താരമായി ഹിമാലയത്തിൽനിന്നുവന്ന വള്ളിച്ചെടി: മുറ്റത്ത് നിത്യഹരിത വസന്തം തീർത്ത് ക്രിസ്മസ് മുല്ല

Snow-Creepe-2
SHARE

ക്രിസ്മസ് മുല്ല എന്ന പേര് ഒരുപക്ഷേ മലയാളികൾക്ക് മനസിലായെന്നുവരില്ല. എന്നാൽ, മാണി മുല്ല അല്ലെങ്കിൽ ബ്രൈഡൽ ബൊക്കെ എന്ന പേര് സുപരിചിതമായിരിക്കും. ഹിമാലയത്തിൽ കണ്ടുവന്നിരുന്ന ഈ വള്ളിച്ചെടി, ഇന്ന് ദക്ഷിണേന്ത്യയിൽ വ്യാപകമായി വളർത്തിവരുന്നുണ്ട്. ഉദ്യാനത്തിന് അഴകും മുറ്റത്തിന് തണലും നൽകാൻ ശേഷിയുള്ള ഈ വള്ളിച്ചെടിയുടെ ശാസ്ത്ര നാമം Porana Paniculata എന്നാണ്.

വെളുത്ത് ഫണൽ ആകൃതിയുള്ള പൂക്കൾക്ക് ഏകദേശം 6 മില്ലിമീറ്റർ നീളവും ഉണ്ടാകാറുണ്ട്. കുലകളായി പൂക്കളുണ്ടാകുന്ന ഈ ചെടി നിത്യഹരിത സസ്യമാണ്. ഒക്ടോബറിൽ മൊട്ടിട്ടു ഡിസംബറിൽ പൂക്കുന്നു. അത് മാർച്ച് വരെ നീളും. അതുകൊണ്ടുതന്നെയാണ് ഈ ചെടിക്കു ഡിസംബർ ജാസ്മിൻ എന്ന പേരും വീണത്. ഒരു പൂവിന് രണ്ടു ദിവസമാണ് ആയുസ്.

മതിലിനോട് ചേർത്തു നട്ടാൽ മതിലിലേക്ക് പടർത്തി വളർത്താം. പൂക്കൾ കുലകളായി ഉണ്ടാകുന്നതിനാൽ മതിൽ പൊതിഞ്ഞ് നക്ഷത്രങ്ങൾ വിരിഞ്ഞതുപോലുള്ള പ്രതീതിയുണ്ടാകും. അതുപോലെതന്നെ പന്തലിലും പടർത്താം. കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നൽകി തൈകൾ നടാം. നന്നായി പടരുന്നതിനാൽ ഒരു ചുവടുതന്നെ ധാരാളം.

Snow-Creepe

കാണാനുള്ള ഭംഗി മാത്രമല്ല, വേദനയ്ക്കും വീക്കത്തിനും ആയുർവേദത്തിലും നാടോടി ചികിത്സയിലും ഔഷധകൂട്ടായി ഈ ചെടി ഉപയോഗിക്കുന്നു. ലെയറിങ് (layering) വഴിയാണ് ഈ ചെടി വീടുകളിലും നഴ്സറികളിലും വളർത്തുന്നത്. 

വിവരങ്ങൾ: ചിത്രലേഖ ജോർജ്, വർണം, പനമ്പിള്ളി നഗർ, കൊച്ചി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS