മുറ്റത്തിന് അഴകും അലങ്കാരവും തണലും നൽകുന്ന സൗന്ദര്യറാണി – വിഡിയോ

Scarlet-clock-vine
പോൾവാൾട്ട് താരം ബിമിൻ വീട്ടുമുറ്റത്തെ സ്കാർലറ്റ് ക്ലോക്ക് വൈൻ പൂക്കൾക്കൊപ്പം
SHARE

മുറ്റത്ത് വലിയ പൂന്തോട്ടം ഒരുക്കാൻ സാധിക്കാത്തവർക്ക് അനായാസം വളർത്തിയെടുക്കാവുന്ന വള്ളിച്ചെടിയാണ് സ്കാർലറ്റ് ക്ലോക്ക് വൈൻ. ഉറപ്പുള്ള പന്തൽ നൽകിയാൽ വർഷങ്ങളോളം അവ നിൽക്കും. പന്തലിൽ പടർന്നു കിടക്കുകയും താഴേക്ക് ഞാന്നുവരുന്ന വള്ളികളിൽ പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നതുകൊണ്ടുതന്നെ പ്രത്യേക അഴകാണിവയ്ക്ക്.

ഗോൾഡൻ കാസ്കേഡ് ചെടിപോലെതന്നെയാണ് സ്കാർലെറ്റ് ക്ലോക്ക് വൈന്റെയും പൂങ്കുലുകൾ ഞാന്നു കിടക്കുക. മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്ന മൈസൂർ ട്രംപറ്റ് വൈൻ ചെടിയുടെ മറ്റൊരിനമാണ് ഈ വള്ളിപ്പൂച്ചെടി. കേരളത്തിലെ കാലാവസ്ഥയിൽ സ്കാർലെറ്റ് ക്ലോക്ക് വൈൻ നന്നായി വളരുകയും പൂവിടുകയും ചെയ്യും. ഈ വള്ളിച്ചെടി കമ്പു നട്ട് അനായാസം വളർത്തിയെടുക്കാം. വേഗത്തിൽ പടർന്നു വളരുന്ന സ്കാർലെറ്റ് ക്ലോക്ക് വൈൻ പെർഗോളയിലും ട്രെല്ലിയിലും വളർത്താൻ ഏറെ അനുയോജ്യം.

Scarlet-clock-vine-2

ഒരടിയോളം ആഴമുള്ള കുഴിയിൽ നടീൽമിശ്രിതം നിറച്ച് അതിൽ തൈ നടാം. ചെടി വള്ളി വീശിയാൽ മുകളിലേക്കു മാത്രം വളരാൻ പ്രോത്സാഹിപ്പിക്കണം. ഉദ്ദേശിക്കുന്ന പ്രതലത്തിൽ എത്തിയാൽ ശാഖകൾ ഉണ്ടായി പടർന്നു വളരാൻ അനുവദിക്കണം. മഴ കഴിഞ്ഞുള്ള അനുകൂല കാലാവസ്ഥയിൽ ചെടി പല തവണ പൂവിടും. പൂങ്കുലകളിൽ പൂക്കൾ ഒന്നൊന്നായി ആണ് വിരിയുക. പൂക്കൾ ചെറുതും മങ്ങിയ മെറൂൺ നിറവുമുള്ളവയാണ്. പൂക്കൾ മുഴുവനായി വിരിയുന്ന പ്രകൃതമുള്ളവയല്ല. ഒന്നൊന്നൊരയാഴ്ചക്കാലം പൂങ്കുലകൾ ചെടിൽ കൊഴിയാതെ നിൽക്കും. തേനീച്ചയും തേൻകുരുവിയും ഈ പൂക്കളിൽ തേനെടുക്കാൻ എത്താറുണ്ട്. തണ്ടുകൾ ആവശ്യാനുസരണം കോതി ട്രെല്ലിയിലും പെർഗോളയിലും ആകർഷകമായ ആകൃതിയിൽ ഈ വള്ളിയിനം പരിപാലിക്കാം. പൂക്കളിൽ പുഴുക്കൾ കണ്ടുവരാറുണ്ട്. അതിനാൽ ഇടയ്ക്ക് വേപ്പെണ്ണ തളിച്ചുനൽകുന്നത് നല്ലതാണ്.

Scarlet-clock-vine-1

വിവരങ്ങൾക്ക് കടപ്പാട്: ജേക്കബ് വർഗീസ് കുന്തറ

English summary: Scarlet clock vine plant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}