ADVERTISEMENT

പലതരം ഉദ്യാനച്ചെടികൾ വളർത്തി പിന്നീട് ആമ്പൽപ്പൂവിന്റെ ഭംഗി ഇഷ്ടപ്പെട്ട് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച വീട്ടമ്മയാണ് തൃശൂർ, ഒല്ലൂർ, കോനിക്കര വീട്ടിൽ വിജി അബി. പുതു ഉന്മേഷവും ഉണർവും പകരാൻ മറ്റേതു പൂവിനെക്കാളും കഴിവ് ആമ്പൽപ്പൂവിനുണ്ടെന്നാണ്  വിജിയുടെ അഭിപ്രായം. താമര ഉൾപ്പെടെയുള്ള പലതരം ജലസസ്യങ്ങളുണ്ടെങ്കിലും അബിയുടെ  ശേഖരത്തിൽ ഏറ്റവും അധികമുള്ളത് ആമ്പൽ ആണ്. 50ൽപ്പരം  ഇനങ്ങളുള്ളതിൽ  ഡോങ് പതീപ്, ജലൗസ്, ന്യൂ ഓർലാൻസ് ലേഡി തുടങ്ങി നല്ല പങ്കും  നൂതന ഓസ്‌ട്രേലിയൻ, ട്രോപ്പിക്കൽ ഗണത്തിൽപ്പെടുന്നവയാണ്.  വിപണിയിൽ മുന്തിയ വിലയുള്ള ആമ്പൽചെടികൾ വാങ്ങി  അവ യുടെ തൈകൾ തയാറാക്കുന്ന ഈ വീട്ടമ്മ,  കൃത്രിമ പരാഗണം നടത്തി പുതിയ ഇനം ഉല്‍പാദിപ്പി ക്കുന്നുമുണ്ട്. 

ഓൺലൈൻ വിപണിയിൽ ലഭിക്കുന്ന കിഡ്‌സ് പൂളിൽ വെള്ളം നിറച്ച് അതിലാണ് കൂടുതൽ സ്ഥലസൗകര്യം ആവശ്യമുള്ള ഓസ്‌ട്രേലിയൻ ഇനങ്ങൾ  വളർത്തുന്നത്. കൂടാതെ പ്ലാസ്റ്റിക് ടബും ഉപയോഗിക്കുന്നുണ്ട്. മുഖ്യമായും വിപണനോദ്ദേശ്യത്തോടെ വളർത്തുന്ന ചെടികൾ  പ്ലാസ്റ്റിക് ചട്ടിയിൽ നട്ട് പൂളിലും ടബിലും ഇറക്കിവച്ചാണ് പരിപാലിക്കുന്നത്. 

നടീൽവസ്തുവായ കിഴങ്ങ് ഏറെയുണ്ടാകാന്‍ ചെറിയ ചട്ടിയിൽ ചെടി വളർത്തിയാൽ മതി. ചെറിയ ചട്ടിയിലെ പരിമിത സൗകര്യത്തിൽ അധിക വളർച്ച കാണിക്കാതെ പ്രത്യുല്‍പാദനത്തിനുള്ള കിഴങ്ങുകളാവും ചെടി ഉല്‍പാദിപ്പിക്കുക. ചെടി നന്നായി വളരാനും നല്ല നിറമുള്ള പൂക്കൾ ഉണ്ടാകാനും ഈ വീട്ടമ്മ പല തരം രാസവളങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഗുളിക രൂപത്തിൽ കിട്ടുന്ന എൻപികെ രാസവളമാണ് കൂടുതലായും ഉപയോഗിക്കുന്നത്. സിസിടിവി സ്ഥാപനം നടത്തുന്ന ഭർത്താവ് അബി പുതിയ ഇനം ചെടികൾ ശേഖരിക്കാനും, ടബ് മാറ്റിവച്ച് വെള്ളം നിറയ്ക്കാനും, ഓൺലൈൻ വിപണനത്തിനുമെല്ലാം വിജിക്ക് ഒപ്പമുണ്ട്.  താമരയുടെ നൂതന ഇനങ്ങൾ, വിക്ടോറിയ ലില്ലി എന്നിവയും ഇവര്‍  വളര്‍ത്തുന്നുണ്ട്. 

ഫോണ്‍: 9961572183

English summary: Water lily Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com