ADVERTISEMENT

പൂന്തോട്ടത്തിലെപ്പോലെ പുഷ്പാലങ്കാരത്തിലും ഒട്ടേറെ മാറ്റങ്ങളാണ് സമീപകാലത്തുണ്ടായതെന്ന് ഇലച്ചെടിക്കർഷകനും സംരംഭകനുമായ എറണാകുളം മൂവാറ്റുപുഴ സ്വദേശി സോജൻ ജോസഫ് വള്ളമറ്റം പറയുന്നു. സോജൻ അലങ്കാര ഫേൺ ഇനങ്ങളുടെ കൃഷിയിൽ ശ്രദ്ധിക്കുമ്പോൾ ഭാര്യ തെരേസിനു  പുഷ്പാലങ്കാരത്തിലാണ് വൈഭവം. തെരേസ് എറണാകുളത്തു നടത്തുന്ന ഹൈറേഞ്ച് ഫ്ലോറ ഈ രംഗത്തു മുൻനിര സംരംഭം. 

sojan-leafy-plants-1
ബേബി ഡോളർ യൂക്കാലിപ്റ്റ്സ് ഉപയോഗിച്ചുള്ള പുഷ്പാലങ്കാരവുമായി തെരേസ്

മൂന്നാറിനടുത്ത് കാന്തല്ലൂരിൽ 10 പോളിഹൗസുകളിലാണ് സോജന്റെ ഫേൺ കൃഷി. സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുന്നു സോജന്റെ വിപണി. ഒപ്പം, ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്കും കാന്തല്ലൂരിൽനിന്നുള്ള ഫേൺ പോകുന്നു.

sojan-leafy-plants

മുൻപ് പുഷ്പാലങ്കാരത്തിൽ കാർനേഷനും ജർബറയുമൊക്കെയായിരുന്നു താരങ്ങളെങ്കിൽ ഇന്ന് ഇലച്ചെടികളും ഫെലനോപ്സിസ്പോലെ വിലയേറിയ ഓർക്കിഡ് ഇനങ്ങളുമാണ് കളം പിടിച്ചിരിക്കുന്നതെന്ന് സോജനും തേരേസും പറയുന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളും അലങ്കാരങ്ങളിൽ പ്രാധാന്യം നൽകുന്നത് ഇലച്ചെടികൾക്കു തന്നെ.  

sojan-leafy-plants-4
ലെതർ ഫേൺ ഉപയോഗിച്ചുള്ള പുഷ്പാലങ്കാരം

വർഷങ്ങളോളം കാർനേഷനും ജർബറയുമൊക്കെ കൃഷി ചെയ്ത സോജൻ അലങ്കാര ഇലച്ചെടികളില്‍ ശ്രദ്ധയുറപ്പിച്ചത് ഈ അഭിരുചിമാറ്റം തിരിച്ചറിഞ്ഞാണ്. ഇലച്ചെടി ഇനങ്ങളിലും മാറ്റം വന്നു. അസ്പരാഗസ്, സൈപ്രസ് എന്നിവയൊക്കെ പിൻവാങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് ഫേൺ, അരേക്കപാം, ഐവി തുടങ്ങിയ  നവീന ഇനങ്ങൾ കടന്നുവരുന്നു.

ലെതർ ലീഫ് ഫേൺ ഇനമാണ് സോജന്റെ മുഖ്യവിള. നമുക്കു പരിചയമുള്ള പന്നൽച്ചെടിയോട് സാമ്യം തോന്നുമെങ്കിലും അഴകും മൂല്യവുമേറിയ വിദേശിയാണ് ലെതർ ഫേൺ. പുഷ്പാലങ്കാര ത്തില്‍ ലെതർ ഫേണിനു ചാരുതയേറും.  സൂക്ഷിപ്പുകാലവും കൂടുതലാണ്. ഇലകൾക്കു കട്ടി കൂടുമെന്നതിനാൽ അലങ്കാരക്കൂട്ടത്തിൽ തളരാതെ, തലയെടുപ്പോടെ നിൽക്കും. പോളിഹൗസിൽ വളരുമ്പോൾ ലെതർ ഫേണിന്റെ അഴകു വർധിക്കും. ഇലകളില്‍ പുള്ളിക്കുത്തോ പാടുകളോ ഉണ്ടാവില്ല. തിളക്കം കൂടും. ലെതർ ഫേണിന് ആവശ്യക്കാർ കൂടുന്നതിന് ഇവയെല്ലാമാണ് കാരണമെന്ന് സോജൻ. ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളാണ് മുഖ്യ ഉപഭോക്താക്കൾ. തണ്ടൊന്നിന് 3–5 രൂപ നിരക്കിലാണ് വിൽപന.  ഉണങ്ങിയാലും ഇലകൾ അടരില്ല എന്നതിനാല്‍ ലെതർ ഫേണിന് ഡ്രൈ ഫ്ലവർ അലങ്കാരത്തിലും ഇടമുണ്ട്. ഉണക്കിയെടുത്ത് വിവിധ നിറങ്ങൾ സ്പ്രേ ചെയ്തു മനോഹരമാക്കാം. 

sojan-leafy-plants-3
ബേബി ‍ഡോളർ യൂക്കാലിപ്റ്റ്സ്

സോജന്റെ അലങ്കാര ഇലച്ചെടികളിൽ ഏറ്റവും മൂല്യമുള്ളതാണ്, പോളിഹൗസിനു പുറത്ത് ചെറുമരമായി വളരുന്ന ബേബി ഡോളർ യൂക്കാലിപ്റ്റസ്. അപൂർവം ഇലച്ചെടിക്കൃഷിക്കാരുടെ കൈവശം മാത്രമുള്ള ഇനം. കാന്തല്ലൂരിലെപ്പോലുള്ള കാലാവസ്ഥയിൽ വളരുന്ന ഇനമാണിതെന്ന് സോജൻ. വൃത്താകൃതിയുള്ള ചെറിയ ഇലകളും യൂക്കാലിപ്റ്റസിന്റെ മണവും ചേരുന്ന ഈയിനത്തിന്റെ 6–8 ഇഞ്ച് നീളമുള്ള ചെറു ശിഖരത്തിന് ശരാശരി 15 രൂപ വിലയുണ്ട്. 

പോളിഹൗസിൽ ഫേണിനൊപ്പം, തൂക്കിയിട്ടു പരിപാലിക്കുന്ന ഐവി ഇനങ്ങൾക്കും അലങ്കാരങ്ങളിൽ നല്ല ഡിമാൻഡുണ്ടെന്ന് സോജൻ. ഞാന്നുകിടക്കുന്ന ഐവികൾ അലങ്കാരങ്ങള്‍ക്കു ഭംഗി കൂ ട്ടും. ഇലകളിൽ ചെറുപൂക്കൾ വിരിയുന്ന ഇസ്രയേൽ ബ്രാസിയ ഉൾപ്പെടെ ഒട്ടേറെ പുതിയ ഇനങ്ങ ളും സോജൻ വിപണിക്കു പരിചയപ്പെടുത്തിക്കഴിഞ്ഞു. യെല്ലോ പാം ആണ് കൗതുകം നിറയ്ക്കുന്ന മറ്റൊരിനം. പോളിഹൗസിന് പുറത്താണ് ഇതിന്റെ കൃഷി.

ഫോൺ: 9447039409

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com