അലങ്കാരം, ആദായം കുഞ്ഞൻ ഉദ്യാനം: സാൻഡ് ആർട്ടിലൂടെ മികച്ച വരുമാനം നേടി വീട്ടമ്മ
Mail This Article
വീടിനുള്ളിലെ സ്ഥലസൗകര്യത്തിൽ വീട്ടമ്മമാർ തയ്യൽ യൂണിറ്റ്, ബ്യൂട്ടി പാർലർ, ചെറിയ രീതിയിലുള്ള കേറ്ററിങ് യൂണിറ്റ് തുടങ്ങിയ സംരംഭങ്ങള്‍ നടത്തിവരുന്നുണ്ട്. ഇവയില്‍നിന്നു തികച്ചും വിഭിന്നമായി, ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് കുഞ്ഞൻ ഉദ്യാനങ്ങൾ ഒരുക്കി വിപണനം ചെയ്യുന്ന സംരംഭം തുടങ്ങാം. അൽപം കലാബോധവും ചെടികളെക്കുറിച്ചുള്ള അറിവും വേണമെന്നു മാത്രം. ഇത്തരമൊരു സംരംഭം 7 വർഷമായി നടത്തിവരികയാണ് എറണാകുളം കടവന്ത്രയില്‍ ലക്ഷ്മി രാജു എന്ന വീട്ടമ്മ.
ലക്ഷ്മിയും അടുത്ത സുഹൃത്തായ ഗംഗയും ചേർന്ന് ഹോബിയായാണ് ടെറേറിയവും ഡിഷ് ഗാർഡനുമെല്ലാം ഒരുക്കാൻ തുടങ്ങിയത്. ഇവർ ഒരുക്കിയ മിനിയേച്ചർ ഉദ്യാനങ്ങൾ സുഹൃത്തുക്കളും ബന്ധുക്കളും കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിയതോടെ ഇതൊരു സംരംഭമായി വിപുലീകരിച്ചു. ഗംഗ പിന്നീട് ജർമനിയിലേക്ക് പോയപ്പോൾ ലക്ഷ്മി സ്വന്തമായി സംരംഭം തുടര്‍ന്നു. നേരിട്ടും കുറിയർ സർവീസ് വഴിയുമെല്ലാം കുഞ്ഞൻ ഉദ്യാനങ്ങളും ചെടികളുമെല്ലാം ഈ വീട്ടമ്മ വിപണനം ചെയ്യുന്നു.
സാൻഡ് ആർട്ടും ഡിഷ് ഗാർഡനുമെല്ലാം ആഘോഷത്തിന് അല്ലെങ്കിൽ മുറിയുടെ നിറത്തിന് ഇണങ്ങുന്ന വിധത്തിൽ ഓർഡർ അനുസരിച്ചു തയാറാക്കി നല്‍കുന്നു. ചിലര്‍ തങ്ങൾക്കിഷ്ടപ്പെട്ട നിറങ്ങൾ നിര്‍ദേശിക്കും. മറ്റു ചിലര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഉദ്യാനം തയാറാക്കുന്നതിനു ചെടി ഉൾപ്പെടെയുള്ള വസ്തുക്കളും ചെയ്യേണ്ട വിധവും പരിപാലനരീതിയും അടങ്ങിയ ലഘുലേഖയും കുറിയർ വഴി എത്തിക്കും.
ഫോണ്‍: 9496578503