുഖമേഖുന്ന കാഴ്ച സമ്മാനിക്കും.

പത്തുമണിയുടെ 100നു മുകളിൽ ഇനങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ആറായിരത്തിലധികം ഗ്രോബാഗുകളിലാണ് ഇവ വളരുന്നത്. കിട്ടാവുന്നിടുത്തുനിന്നെല്ലാം ചെടികൾ ശേഖരിച്ചാണ് മാത്യു തന്റെ പത്തു മണി തോട്ടം ചിട്ടപ്പെടുത്തിത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ പത്തമണിത്തോട്ടം എന്നും മാത്യുവിന്റെ തോട്ടത്തെ വിളിക്കാം. ചെടികളുടെ ഭംഗി ആസ്വദിക്കാനായി ദിവസവും ഒട്ടേറെ പേരാണ് മാത്യുവിന്റെ വീട്ടിൽ എത്തുന്നത്. കോവിഡ് കാലത്തിന്റെ തുടക്കത്തിലായിരുന്നു പത്തുമണിക്കൃഷിയിലേക്കിറങ്ങിയത്. ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ സമയം കണ്ടെത്തിയായിരുന്നു ഈ ശ്രമം. സന്ദർശകർക്ക് 10 ചെടികൾ സൗജന്യമായും നൽകുന്നുണ്ട്.

English summary: How to Plant and Grow Purslane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com