ADVERTISEMENT

ആറന്മുള സുരേഷ് മുതുകുളത്തിന്റെ ‘മ്യൂറൽസ്’ എന്ന  വീടിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് പലതരം വള്ളിച്ചെടികൾകൊണ്ടു തീര്‍ത്ത തണൽപന്തലുകൾ. പ്രമുഖ ചുമര്‍ചിത്രകാരനായ സുരേഷും ഭാര്യ സോനവും സ്വന്തം രൂപകല്‍പനപ്രകാരം നിർമിച്ച വീടിനു ചുറ്റും പൂവിടും വള്ളിച്ചെടികളാണ്. പലതും പന്തലിട്ടു പടർത്തിയിരിക്കുന്നു. വീടിന്റെ കവാടത്തില്‍ തുടങ്ങുന്ന പന്തലിൽ നിറയെ പടർന്നു കിടക്കുന്ന ജേഡ് വൈൻ വീട്ടുകാർക്കും നാട്ടുകാർക്കും വിസ്മയമൊരുക്കി ഈയിടെ പൂവിട്ടു. 

jade-vine-plant

വീട്ടമ്മയായ ഭാര്യ സോനത്തിന്റെ മൈസൂരുവിലുള്ള കൂട്ടുകാരി നൽകിയ ജേഡ് വൈനിന്റെ തൈ പരീക്ഷണാർഥം നട്ടു വളർത്തിയപ്പോൾ ഇവ്വിധം പുഷ്പിക്കുമെന്ന് ഇവർ ഒട്ടും കരുതിയില്ല. എന്നാല്‍  ഒരു വർഷത്തിനുമേൽ വളർച്ചയായപ്പോൾതന്നെ പന്തലിൽ ഏതാണ്ട് മുഴുവനായി പടർന്ന് പൂവിട്ടു. നന്നായി വളർച്ചയെത്തിയ കമ്പുകളും ഇളം കമ്പുകളും ഒരുപോലെ പൂത്തുലഞ്ഞു. താൻ വരയ്ക്കുന്ന മ്യൂറൽ ചിത്രങ്ങളിലെ പല നിറങ്ങളും സുരേഷ് തിരഞ്ഞെടുക്കുന്നത് സ്വന്തം ഉദ്യാനത്തിലെ പൂക്കളെ ആധാരമാക്കിയാണ്.

ചിത്രമെഴുത്തിന്റെ സമ്മർദത്തില്‍നിന്നു മനസ്സിനെ സ്വതന്ത്രമാക്കാനും  ഫ്രഷ് ആക്കാനും പൂച്ചെടികൾ ഏറെ സഹായകമാണെന്ന് ഈ കലാകാരന്‍ പറയുന്നു. ക്യാറ്റ്‌സ് ക്ലോ വള്ളിച്ചെടിയാണ് വീടിന്റെ ഒരു ഭാഗമായ ചിത്രശാലയുടെ ജനലിനു പുറത്ത് പടർത്തിയിട്ടുള്ളത്. വെള്ളപ്പൂക്കൾ നിറയെ വിരിയുന്ന ലെമൺ വൈൻ മറ്റൊരു ഭാഗത്തുണ്ട്. ടെറസ്സ് മോടിയാക്കുന്നത് ഇന്ത്യൻ ക്ലോക്ക് വൈൻ. മുറ്റത്തുള്ള ബോട്ടിൽ ബ്രഷ് മരം മുഴുവനായി പടർന്ന് പൂവിട്ടുകിടക്കുന്ന ഗോൾഡൻ കാസ്കേഡ് വൈൻ പൂമുഖത്തിന് പ്രത്യേക ഭംഗി നൽകുന്നു. സാൻഡ്പേപ്പർ വൈൻ, ഫ്രേസർ ഐലൻഡ് വൈൻ, മണിമുല്ല എന്നിവയും വീടിന്റെ പല ഭാഗത്തായി വളർത്തിയിട്ടുണ്ട്. എന്നും ഏതെങ്കിലുമൊരു ചെടിയിൽ പൂക്കളുണ്ടാകും.  ഇവയിൽനിന്നു തേൻ നുകരാനെത്തുന്ന തേനീച്ചകളും തേൻ കുരുവികളുമൊക്കെ ചേര്‍ന്നു തൊടിയും പൂമുഖവും സദാ സജീവമാക്കുന്നു. 

ഫോണ്‍: 9847053293

jade-vine-plant-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com